ഓരോ തവണ വായിക്കുമ്പോഴും പല ഭാഗങ്ങളിൽ ഉടക്കി നിൽക്കുന്ന, പുതിയ മാനങ്ങൾ നൽകുന്ന ഒരു പുസ്തകമാണ് ഖസാക്ക്.കൊല്ലങ്ങൾക്ക് ശേഷം പി.കെ രാജശേഖരൻ സാറിന്റെ ഖസാക്കിനെ പറ്റിയുള്ള പോഡ്കാസ്റ്റ് എപ്പിസോഡാണ് വീണ്ടും വായിക്കാൻ തോന്നിപ്പിച്ചത്. ഇത്തവണ ഫോകസ് എന്തുകോണ്ടോ രവിയിൽ ആയിരുന്നു.