വടക്കൻ സെൽഫി, 2015 : ടാർഗറ്റ് ഗ്രൂപ്പിനെ വ്യക്തമായി കണ്ട് എഴുതിയ മറ്റൊരു വിനീത് സിനിമ. കേരളത്തിൽ തേങ്ങയെക്കാൾ കൂടുതൽ ഉള്ള ബിടെക്ക് എന്ന 'വസ്തു'വിനെ ചുറ്റി പറ്റി പോവുന്ന ഒരു സിനിമ, അതിൽ അധികം വെറുപ്പിക്കാത്ത മൂന്ന് ട്വിസ്റ്റിനു മുകളിൽ ആറു ട്വിസ്റ്റ് ഇടാത്ത ഒരു കഥ. നായിക വെറുപ്പിച്ചഭിനയിച്ചത് കൊണ്ടാവണം വിനീതും അജുവും അഭിനയം ഗംഭീരമായി തോന്നി. 'ഫോണിടുത്ത' വിജയരാഘവനാണ് മാൻ ഓഫ് ദ മാച്ച്.