May 5, 2017No Comments

എസ്എസ്എൽസി നൊസ്റ്റു :

വിദ്യാർത്ഥിജീവിതത്തിൽ പാഠ്യേതര വിഷയങ്ങളിൽ താല്പര്യമൊ കഴിവൊ ഇല്ലായിരുന്നുവെങ്കിലും പഠിക്കാൻ ഞാൻ നല്ല മോശമായിരുന്നു. നാലാം ക്ലാസായിട്ടും മലയാള അക്ഷരങ്ങൾ (വാക്കല്ല, അക്ഷരങ്ങൾ) തെറ്റുകൂടാതെ എഴുതാൻ സാധിക്കാത്തതിനാൽ മാർക്കെളുപ്പം കിട്ടുന്ന സംസ്കൃതം പഠിക്കാൻ തുടങ്ങി. അങ്ങനെ മോശമായി കൈകാര്യം ചെയ്യുന്ന ഭാഷകൾ രണ്ടിൽ നിന്നും നാലായി കൂടി! (ഹിന്ദിയും വന്നല്ലോ!)

ഒൻപാതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഏഴിന്റെ ഗുണനപട്ടിക ഏകദേശം തെറ്റില്ലാതെ പറയാൻ കഴിയുന്ന വിധം ആയത്. എട്ടിന്റെ പഠിക്കാൻ പിന്നേയും എടുത്തു ഒരു വർഷം. (ഇപ്പോഴും കഷ്ടിയാണ്.) പത്താം ക്ലാസ് വരെ ബൈഹാർട്ട് അടിച്ച ഒരു കവിതയും ഇത് വരെ കൃത്യമായി പരീക്ഷക്ക് എഴുതിയിട്ടില്ല. അങ്ങനെ നടന്ന ഞാൻ പത്താം ക്ലാസ് ആദ്യ 'സിറ്റിങ്ങിൽ' തന്നെ പാസായി എന്നത് വീട്ടുകാർക്കും നാട്ടുകാർക്കും ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത ഒരു 'മിത്ത്' ആണ്. ഹിതയ്ക്ക് 600ൽ 26 മാർക്ക് പോയി എന്ന് ഞെട്ടലോടെ കേട്ടവർ എന്റെ കാര്യം വന്നപ്പോൾ "അവൻ ജയിച്ചു" എന്നാണ് അന്ന് കോരിത്തരിച്ച് പറഞ്ഞത്!

എന്തിനധികം പറയുന്നു, അലമാറയിൽ ഇരിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഫോട്ടോകോപ്പി ഒന്നും കൂടി നോക്കി ഉറപ്പിച്ചതിനു ശേഷമാണ് ഞാൻ ഈ സ്റ്റാറ്റസ് പോലും എഴുതുന്നത്!

April 30, 2016No Comments

ബാത്ത്റൂമിലെ‌ പൈപ്പിൽ വരുന്ന വെള്ളം ബക്കറ്റിൽ പിടിച്ച് ഒരു മണിക്കൂർ 'ആറാൻ' വെയ്ക്കണം. അതാണവസ്ഥ. വാട്ട് എ റോക്കിങ് സിറ്റി!

February 11, 2015No Comments

The way India's so called #1 Taxi Service works : On 6th of Feb, we had to travel to Kerala by train and we had decided to take a cab from our home at Neotown, Electronic City to KRPuram Railway Station. My sister had made a call to Meru Cabs at around 6 and requested for a booking at 6.30. As usual , they said the cabs weren’t available in Genie, but was available in Meru at 6.40 pm. Since we had no other choice, we agreed to it, after repeatedly reassuring that the cab would reach exactly by 6.40 and specifically mentioned that our plans would go for a toss if the cab reaches later than 6.40. He guaranteed the trip and said we would get a confirmation SMS soon and the driver details 20 minutes before the ride, both of which didn’t happen till 6.25. We then called them and after a lot of confusion and discussion, got a very blunt and arrogant statement that “We have cancelled the ride”.

After some heated arguments we hung up the call since we didn’t have time to waste. It was too late to search out for an alternative and autos weren’t available then, and we had to drive our own car half the way and switch to an auto later (at a very high rate, of course). In spite of all the rush and panic, we still had to miss our train since we reached the station late! We later had to alter our journey plan by driving all the way from Bangalore to Palakkad in our own vehicle, when we had talkal train tickets for four people (to and fro)

Thanks to the most unprofessional, irresponsible and unethical service by the so-called No1 cab service of the country, we were able to spend 4k on Tatkal tickets (when getting a Tatkal ticket is considered luckier than winning a lottery, we had surprisingly been able to grab tatkal ticket for 4 of us in 3 AC) and 8k on petrol+tolls and go through a lot of pain and panic in a matter of few hours!

January 31, 2015No Comments

ബാറുകൾ പൂട്ടുകയും, പിന്നീട് ബിയർ പാർലറുകളായി തുറക്കുകയും ചെയ്ത സാഹചര്യത്തിൽ ആവശ്യങ്ങളും സാധ്യതകളും തിരിച്ചറിഞ്ഞ് പുതിയൊരു സേവനം കേരളത്തിൽ പച്ച പിടിക്കുന്നു - 'ഐസ് ക്യൂബ്സ് ഇവിടെ വാങ്ങാൻ കിട്ടും'.

January 16, 2015No Comments

"സുഹൃത്തിന്റെ വീട്ടിലേക്ക് പോയപ്പോൾ ഒരു വലിയ ലൈബ്രറി. ഒരുപാട് പുസ്തകങ്ങൾ. കൂടുതലും മലയാളം. പുസ്തകം തുറക്കുമ്പൊൾ പുസ്തകത്തിന്റെ ആദ്യ പേജിൽ 'ഇന്ന ആളിനു, സ്നേഹപൂർവ്വം' എന്ന് ലേഖകന്റെ ഒരു വരിയും ഒപ്പും. അവന്റെ അച്ഛനു കിടിയതാണത്രേ. പുള്ളിക്ക് സാഹിത്യകാരന്മാരായി നല്ല ബന്ധമാണത്രേ. അസൂയയോടെ ഓരോന്നും മറച്ച് നോക്കി നോക്കി. എംടി ഒപ്പിട്ട നാലുകെട്ട്, സേതു ഒപ്പിട്ട അടയാളങ്ങൾ, മുകുന്ദന്റെ ഒപ്പോടു കൂടിയ ദൈവത്തിന്റെ വികൃതികൾ എന്നിവക്കൊപ്പം, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സ്നേഹാശംസകളും ഒപ്പോടും കൂടിയ ഐതിഹ്യമാലയും ആ ലൈബ്രറിയിൽ ഇരിക്കുന്നു. സമ്മതിക്കണം!" ‪#‎കേട്ടകഥ

October 17, 2007No Comments

എനിക്കുമുണ്ടായിരുന്നു ഒരു വിദ്യാരംഭം

നവരാത്രിയാഘോഷങ്ങളും എഴുത്തിനിരുത്തല്‍ ചടങ്ങുമായി ബന്ധപ്പെടുത്തിയുള്ള പല പ്രമുഖരുടെയും ഓര്‍മ്മകള്‍ മാധ്യമങ്ങളില്‍ നിറഞ്ഞു തുടങ്ങവെ, എന്റെ എഴുതിനിരുത്തലുമായി ബന്ധപെട്ടുള്ള ഒരു 'ഐതിഹ്യം' ഞാന്‍ ഓര്‍ക്കുന്നു, അതു ബ്ലോഗ്ഗുന്നു...

എന്റെ എഴുതിനിരുത്തല്‍ ഒരു സംഭവം തന്നെയായിരുന്നു. കൊല്ലവര്‍ഷം 1166-ല്‍ (1990) പാലക്കാട്ടെ പറളിയിലുള്ള 'ആര്‍ദ്ര'യില്‍ (എന്റെ അമ്മയുടെ വീട്‌) വച്ചാണ്‌ ഈ സംഭവം നടക്കുന്നത്. അമ്മയുടെ അച്ഛന്റെ (പാലക്കാട് വിക്ടോറിയ, തലശ്ശേരി ബ്രണ്ണന്‍, ഗവ. ചിറ്റൂര്‍ കോളേജ് എന്നിവിടങ്ങളില്‍ മലയാളം അധ്യാപകനായിരുന്ന പ്രൊഫ. വി. വിജയന്‍) മടിയിലിരുന്നാണ് ഞാന്‍ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നത്. വിജയദശമി ദിവസം ഗണപതിഹോമവും സരസ്വതി പൂജയും കഴിഞ്ഞാണ് ചടങ്ങ്.

അമ്പത്തൊന്നക്ഷരങ്ങളില്‍ ഒരു പത്തു പത്തര അക്ഷരം ഞാന്‍ എന്റെ എല്ലാ ശുഷ്കാന്തിയും ഉപയോഗിച്ചു തന്നെ എഴുതിത്തീര്‍ത്തു. പക്ഷെ, പെട്ടെന്നു ഞാന്‍ ഉറക്കം തൂങ്ങാന്‍ തുടങ്ങി. എന്നെ പേരു വിളിച്ചും തട്ടിയും ഒക്കെ ഉണര്‍ത്തിയിരുത്താനൂള്ള ശ്രമങ്ങളുമായി ആ കര്‍മ്മം മുന്നോട്ടു പോയി. അധികം നീണ്ടില്ല, ആ വിദ്യയും ഏല്‍ക്കാതെയായി. ഉറക്കം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച്‌ എന്നെ പൂര്‍ണ്ണമായും കീഴ്പ്പെടുത്തി, ഞാന്‍ ഇനി ഒരക്ഷരം പോലും എഴുതില്ല എന്ന അവസ്ഥയായി.

പിന്നെ, അവിടെ ഉണ്ടായിരുന്ന എല്ലാവരും ചേര്‍ന്നു പൂജയ്ക്കു നിവേദ്യമായി വച്ചിരുന്ന ഉണ്ണിയപ്പം, പായസം മുതലായവ കാണിച്ച്, അതെല്ലാം അധികം താമസിയാതെ തന്നെ എനിക്ക്‌ അകത്താക്കാന്‍ സാധിക്കും എന്നു ഉറപ്പു തന്നതോടെയാണു എന്റെ ഉറക്കം ഒരു വിധം അവസാനിച്ചതും ചടങ്ങു തുടര്‍ന്നതും.

അങ്ങനെ, ഉറക്കഭ്രാന്തില്‍ ഹരിശ്രീ കുറിച്ചു കഴിഞ്ഞു മുത്തശ്ശന്റെ മടിയില്‍ നിന്നും മാറ്റിയിരുത്തിയ ഉടനെ തന്നെ ഞാന്‍ അടുത്തു കട്ടിലിന്റെ താഴെയോ മറ്റോ കിടന്ന ഒരു മനോരമ 'ബോബനും മോളിയും' കൈക്കലാക്കിയെന്നും അതു 'ഒരിരുപ്പില്‍' തന്നെ വായിച്ചു തീര്‍ത്തു എന്നുമാണ്‌ ഐതിഹ്യം.

ആ സാഹസത്തിന്റെ ഒരു ഫോട്ടോ ഇതാ:തൊട്ടുമുന്‍പത്തെ ബ്ലോഗ്ഗിനു കമന്റായി അനിവര്‍ ഇട്ട ഫോട്ടോ പോലെ ഇതും ഞാന്‍ ആ കാലത്തു 'പോസ്സ്' ചെയ്തതാണോ എന്നു എനിക്കറിയില്ല, ഇതു വാസ്തവം തന്നെയാണ് എന്നാണ് അമ്മയുടെയും അന്നാട്ടിലെ പല പ്രമുഖരുടെയും വാദം.

April 12, 20071 Comment

Selection to Google Summer of Code!

Dear Applicant,Congratulations! This email is being sent to inform you that your application was accepted to take part in the Summer of Code. Please check your student home page in the SoC web application to determine which of your applications was accepted.

The summer is now really hot for me, with a surprising gift from the Swathandra Malayalam Computing and Google as in the form of Google summer of codes. There are 7 students who got the SoC from Kerala. It includes Vivek ,Mobin , Nikhil of G E C Thrissur and Shyam, Jinesh and Antony of M E S Kuttippuram and myself. And all of them are known to me 🙂

Thanks Google and SMC team.