Manjaveyil Maranangal

ബെന്യാമിന്റെ എഴുത്തുകളിൽ വച്ച് എനിക്ക് പ്രിയപ്പെട്ടത് മഞ്ഞവെയിൽ മരണങ്ങളാണ്. എഴുത്തിന്റെ ഓളം, കഥ പറഞ്ഞ് പോവുന്ന രീതി, ആഖ്യാനത്തിലെ ഫ്ലാഷ്ബാക്കും ചരിത്രവും ഡീഗോ ഗാർഷ്യയും, ക്ലൈമാക്സും അങ്ങനെ പലതും അതിനെ പ്രിയപ്പെട്ടതാക്കി.

പി. കെ രാജശേഖരൻ സാറിന്റെ ബുക്ക്സ്റ്റാൾജിയ പോഡ്കാസ്റ്റ് ആണ് രണ്ടാം വായനക്ക് കാരണമായത്. 1950കളിൽ ഡീഗോഗാർഷ്യയെ പറ്റി ഇന്ത്യൻ മാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു എന്നും, വല്യേടത്ത് ലൈബ്രറി ഒരു പെൺ ലൈബ്രറിയും, ആന്ത്രപ്പേർ ലൈബ്രറി ഒരു ആൺ ലൈബ്രറിയും ആണ് എന്ന (കുമ്പളങ്ങി നൈറ്റ്സുമായി പാരലൽ വരക്കാവുന്ന) ആശയവും, നെസ്തോറിയൻ വാദത്തിന്റെ ആഴങ്ങളും ഒന്നുകൂടി വായിക്കാൻ തോന്നിപ്പിച്ചു.