ഒരുവട്ടം വായിക്കാവുന്ന, രസിപ്പിക്കുന്ന ചില ‘സെറ്റിങ്ങുകളും’, പ്രയോഗങ്ങളും ഉണ്ട് പുസ്തകത്തിൽ.
വാത്സ്യായനൻ ഒരു സഞ്ജയൻ ടച്ചിൽ തുടങ്ങി എങ്കിലും അത്രത്തോളം വലുതാവാനോ, കാരിക്കേച്ചർ ആവാനോ സാധിച്ചില്ല. അളകാപുരി, നല്ല കഥ പറച്ചിലാണ്, നല്ല കഥാപാത്രമാണ്, ആശയവും. ഒന്ന് വലിഞ്ഞെന്ന് തോന്നുന്നതിനു മുൻപെ നല്ല വിധത്തിൽ അവസാനിപ്പിച്ചു.മാവ് വെട്ടുന്നില്ല എന്നതിൽ സംഭാഷണ സൂക്ഷ്മതകൾ പലതും ഗംഭീരമാണ്. മലയാളി മെമ്മോറിയൽ എഴുത്തിന്റെ ഭംഗിയിൽ ഊളത്തരം പറയുന്ന മോഡൽ ആയി തോന്നി.