ഇന്ദുഗോപൻ കഥയ്ക്കും കഥനത്തിനും ഒരു ഫോർമാറ്റ് ഉണ്ട്. ആൺ ഈഗോ, ഒരു സംഭവത്തെ ചുറ്റി പറ്റിയുള്ള കഥ പറച്ചിൽ, നാടൻ ഭാഷാ പ്രയോഗം, കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ, സീൻ ഓർഡറിൽ പറയുന്ന രീതി - ആ പാറ്റേർൺ ഇവിടേയും കാണാം. കഥയും പറച്ചിലും ഒന്നാണെങ്കിലും ആളുകൾ മാറുന്നുണ്ട്. അവരെ അത്രക്ക് നന്നായി കഥാകൃത്ത് മനസ്സിലേക്ക് വരയ്ക്കുന്നുണ്ട്.