I can’t read Tamil well, but I love Tamil audiobooks, especially ones I’ve already read in Malayalam or English. This was my first time experiencing a work directly in Tamil, and it was amazing. A simple yet deep story about people, hunger, and food. Set in Thiruvananthapuram, which made it easy to picture. English Translation

07 Jul 2025

ടിപ്പിക്കൽ ഇന്ദുഗോപൻ പുസ്തകം. എഴുത്ത് മാത്രമല്ല, ഫോർമാറ്റ് തന്നെ സിനിമാറ്റിക്ക് ആണ്. ഒറ്റ ഇരിപ്പിൽ വായിക്കാം. രാഷ്ട്രീയം പറയാൻ ശ്രമിക്കുന്നു എങ്കിലും അത്ര ഇഫക്റ്റിവ് ആവുന്നില്ല.

06 Jul 2025

A curated list of Modern Coffee Forward Cafes in Bengaluru by Arpan.

01 Jul 2025

Can’t digest this was written in 2019, before the “AI” became this big phenomenon!

17 Apr 2025

സംവിധായകൻ കമലിന്റെ ജീവിതം. ഇതിലും നല്ലൊരു ടൈറ്റിൽ അദ്ദേഹത്തിതിന്റെ എഴുത്തിനു കിട്ടില്ല. നമുക്കറിയാത്ത, സിനിമാക്കാരൻ അല്ലാത്ത ഒരു കമൽ ഉണ്ട്. ആ ഭാഗം ഗംഭീരമാണ്. സിനിമയിലേക്ക് വന്ന ശേഷം എഴുത്തിന്റെ നീളം കൂടുന്നതായി തോന്നും. പിന്നീട് ഒരു ഫോർമാറ്റഡ് എഴുത്താണ്, വലിവാണ്. പരത്തി പറച്ചിലാണ്.

11 Mar 2025

I picked up Simple Passion based on a recommendation and found it raw, intimate, and beautifully written. It doesn’t explain or justify. The writing is stripped down, honest, and emotionally precise. It felt like reading someone’s inner life, completely unfiltered.

08 Mar 2025

C.S. Chellappa’s classic story on Jallikattu - blending humans, animals, pride, and violence, gets a powerful retelling by Perumal Murugan (Translated to English by N Kalyana Raman) in this graphic novel. Brought to life with striking black-and-white art by Appupen, this is one of the finest visual interpretations of a deeply political and iconic Tamil story. A must BUY!

15 Feb 2025

രണ്ട് നോവല്ലകൾ. ‘അറിയാതെ ഒരു പുസ്തകം വായിച്ച് പോവുന്ന കേരളാ കോൺഗ്രസ്സുകാരൻ’ എന്ന പ്രോത്താസീസിന്റെ ഇതിഹാസത്തിന്റെ ത്രെഡ് ഗംഭീരമാണ്. ഖസാക്കിന്റെ ഇതിഹാസത്തിനു മുകളിൽ അത് പണിഞ്ഞ് കൊണ്ടുവരാനും സർക്കാസ്റ്റിക്കായി ചോദ്യം ചെയ്യാനും സാധിക്കുന്നുണ്ട്. നന/നല്ലവരുടെ നഗരം എന്നത് തന്നെ തന്റെ കളിഗമിനാറിലെ കുറ്റവാളുകളുടെ വിപരീത ദിശയായാണ് വിനോയ് പറയുന്നത്. നല്ലവരുടെ നാട്ടിലെ കുറ്റവാളി എന്ന ചോദ്യത്തിനു ഇതിലും ഘനമുള്ള സാധ്യതകൾ ഉണ്ടായിരുന്നു.

07 Feb 2025

A note on sad reality on the current state of the internet. And the slug makes you feel worse. (It says tiktok already won)

02 Feb 2025

A set of very different, detailed essays on Tamil social and cultural aspects. It focuses on politics of language, literature, and consumption - coffee, cartoons, literature.

23 Jan 2025

Typical Derek Sivers. Simple, humble and very clear philosophy!

22 Jan 2025

A critique on contemporary Indian politics. The illustrations carry sharp wit, and the satirical world-building echoes the biting commentary of V.K.N and other Indian political writers.

22 Jan 2025

This one felt really warm and grounding. It reminded me to always picture a real person when creating anything—something that’s easy to forget when you’re deep in your own head.

02 Jan 2025

An interesting set of people - Simon Sinek and Trevor Noah discussing an interesting topic - the role of friendships in mental health, success, and happiness.

26 Dec 2024

This felt like a calm, thoughtful writing on how to read deeply and with intention. It made me want to slow down and be more deliberate about what I read next.

26 Dec 2024

A collection of essays about Sanjay Leela Bhansali’s films which examine his aesthetics and world-building. While the writing was engaging, I haven’t watched any of his films recently, so the book served mainly as a surface-level overview.

20 Dec 2024

കേരളത്തിലെ നവാഗതരായ പുതിയ എഴുത്തുകാരും, ആർട്ടിസ്റ്റും ചേർന്നിറക്കിയ അഞ്ച് ഗ്രാഫിക്ക് നോവലുകളുടെ സമാഹാരമാണ്. സ്റ്റുഡിയൊ ജിബ്ലിയെ ഓർമ്മിപ്പിക്കുന്ന മലയാളിത്തമുള്ള ബിഷപ്പിന്റെ ബംഗ്ലാവ്, ഭാഷയിൽ അതിനാടകീയത ഉണ്ടെങ്കിലും, വരികൾ ഒന്നുമില്ലാതെ, വരകൾ കൊണ്ട് മാത്രം കഥ പറയാൻ സാധിക്കുന്ന ‘ചവിട്ട് നാടകം’, മുൻപ് കേട്ട കഥയെങ്കിലും കണ്ണ് നയ്ക്കുന്ന ‘റിട്ടേൺ ടിക്കെറ്റ്’, ഗംഭീര വരയും വരിയുമായി വന്ന ആർദ്രതയുള്ള ‘എന്റുമ്മാമ’, മുൻപ് കണ്ട് മറന്ന പൂമ്പാറ്റയിലെ നോൺ-ഫിക്ഷൻ കഥകളെ ഓർമ്മിപ്പിക്കുന്ന ‘പാലം’ എന്നിങ്ങനെ അഞ്ച് ഗ്രാഫിക്ക് കഥകളാണ് ഈ പുസ്തകത്തിൽ.

15 Dec 2024

മലയാളം ഗ്രാഫിക്ക് നോവൽ എന്ന ‘അസാധാരണത്വമാണ്’ എന്നെ ഈ ബുക്കിലേക്ക് അടുപ്പിച്ചത്. ഈ പുസ്തകം വായിക്കുന്നത് മുൻപായിരുന്നെങ്കിൽ അതൊരു ഭാഗ്യമെന്ന് പറഞ്ഞേനേ! അതിഗംഭീരമാണ് പുസ്തകം. കഥ, ഭാഷ, വര, നാടകീയത എല്ലാം ഒന്നിനൊന്ന് മെച്ചം.ഒരു പരുക്കൻ സിനിമ കണ്ട പോലെ വിയർത്തെഴുനേൽപ്പിക്കുന്ന വരയും വാക്കുകളും.

01 Dec 2024

സാക്ഷാൽ അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും. വായിക്കുന്ന ഏത് മലയാളിക്കും ഇത് വാങ്ങാം. ഉഗ്രനാണ്.

19 Nov 2024

I picked up this productivity book at an airport to pass time. It serves well as an introduction to productivity concepts, particularly for newcomers or those returning to the genre after a break. While many concepts were familiar, they were presented directly without unnecessary padding.

16 Nov 2024

Stanly Johny provides a concise, well-researched account of the Israel-Palestine conflict. It traces the roots of the crisis, connects present-day tensions to larger dynamics in West Asia and provides a clear commentary on India’s relationship with Isreal and Palastine.

09 Nov 2024

മാതൃഭൂമി ആഴ്ചപ്പതിപ്പിലും മറ്റും വന്ന വി. ജെ. ജയിംസ് കഥകളുടെ കഥാസമാഹാരം. വായിച്ചിരിക്കാൻ കൊള്ളാവുന്ന, രസമുള്ള കഥകൾ. കൂട്ടത്തിൽ ഗംഭീരൻ ‘വെള്ളിക്കാശാ’ണ്. നല്ല എഴുത്തും പശ്ചാത്തലവും കഥാഗതിയും. ഗംഭീര സെറ്റിങ്ങ്സ്. ‘പഴനിവേൽ പൊൻകുരിശിനും’, ‘വ്യാജബിംബത്തിനും’ തലയിൽ ഗംഭീര വിഷ്വൽ സൃഷ്ടിക്കാൻ സാധിക്കുന്നുണ്ട്. വായിക്കാൻ തോന്നിപ്പിക്കുന്ന കഥന രീതി. ‘വൈറ്റ് സൗണ്ട്’ ഇത്തിരി നീണ്ട് പോയതായി തോന്നി. പൂച്ചക്കണ്ണൂള്ള പട്ടി’ ‘ഇരുട്ടുകുത്തി’ എന്നിവ നല്ല ഭാഷയും എഴുത്തുമാണെങ്കിലും എവിടെയോ കേട്ട് മറന്ന, പഴകിയ കഥാഗതി.

06 Nov 2024

Forgotten Foods documents 30+ culinary traditions from Muslim communities across South Asia. The anthology brings together multiple authors who share recipes alongside their stories. Through diverse perspectives from historians, chefs, and writers, the book presents a rich tapestry of South Asian Muslim culinary heritage while making an argument for preserving traditional cooking methods.

23 Oct 2024

ആർദ്രതയുള്ള എഴുത്ത്. ശോഭീന്ദ്രൻ മാഷേ എനിക്കറിയില്ല. വായനയിലൂടേയും സിനിമയിലൂടേയും അല്ലാതെ ഒരു ജോൺ അബ്രഹാമിനേയും അറിയില്ല. എങ്കിലും, അവർക്കൊപ്പം, അവർക്കിടയിൽ ഇരുന്ന ഒരാളെ പോലെ വായനക്കാരനെ തോന്നിപ്പിക്കാൻ ശോഭീന്ദ്രന്മാഷിന്റെ വരികൾക്ക് സാധിക്കുന്നു.

10 Oct 2024
Dalit Kitchens of Marathwada✦book

A great read. Cultural and poitical exploration of food traditions among Dalit communities in Maharashtra. Translation has issues, but still it’s a gem!

04 Oct 2024

A simple, stunning monospaced pixel font that follows a lo-fi style.

01 Oct 2024

An interesting read, that focuses on “when” to break a system.

30 Sep 2024

Not on how much of our daily life is shaped by systems we didn’t choose, and it made me reflect on how I want to take more control over my time.

17 Sep 2024

The book tackles one simple thing - focusing on a single task works better than juggling many. Each chapter looks at common activities like eating, reading, and talking, showing how giving full attention makes these experiences better.

12 Sep 2024

This piece made me think about how strong contrast in design can create emotion and tension in a really good way. It’s a refreshing reminder.

08 Sep 2024

A blend of personal stories, film critiques, and cultural observations from Quentin Tarantino. It feels like a guided tour through American movie history.

04 Sep 2024

An interesting long interview with Vaishnavi Murthy, who played a critical role in Tulu-Tigalari script digitisation.

30 Aug 2024

പ്രൊഫഷനൽ പന്തുകളിക്കാരൻ പ്രൊഫഷനൽ പാട്ടുകാരനായി മാറിയ കഥയിലെ നായകനാണ് നമ്മടെ ഷഹബാസ് അമൻ. എപ്പോൾ പ്രൊഫഷനൽ എഴുത്തുകാരൻ കൂടി ആയി എന്ന് വേണമെങ്കിൽ പറയാം! നല്ല ഭാഷയാണ് - വാക്കുകൊണ്ട് ഡ്രിബ്ലിങ്ങ് എന്ന സബ് ടൈറ്റിലിനു തന്നെ എന്തൊരു ചന്തമാണ്.

17 Aug 2024

Masala Labs is the book version of his YouTube videos, but organised and focused specifically on Indian cooking. At times, the book can feel like information overload,but you can always skip a section, and the author knows how to pull you back in!

17 Aug 2024

മലയാളത്തിന്റെ പ്രിയ സിനിമ ‘മണിചിത്രത്താഴിന്റെ’ ഓർമ്മകളാണ് ഈ പുസ്തകത്തിന്റെ മുക്കാൽ ഭാഗവും. ഒരു സ്ഥിരം ഓർമ്മക്കുറിപ്പിൽ നിന്നും മാറി കഥ വന്ന വഴിയാണ് ഫാസിൽ പറയാൻ ശ്രമിക്കുന്നത് - എവിടെ തുടങ്ങിയെന്നും, എന്ത് ചിന്തിച്ച്, എന്തിലേക്കെത്തി, അത് എന്തായി വളർന്നെന്ന് അധികം പരത്താതെ, കൗതുകം നിലനിർത്തിക്കൊണ്ട് തന്നെ പറയുന്നു. നിമിത്തമെന്നും അനുഗ്രഹമെന്നും മറ്റും പേരുകൾ വിളിച്ച് തന്റൊപ്പം നിന്ന, കഥയ്ക്കും സിനിമക്കും പലതരത്തിലുള്ള സംഭാവനകൾ ചെയ്തവരെ, എണ്ണമിട്ട്, attribute ചെയ്തു കൊണ്ട്,ഈ മഹാ സിനിമ ഒരു കൊളാബ്രേറ്റിവ് വർക്കാണെന്ന് പറയുകയാണ് ഫാസിൽ. മറ്റേ, ഓവർ വിനയം മോഡ് അല്ല. വൃത്തിയായി തന്നെയാണ് ക്രഡിറ്റ് ചെയ്യുന്നത്.

16 Aug 2024

A quick guide for newcomers to Bengaluru with tips on transport, food, and neighborhoods, curated by Plum HQ.

08 Aug 2024

Cover resembles Baradwaj Rangan’s Conversations with Mani Ratnam. Unlike the conversational format of Mani Ratnam’s book, this one is composed of articulated essays. He effectively draws parallels with Tamil politics. One drawback is the lack of emphasis on Crazy Mohan and the slapstick, dialogue - based humor that the Crazy Mohan-Kamal Hassan duo delivered.

25 Jul 2024

പണ്ടിറങ്ങിയ പുസ്തകമാണ്, ഇപ്പോൾ വീണ്ടും സർക്കുലേഷനിൽ വന്നു എന്ന് ബിപിൻ ചന്ദ്രന്റെ പോഡ് കാസ്റ്റ് വഴി അറിഞ്ഞു. അരവിന്ദൻ, എം.വി. ദേവൻ, അടൂർ ഗോപാലകൃഷ്ണൻ, ഒ.വി. വിജയൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, നരേന്ദ്രപ്രസാദ് തുടങ്ങി പലരും എഴുതിയ ഓർമ്മക്കുറിപ്പികൾ. സിനിമാ പഠനങ്ങൾ, ജോൺ എഴുതിയ ലേഖനങ്ങൾ, മൃഗശാല തിരക്കഥ, നായ്ക്കളി നാടകം അങ്ങനെ ഒരു കളക്ടബിൾ ആണ് ഈ പുസ്തകം.

21 Jul 2024

Started off strong, with engaging introductions, great examples, and insightful definitions of Indian movie songs and their patterns and eventually shifted into an overload of information—focusing on people and their contributions—becoming more like Wikipedia entry.

16 Jul 2024

A long read that takes you back to computational complexities!

08 Jul 2024

നല്ലെഴുത്ത്. നല്ല ശൈലി. നല്ല നിരീക്ഷണങ്ങൾ. കൂടത്തിൽ ഗംഭീരം ‘പുഷ്പക വിമാനം’ എന്ന ചെറുകഥ തന്നെയാണ്. എങ്ങനെ അങ്ങനെ ചിന്തിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന, പിന്നീട് അങ്ങനെ നമ്മളും ഒരുകാലത്ത് ചിന്തിച്ച് കാണില്ലേ എന്ന് വിചാരിപ്പിക്കുന്ന കഥയോട് അടുപ്പിക്കുന്ന കഥനം. എഴുതി ക്ലിഷെ ആക്കാവുന്ന ‘അതിസാഹസികവും’ എഴുത്തിന്റെ ഉറപ്പിൽ നല്ല വായന ആവുന്നു. ‘ക്രിമിനോളജിസ്റ്റും’ ‘മാനിക്വിൻസും’ ആഴമുള്ള നിരീക്ഷണങ്ങളുടെ സ്ത്രിപക്ഷ വായനയാണ്. എഴുത്തിന്റെ കൈയടക്കമാണ് പുസ്തകത്തിന്റെ നടും തൂൺ.

21 Jun 2024

It’s a curtain raiser to Ponniyin Selvan. Not as complex or captivating.

20 Jun 2024

ആത്മാർത്ഥമായ, ലളിതയുടെ നഷ്ടത്തെ ഓർത്ത് വിലപിക്കുന്ന എഴുത്തുകളാണെങ്കിലും കാര്യമായ ആഴമോ പരപ്പോ എഴുത്തുകൾക്കില്ല. അത് കൊണ്ട് തന്നെ ഒരു ഗംഭീര വായന ആവുന്നില്ല.

12 Jun 2024

ബിബിൻ ചന്ദ്രന്റെ പോഡ്കാസ്റ്റിൽ കേട്ടപ്പോൾ നോക്കിയ പുസ്തകമാണ്. Chronicles from the Land of the Happiest People on Earth വായിച്ച് നിൽക്കുന്ന ഏം ടി കവർ ചിത്രം ബുക്ക് വാങ്ങാൻ പ്രചോദനമായി. സംഭവം കൊള്ളാം. ഒരു എം.ടി. ഒരു സംഭവമാണ് എന്ന ഫാൻ ബൊയ് ക്ലിഷെ സൃഷ്ടിക്കാതെ കാര്യമായി നല്ല ലേഖന സ്വഭാവത്തിൽ വായന പറഞ്ഞു പോവുന്നുണ്ട്.

13 May 2024

നോവലല്ല. റിപ്പോട്ടാജ് പോലൊരു ഫോർമാറ്റ് ആണ്. മൂന്ന് പഴയ മദ്രാസ് കേസുകൾ ഇന്ദുഗോപൻ വിവരിക്കുന്നു. ആദ്യ കേസിനും അവസാന കേസിനും ഒരു രസമുണ്ട്. സായിപ്പിന്റേ കേസ് ഒട്ടും കണക്റ്റ് ആയില്ല. ചിത്രവും മറ്റും കളഞ്ഞാൻ 50 പേജില്ല. അത് കൊണ്ട് തന്നെ ബോറടിപ്പിക്കാനോ, ത്രിൽ ചെയ്യിക്കാനോ ബുക്കിനു സാധിക്കുന്നില്ല. ദാ തുടങ്ങി, ദാ തീർന്നു!

13 May 2024

ഈ വിധമുള്ള പുസ്തകങ്ങളും ‘കാഴ്ച’കളും വി കെ ശ്രീരാമനിൽ നിന്ന് നേരത്തെ വന്നതു കൊണ്ടാവാം, ഏറ്റില്ല. പലതും വലിഞ്ഞു, ഒട്ടും ജിജ്ഞാസ ഉണർത്തിയില്ല.

13 May 2024

New AI tool on my radar. Feels fresh and opinionated in a good way.

11 May 2024

I picked up this book after watching countless Ali Abdaal videos on YouTube, and it delivered what I expected. If you’ve watched his content, you’ll find the same principles unfold on paper.

11 May 2024

P.N.K Panicker possesses a ghost-gifted talent for weaving ghost stories. His son, Suresh Eriyat, an acclaimed animator, collaborated with Adithi Krishnadas to transform this talent into a remarkable piece of art—a captivating animated short film titled Kandittund (Seen It!). It’s no surprise that this masterpiece earned the National Award for Best Animation Film.

08 May 2024

JTBD as about how to think about user needs and product development - breaking down complex customer motivations into actionable insights is appreciated.

13 Apr 2024

AI-powered code editor. Useful for prototyping and focused dev sessions. My current favourite pair-programmer!

09 Apr 2024

A good starting point on AR/VR Typography by Niteesh Yadav.

02 Apr 2024

A quick guide to launching a business idea in just two days. Great starter if you are thinking about how to start.

01 Apr 2024

ഐതിഹ്യമാലയിൽ വരാത്ത ഒരു പ്രദേശത്തിലെ കഥകൾ പറയുന്നു എങ്കിലും, ഐതിഹ്യമാലയുമായി ചേർത്ത് വയ്ക്കാനുള്ള ആഴമോ, എഴുത്തിലെ വലിപ്പമോ ഈ പുസ്തകത്തിനില്ല. പല കഥകളും documentation മാത്രമായി ഒതുങ്ങുന്നു. ഭാഷാപരമായി ഐതിഹ്യമാലയേ കോപ്പി അടിക്കാൻ ശ്രമിക്കുന്നില്ല. അത് ഭാഗ്യമായി.

07 Mar 2024

പൾപ്പെഴുത്താണ് അൻവറിന്റേത്. അത് ആവശ്യമുള്ള സന്ദർഭങ്ങളിൽ, കൊള്ളാവുന്ന ഒരു സേതുരാമയ്യർ പടം കാണാനുള്ള മൂഡിൽ (ഒന്നും രണ്ടും, വേണമെങ്കിൽ മൂന്നും.) ആണെങ്കിൽ ഒരു കൈ നോക്കാവുന്ന സംഭവമാണ്.

06 Mar 2024

Reading “Remote” feels almost prophetic now - the practical insights about trust, communication, and productivity in remote teams resonated deeply with my own experiences.

03 Mar 2024

Clean and helpful AI tool. I like the output formats, provide decent result and is a smart programmer!

03 Mar 2024

A reminder that consuming content is a mindless act, and creating content is what helps you to introspect and reflect and see the world around you in a different way. A good read. Great to re-read.

12 Feb 2024
Flagpack✦Resource

Open source flag icons - for Figma, Sketch. Also available for React, Svelte and Vue.

02 Feb 2024

A simple, efficient way to understand how clamp() function works.

31 Jan 2024

Do you remember Winamp? Here is it’s Web version!

08 Jan 2024

പഞ്ചവെടിപ്പാലത്തിന്റെ പുസ്തകാഖ്യാനം. ഗംഭീരമാണ്. വായിക്കുമ്പോൾ തലയിൽ ആദ്യം വരുന്നത് പത്രത്തിലും മാസികയിലും കണ്ട പല കാർട്ടൂണുകളാണ്. അത് കൊണ്ട് തന്നെ സിനിമ ആകിയപ്പോൾ ഡയലോഗ് എഴുതാൻ കെ ജി ജോർജ്ജ് യേശുദാസനെ വിളിച്ചതിൽ അത്ഭുതമില്ല.

19 Dec 2023
Onest✦typeface

Balanced, elegant sans-serif-modern, timeless, and free.

15 Dec 2023

A book on using empathy as a tool for better leadership and decision-making.

12 Dec 2023

A blend of financial wisdom and personal development. He brilliantly connects the concept of compounding not just to financial growth, but to learning, habits, and relationships.

11 Dec 2023

മൂലകഥ, അത് പറയാൻ ഉദ്ദേശിക്കുന്ന തീം, അതിന്റെ രാഷ്ട്രീയം, പുസ്തകം പറയുന്ന രാഷ്ട്രീയം അങ്ങനെ പല നിലയിൽ, പല രീതിയിൽ വായിച്ചെടുക്കാവുന്ന ഒരു ക്ലാസിക്ക് ആണ് പരിണാമം. തുടക്കത്തിലെ ബിൾഡ് അപ്പ്, അത് ഇതിനു ശേഷം ഇറങ്ങിയ സിനിമകളിൽ പോലും കാണാൻ സാധിക്കാത്ത അത്രയും സിനിമാറ്റിക്കും വിഷ്വൽ ഹെവിയും ആണ്. കെട്ടിറങ്ങാൻ സമയമെടുക്കുന്ന സ്റ്റോറി ടെല്ലിങ്ങ്.

09 Dec 2023

It’s hard to believe that this novel was written in 1988. The protagonist’s inner dialogues and the sarcastic tone used to discuss various subjects reveal that, despite differences in age, background, and experiences, there is a shared way of thinking among people. Regrettably, a film adaptation of this novel has been lost over time.

08 Dec 2023
Satoshi✦typeface

A very-fine, aestheic font. Black and heavy weights are gems!

24 Nov 2023

Goodreads on Zomato’s company culture and values.

17 Nov 2023
Flexoki✦Resource

An ink-like, pigment reminding color scheme from Steph Ango. Default in my Digital Garden theme.

09 Nov 2023

I loved how it broke down the process of soaking in tons of information while still keeping your voice. It gave me a solid mental model for creating without being overwhelmed.

08 Nov 2023

My second brain. Local-first note-taking that just works. Obsidian has changed how I think, document and write.

05 Oct 2023

English translations of Jeymohan’s stories, including “A Hundred Arm Chair” and “Elephant Doctor”. The translations preserve the emotional resonance of the original works remarkably well.

11 Sep 2023

The entire thesis presented in this book feels like a breath of fresh air in today’s hustle-obsessed work culture. They are not celebrating burnout, but is providing a clear roadmap for building a sustainable work environment.

03 Sep 2023

രസമുള്ള ടൈറ്റിലുള്ള ചെറിയ ബുക്ക് എന്നത് മാത്രം കണ്ട് എടുത്തതാണ്. രണ്ട് ദിവസത്തിൽ, അഞ്ചു ഭക്ഷണത്തിനിടയിൽ വായിച്ച് തീർത്തു. ഓരോ പേജും, അതിൽ പറയുന്ന, പണ്ട് യാത്ര ചെയ്ത ഹൈദ്രാബാദും കേരളവും ദിണ്ടിഗലും ഒക്കെ വായയിൽ കപ്പലോടിച്ചു. ഏതോ തീറ്റപ്രിയൻ സുഹൃത്തിന്റെ ഡയറി കട്ട് വായിക്കുന്ന പോലെ തോന്നാൻ തുടങ്ങി.കേരളത്തിലെ എൻ എം ആർ എന്ന വാക്യം കണ്ടപ്പോൾ സങ്കടം വന്നു - വൈ നോട്ട് പാലക്കാട്! അടുത്ത പേജിൽ യാക്കര ഫിഷ് കട വന്നപ്പോൾ എന്റെ പാലക്കാടൻ ദേശീയത കോരിത്തരിപ്പിച്ചു. അപ്പൊ ദേ വരുന്നു, ഭക്ഷണമല്ലാത്ത കഥഭാഗത്ത് കാലിഗ്രഫിയും ഭട്ടതിരിമാഷും! കോരിത്തരിച്ചു.

29 Aug 2023

4-panel, basic drawing, colourful cartoon strip with Dinosaurs as main character. What’s the super-power? - Content is relatable and witty!

15 Aug 2023

This one really clicked with me. Not just from a software perspective, but on how I handle data in general. A must read, especially for Obsidian (and notion) users!

02 Aug 2023

A quick read guide on developing and refining creative ideas. Skim it, skim it again. It’s a table book!

30 Jul 2023

My current primary tool. Cloud-first, fast, and easy for collaboration.

22 Jun 2023

This post felt brutally honest in the best way. It confirmed a lot of my frustrations with hybrid setups.

08 Jun 2023

Minimal email client. Helps keep inbox sane and focused. They shut the product, but last version for Mac is still available.

15 Apr 2023

Initial pages had a spark and engagement that kept me going, but still it was hard for me to understand the narration pattern. Soon the narrative structure and characters become more precise, letting the reader picture all eight characters with all details, like an oil painting, similar to the book’s cover.

11 Feb 2023

A proper pulp-fiction. Too many characters, complex arcs, twists and turns and beautiful narration. It’s gripping I can expect how people would have waited for its weekly edition!

09 Jan 2023

As someone struggling with attention management this book is a into the problem. The book gave me a hope that things can be sorted. Did I read. Yes. Am I following his suggestions, no yet!

03 Jan 2023

ബിപിൻ ചന്ദ്രൻ എന്ന എഴുത്തുകാരനു സിനിമയോടുള്ള ബന്ധം ഈ ഫിക്ഷനിൽ വൃത്തിയായി അറിയുന്നുണ്ട്. മനോഹരമായാണ് പല റഫറൻസും പുള്ളി കൊണ്ടുവരുന്നത്. പോപുലർ റഫറൻസിനൊപ്പം പറഞ്ഞ് വിശ്വസിക്കാൻ സാധിക്കുന്ന ഒരു കഥ നല്ല ഭംഗിയായി പുള്ളി പറഞ്ഞ് പോവുന്നുമുണ്ട്.

29 Dec 2022

ഒരുവട്ടം വായിക്കാവുന്ന, രസിപ്പിക്കുന്ന ചില ‘സെറ്റിങ്ങുകളും’, പ്രയോഗങ്ങളും ഉണ്ട് പുസ്തകത്തിൽ.

വാത്സ്യായനൻ ഒരു സഞ്ജയൻ ടച്ചിൽ തുടങ്ങി എങ്കിലും അത്രത്തോളം വലുതാവാനോ, കാരിക്കേച്ചർ ആവാനോ സാധിച്ചില്ല. അളകാപുരി, നല്ല കഥ പറച്ചിലാണ്, നല്ല കഥാപാത്രമാണ്, ആശയവും. ഒന്ന് വലിഞ്ഞെന്ന് തോന്നുന്നതിനു മുൻപെ നല്ല വിധത്തിൽ അവസാനിപ്പിച്ചു.മാവ് വെട്ടുന്നില്ല എന്നതിൽ സംഭാഷണ സൂക്ഷ്മതകൾ പലതും ഗംഭീരമാണ്. മലയാളി മെമ്മോറിയൽ എഴുത്തിന്റെ ഭംഗിയിൽ ഊളത്തരം പറയുന്ന മോഡൽ ആയി തോന്നി.

27 Dec 2022

56 പേജ് പുസ്തകം, അതിൽ ഷെറീഫ് വരച്ച ചിത്രം പത്തെണ്ണം. പേജിന്റെ ലേയൗട്ടിന്റെ ഭാഗമായുള്ള കട്ടിയുള്ള ബോർഡർ. ചുരുക്കി പറഞ്ഞാൽ ഒരു 36-40 പേജ് വരും. അതിൽ ആദ്യ ചില ഭാഗങ്ങൾ ഗംഭീര ഫികഷൻ സാധ്യതകൾ കാണിച്ചു. പെട്ടന്ന് ട്രിവൻട്രം ലോഡ്ജ് സിനിമ ഓർമ്മ വന്നു. പിന്നെ ഗ്രാഫ് താഴ്ന്ന് താഴ്ന്ന് ഒരു അനാവശ്യ പുസ്തകമായി. ഷെറീഫിന്റെ ചിത്രങ്ങളോടും ബോർഡറിനോടും ബഹുമാനം തോന്നി.

26 Dec 2022

My daily messenger. Simple, fast, and no business spams like WhatsApp. (NFC spam < Promotional Scams)!

29 Nov 2022

I’ve read this before, but it still hits hard every time. It clearly explains why meetings can ruin creative flow, and gave me a better way to protect time for deep work.

21 Nov 2022
Arc✦Apps

Loving it for the fresh take on browsing. Clean and experimental.

19 Nov 2022

If you like Mani Sir, you should be reading this. Book is beautifully categorized by each movie - and generic questions gets tied to a specific film drawing to deeper conversation. This format made me to watch or rewatch each film!

17 Sep 2022

A clean approach on “how to build”. A must read for product people.

04 Sep 2022
No Hello✦articles

I liked how direct and practical this is. It’s such a small thing, but starting with a clear message instead of just “hello” really does make digital communication smoother!

08 Aug 2022

ഇന്ദുഗോപൻ കഥയ്ക്കും കഥനത്തിനും ഒരു ഫോർമാറ്റ് ഉണ്ട്. ആൺ ഈഗോ, ഒരു സംഭവത്തെ ചുറ്റി പറ്റിയുള്ള കഥ പറച്ചിൽ, നാടൻ ഭാഷാ പ്രയോഗം, കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ, സീൻ ഓർഡറിൽ പറയുന്ന രീതി - ആ പാറ്റേർൺ ഇവിടേയും കാണാം. കഥയും പറച്ചിലും ഒന്നാണെങ്കിലും ആളുകൾ മാറുന്നുണ്ട്. അവരെ അത്രക്ക് നന്നായി കഥാകൃത്ത് മനസ്സിലേക്ക് വരയ്ക്കുന്നുണ്ട്.

21 Jul 2022

Free and powerful vector tool. My go-to for non-UI illustration.

16 Jul 2022

ഓരോ തവണ വായിക്കുമ്പോഴും പല ഭാഗങ്ങളിൽ ഉടക്കി നിൽക്കുന്ന, പുതിയ മാനങ്ങൾ നൽകുന്ന ഒരു പുസ്തകമാണ് ഖസാക്ക്.കൊല്ലങ്ങൾക്ക് ശേഷം പി.കെ രാജശേഖരൻ സാറിന്റെ ഖസാക്കിനെ പറ്റിയുള്ള പോഡ്കാസ്റ്റ് എപ്പിസോഡാണ് വീണ്ടും വായിക്കാൻ തോന്നിപ്പിച്ചത്. ഇത്തവണ ഫോകസ് എന്തുകോണ്ടോ രവിയിൽ ആയിരുന്നു.

12 May 2022

Originally written in 1972 as a manga series, Ayako captivated with its post-WW2 Japanese setting and its historical-fiction narrative. Complex storytelling, characters, and heavy themes like dysfunctional families, incest, and abuse.

17 Apr 2022

It captured the emotional and human side of creative work, and reminded me that what we make is always tied to how we feel and who we are.

16 Apr 2022

It’s a book for niche. It provides clarity to 4C Workshop Framework. It’s detailed, clear, structured - and is told more like a timed instruction manual for us to follow.

02 Mar 2022

Austin Kleon excels in two areas - clarity and storytelling. As with his other works (which I later explored), this book concentrates on a single topic, employing straightforward, positive, and inspiring language without unnecessary complexity.

04 Jan 2022

A must read if you like the term “brand”.

09 Nov 2021

കേരളത്തിലെ ക്രിമിനൽ കേസുകളിൽ ശാസ്ത്രീയ തെളിവുകൾ നൽകി, പോസ്റ്റ്മോർട്ടത്തിനും ഫോറൻസിക്കിനും അന്വേഷണങ്ങളിൽ പ്രാധ്യാനം കൊണ്ടുവന്നതിൽ സംഭാവന ചെയ്ത ഉമാദത്തൻ സാറിന്റെ പുസ്തകം. മലയാളം കണ്ട എറ്റവും മികച്ച അനുഭവക്കുറിപ്പുകളിൽ ഒന്ന് ഇതെന്നതിൽ സംശയമില്ല. അത്ര ഗംഭീര അനുഭവങ്ങളാണ്. ഗംഭീരമായ വിവരണമാണ്. സുകുമാരക്കുറുപ്പിന്റെ ഭാഗമൊക്കെ വരുമ്പോൾ അങ്ങ് രോമാഞ്ചം വരും.(കുറുപ്പ് സിനിമ പോലെ പീറ മാസ് അല്ല).

12 Oct 2021

Who are we trying to empathize with? What do they need to do? What do they see? What do they say? What do they do? What do they hear? - Simple, but well written.

21 Sep 2021
SketchApps

Was my primary design tool earlier. Moved on due to better web-based options.

19 Aug 2021

I found this surprisingly clear for something about organizational change. The model breaks things down in a way that feels easy to remember and apply.

08 Aug 2021

A stunning video in which Christopher Nolan explains the complex, non-linear narrative of Memento in simple words and diagram. A fab note.

08 Aug 2021

A very old, sensible article. If you are a multi-tasker print and keep it in your desk. If your manager is one, frame and gift it so that he can…., yes. I meant it.

17 Jul 2021

Summarizes powerful mental models to improve everyday decision-making. Emphasizes better thinking by combining tools from various disciplines.

06 Jul 2021
Inter✦typeface

My go-to default, Versatile, open-source font designed for digital interfaces.

15 Jun 2021

One of the first links I share with mentees on my design conversation. The content is important, so is the clarity in communicating it.

01 May 2021

Make Time was one of the first English audiobooks I listened to while commuting, and it perfectly complemented my journey, as it focused on managing time rather than tasks.

17 Apr 2021

A clean system of thinking. A simple note on how to build things right to left.

19 Mar 2021

My go-to browser for years. Fast, reliable, and respects privacy.

14 Mar 2021

A very deep, interesting, perspective-changing book on how we think and make decisions. The book is dense with insights, but real-world examples make complex psychological concepts surprisingly accessible.

14 Feb 2021

Powerful example of how art can deeply connect with human emotions. It doesn’t just tell the story of the Holocaust — it makes you feel its pain. The book demands a slow, deliberate read, and its haunting black-and-white artwork will linger with you long after.

17 Jan 2021

It’s highly opinionated. It comes none another than the Cal Newport, the “Deepwork” guy - and he is right. He is not blaming GTD, but questioning the modern work of constant communication, shifting context and demands, and how a “good system” fails in “bad setting”

11 Dec 2020

I liked how honest this one was. For a self-learned designer, it was like reading my personal theory in a well documented manner.

08 Dec 2020

It emphasizes the importance of emotional design and user psychology alongside the technical aspects of product development.

22 Nov 2020

Covers the Objectives and Key Results framework through a story-driven approach.Highlights how focus, accountability, and alignment drive team performance.

11 Nov 2020

Fundaments of interaction design packed into a book, a must read for Developers and Designers. Rechnical sections can be dense, their real-world examples and clear explanations helped make complex concepts digestible.

03 Nov 2020

In simple words - he wants recommends to create something daily, as a routine than waiting for inspirations. But in amazing, inspiring tone.

01 Nov 2020

A 101 on note taking approach, the basics and the differences. If you are that 6-road junction confused about the process, this might help you.

09 Sep 2020

A detailed book by one of India’s finest ad makers, offering a blend of personal experiences and professional insights into the evolution of the Indian advertising industry. It’s not a pack of information, hence a page-turner everyone who remembers Fevicol and Fevikwik ads!

17 Jul 2020

Different than most self-help books I’ve read. Instead of giving the usual “follow your passion” advice, he shares his personal story of failing repeatedly - at everything from corporate jobs to restaurants to video games - before creating Dilbert.

09 Jul 2020

ജയമോഹന്റെ ‘നൂറു സിംഹാസനങ്ങൾ’. ജാതി എന്ന ചിഹ്നത്തെ സമൂഹം എത്രത്തോളം മനുഷ്യനിലേക്ക് അടിച്ചേൽപ്പിക്കുന്നു എന്ന് വരച്ച് കാണിക്കുന്ന നോവൽ. അത്മകഥയുടെ രീതിയിലുള്ള ആഖ്യാനം. തമിഴ് സാഹിത്യം പോലെ ചെറിയ വരികളും, സാധാരണ പദപ്രയോഗങ്ങളും. എങ്കിലും മനുഷ്യനെ ഏറെ സ്പർഷിക്കുന്ന ദുരിതത്തിന്റെ ശക്തമായ ഭാവങ്ങൾ നിറഞ്ഞൊഴുകുന്ന കഥ.

16 Jun 2020

ബെന്യാമിന്റെ എഴുത്തുകളിൽ വച്ച് എനിക്ക് പ്രിയപ്പെട്ടത് മഞ്ഞവെയിൽ മരണങ്ങളാണ്. എഴുത്തിന്റെ ഓളം, കഥ പറഞ്ഞ് പോവുന്ന രീതി, ആഖ്യാനത്തിലെ ഫ്ലാഷ്ബാക്കും ചരിത്രവും ഡീഗോ ഗാർഷ്യയും, ക്ലൈമാക്സും അങ്ങനെ പലതും അതിനെ പ്രിയപ്പെട്ടതാക്കി.

പി. കെ രാജശേഖരൻ സാറിന്റെ ബുക്ക്സ്റ്റാൾജിയ പോഡ്കാസ്റ്റ് ആണ് രണ്ടാം വായനക്ക് കാരണമായത്. 1950കളിൽ ഡീഗോഗാർഷ്യയെ പറ്റി ഇന്ത്യൻ മാധ്യമങ്ങൾ ചർച്ച ചെയ്തിരുന്നു എന്നും, വല്യേടത്ത് ലൈബ്രറി ഒരു പെൺ ലൈബ്രറിയും, ആന്ത്രപ്പേർ ലൈബ്രറി ഒരു ആൺ ലൈബ്രറിയും ആണ് എന്ന (കുമ്പളങ്ങി നൈറ്റ്സുമായി പാരലൽ വരക്കാവുന്ന) ആശയവും, നെസ്തോറിയൻ വാദത്തിന്റെ ആഴങ്ങളും ഒന്നുകൂടി വായിക്കാൻ തോന്നിപ്പിച്ചു.

01 Jun 2020

Christin recommended this book as a must-read and even ordered it for me within an hour. It was absolutely worth the hype! This beautifully illustrated graphic novel offers a humanizing narrative that tackles the serious issue of the refugee crisis.

17 Mar 2020

I first read this during my COVID days, I remember how much it impacted me. And yet, I also remember forgetting about it later and falling back into the trap of chasing bad dopamine.

20 Feb 2020

A solid guide on using the Zettelkasten method for note-taking. The book has a clear purpose, and if it aligns with your needs, it’s a valuable resource.

17 Feb 2020

I liked how transparent and visual it was—it made complex team stuff feel more understandable.

08 Feb 2020

A worthwhile read, comprehensive and structured insight into Basecamp’s problem-solving and product-building approach, gathered from various tweets and blogs.

02 Jan 2020

A great quote by Ira Glass on the creative gap between taste and skill. At times I listen it in loop ;)

01 Jan 2020

ജീവിതത്തിൽ എറ്റവും തവണ വായിച്ച പുസ്തകങ്ങളിൽ ഒന്ന്. ഒപ്പമുള്ള മറ്റ് പുസ്തകങ്ങൾ ബഷീറും സഞ്ജയനും വികെഎനും പോലുള്ള സർക്കാസ്റ്റിക്ക് കോമഡികളാണ്. നോവൽ ഇത് മാത്രമാണ്. ആഖ്യാന രീതിയിലെ നോൺ ലീനിയർ സ്വഭാവം, ഭാഷയുടെ ഘടന, സംഭവവികാസങ്ങൾ, അത് ഫലിപ്പിക്കാനുള്ള എഴുത്തുകാരന്റെ കഴിവ് അങ്ങനെ ഈ നോവലിനെ ഗംഭീരമാക്കുന്ന പലതുമുണ്ട്.രാഗിണിയേയും ശ്രീനിവാസനേയും വരച്ച് കാണിച്ച് അവരെ മനസ്സിലേക്ക് ഇറക്കുന്നുണ്ട് എഴുത്തുകാരൻ.

09 Jul 2019

Every era has it’s own ‘self-help’ book, and Atomic Habits is the self-help that period. A refreshingly practical approach on habit formation.

01 Jul 2019