മലയാളത്തിന്റെ പ്രിയ സിനിമ ‘മണിചിത്രത്താഴിന്റെ’ ഓർമ്മകളാണ് ഈ പുസ്തകത്തിന്റെ മുക്കാൽ ഭാഗവും. ഒരു സ്ഥിരം ഓർമ്മക്കുറിപ്പിൽ നിന്നും മാറി കഥ വന്ന വഴിയാണ് ഫാസിൽ പറയാൻ ശ്രമിക്കുന്നത് - എവിടെ തുടങ്ങിയെന്നും, എന്ത് ചിന്തിച്ച്, എന്തിലേക്കെത്തി, അത് എന്തായി വളർന്നെന്ന് അധികം പരത്താതെ, കൗതുകം നിലനിർത്തിക്കൊണ്ട് തന്നെ പറയുന്നു. നിമിത്തമെന്നും അനുഗ്രഹമെന്നും മറ്റും പേരുകൾ വിളിച്ച് തന്റൊപ്പം നിന്ന, കഥയ്ക്കും സിനിമക്കും പലതരത്തിലുള്ള സംഭാവനകൾ ചെയ്തവരെ, എണ്ണമിട്ട്, attribute ചെയ്തു കൊണ്ട്,ഈ മഹാ സിനിമ ഒരു കൊളാബ്രേറ്റിവ് വർക്കാണെന്ന് പറയുകയാണ് ഫാസിൽ. മറ്റേ, ഓവർ വിനയം മോഡ് അല്ല. വൃത്തിയായി തന്നെയാണ് ക്രഡിറ്റ് ചെയ്യുന്നത്.