May 17, 2016No Comments

ഒഴിവ് ദിവസത്തെ കളി

ഒരു ചെറിയ സിനിമ, വ്യക്തമായ രാഷ്ട്രീയം, കാര്യത്തെ കൃത്യമായ തോതിൽ വൃത്തിയായി പറഞ്ഞ് പോവാൻ സനലിനു സാധിക്കുന്നു. സ്ഥിരം സിനിമകളിൽ നിന്നും മാറി ഏറെ ഡ്യൂറേഷനുള്ള ഷോട്ടുകൾ, അതും നേരത്തെ എഴുതി ചിട്ടയാക്കിയ സംഭാഷണമില്ലാത്ത നറേഷൻ ഗംഭീരമാണ്. കള്ള് കുടിച്ച് കൈവിട്ട് രാഷ്ട്രീയം പറഞ്ഞ് ഒടക്കിപോവുന്ന രംഗത്തിൽ എല്ലാ അഭിനയതാക്കളൂടേയും പ്രകടനം ഏറെ ശ്രദ്ധേയമാണ്.

ഉണ്ണി ആറിന്റെ കഥയെ നീട്ടി വലിക്കുകയല്ല, മറിച്ച് കൃത്യമായ രീതിയിൽ സിനിമക്ക് ചേരുന്ന ഒരു എലമെന്റ് ആക്കി മാറ്റാൻ സനലിനു സാധിക്കുന്നു. ആദ്യം പരന്ന് പറഞ്ഞ് പോവുന്ന സിനിമ പതുക്കെ മുറികി മുറികി വ്യക്തമായ ഒരു വരയിലേക്ക് എത്തുന്നു. ക്യാമറാ ട്രിക്കുകളെ ബോധപൂർവ്വം മാറ്റി നിർത്തിയത് പോലെ തന്നെ വളരെ ചെറിയ ഇടപെടലുകളെ പശ്ചാത്തല സംഗീതത്തിൽ ബേസിൽ നടത്തുന്നുള്ളു. അത് അതീവ ഹൃദ്യവും ഗംഭീരവും ആണ്. അപ്പുവിന്റെ എഡിറ്റും രാഷ്ട്രീയത്തെ നിസാരവത്കരിക്കതെ ഇരിക്കുന്നതിൽ സഹായിക്കുന്നു.

ഈയടുത്ത് കണ്ട മികച്ച രാഷ്ട്രീയ സിനിമകളിൽ ഒന്നാണ് ഒഴിവുദിവസത്തെകളി. സൃഷ്ടാക്കൾക്ക് അഭിനന്ദനം. ഏറെ കാലമായി കാണാനാഗ്രഹിച്ച സിനിമ കൊച്ചിയിൽ പ്രദർശിപ്പിച്ച കൊച്ചിൻ ഫിലിം സൊസൈറ്റിക്ക് നന്ദി.

വാൽ : കാശിന്റെ ചിലവ് പറഞ്ഞാൽ ആ കാശോണ്ട് എത്ര ശവർമ്മ/ബിരിയാണി കഴിക്കാമായിരുന്നു എന്ന് പറയുന്ന ഒരു സുഹൃത്തെനിക്കുണ്ട്. അവന്റെ കണക്കിൽ പറഞ്ഞാൽ ഒരു അമർ അക്ബർ ആന്റണി എടുക്കുന്ന കാശുണ്ടെങ്കിൽ 30 ഒഴിവ്ദിവസത്തെകളി എങ്കിലും എടുക്കാമായിരുന്നു

August 25, 2014No Comments

'മുന്നറിയിപ്പ്' എന്തുകൊണ്ട് തീയറ്ററിൽ കാണേണ്ടെ ചലചിത്രമാവുന്നു

എല്ലാ സിനിമയും സൃഷ്ടിക്കപ്പെടുന്നത് തീയറ്ററിൽ കാണാൻ തന്നെയാണ്. കഴിഞ്ഞ മാസം തന്നെ പല സിനിമകളൂം (സ്റ്റീവ് ലോപസ്, ജിഗർതണ്ഡ) തീയറ്ററിൽ തന്നെ കാണണമെന്ന് ഞാൻ പറഞ്ഞിട്ടുമുണ്ട്. എങ്കിലും ആ സിനിമകളിൽ നിന്നും മാറി, ഈ സിനിമക്ക് 'കണ്ടേ പറ്റു, അതും തീയറ്ററിൽ തന്നെ കാണണം' എന്ന് വാശി പിടിക്കുന്നതിൽ കാരണങ്ങളേറെയാണ്.

സിനിമയുടെ സ്ഥായി ഭാവങ്ങളിൽ നിന്നും പൂർണ്ണമായി മാറി നിൽക്കുന്നതാണ് ഈ സിനിമയുടെ ആഖ്യാനവും കഥയും. പറയുന്ന, പറഞ്ഞ് മനസ്സിലാക്കുന്ന, പറഞ്ഞ് പറഞ്ഞ് കാണികളേ സ്പൂൺ ഫീഡ് ചെയ്യുന്ന ത്രില്ലർ രീതികളും, അവയ്ക്ക് ചേരുവയായി വരുന്ന അനാവശ്യ ഗിമ്മിക്കുകളും ഇല്ലാതെ കഥയെ കഥയായി പറയുകയാണ് മുന്നറിയിപ്പ്.

മുന്നറിയിപ്പുകളുടെ ആഘോഷമാണ് സിനിമ. ഓരോ സംഭാഷണവും, ഓരോ ചെറിയ കഥാപാത്രവും കഥാന്ത്യത്തെ പരാമർശിക്കുന്ന മുന്നറിയിപ്പുകളാവുന്നു. സിനിമയിലെ കഥ സംഭാഷണം മാത്രമല്ല, അതിൽ ചിത്ര-ശബ്ദ-നിശ്ശബ്ദതയ്ക്കും വലിയ സ്ഥാനമുണ്ടെന്ന വിവേകമാണ് സിനിമയുടെ കാതൽ. പറയാതെ പറയുന്ന കഥ. വേണുവിന്റെ ആശയത്തെ തിരക്കഥയാക്കിയ ഉണ്ണി ആർ എന്ന എഴുത്തുകാരന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്. ഹൈക്കു പോലെ ചിന്തിപ്പിക്കുന്ന ചെറിയ ഡയലോഗുകൾ. എല്ലാ കഥാപാത്രവും പറയുന്ന ഡയലോഗുകളും രാഘവനുവേണ്ടിയാണെന്ന് എന്നതും ഒരു സവിശേഷതയാണ്.

മമ്മൂട്ടി എന്ന നടന്റെ വൈഭവമാണ്, മമ്മുട്ടി എന്ന നടനെ സിനിമയിൽ കാണുന്നത് പോലുമില്ല. സിനിമയിലെ ഡയലോഗിൽ പറയുന്നത് പോലെ മമ്മുട്ടി എന്ന സത്യത്തെ / വെളിച്ചത്തെ മറച്ചുപിടിക്കുകയാണ് കഥയും സംവിധായകനും. സിനിമയിൽ ഉടനീളം രാഘവനാണ്. രാഘവൻ മാത്രം. മമ്മൂട്ടിക്കൊപ്പം, അഥവ മമ്മൂട്ടിയെക്കാൾ കൂടുതൽ സീനികളിൽ പ്രത്യക്ഷപ്പെടുന്ന അപർണ്ണയുടേയും അപർണ്ണയ്ക്ക് ശബ്ദം കൊടുത്ത വിമ്മി മറിയത്തിന്റെയും പർഫോർമൻസുകൾ എടുത്ത് പറയേണ്ടവയാണ്. എല്ലാ അഭിനയതാക്കളും മികവുറ്റ അഭിനയം കാഴ്ചവച്ചു എന്നതും സിനിമയുടെ മാറ്റ് കൂട്ടുന്നു.

സിനിമയിലെ ഒരു പ്രമുഖ താരം ബിജിബാലാണ്. സിനിമയ്ക്ക് യോജിച്ച പശ്ചാത്തല സംഗീതമൊരുക്കാൻ ബിജിക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യത്തിനും, സത്യത്തിനും, ആകാംക്ഷക്കുമിടയിലെ സംഗീതമാവാൻ അതിനു കഴിയുന്നുമുണ്ട്. ഇടക്ക് ചില ഡയലോഗിനു പോലും ആ സംഗീതത്തിന്റെ താളമുണ്ടോയെന്ന് തോന്നി പോവും.

പുതിയ സിനിമകളിലെ ഒഴിച്ച്കൂടാനാവാത്ത 'ആഗിളുകളും' 'ഫ്രേമുകളൂം' ഒന്നുമില്ലാത്തെ ഒരു സിനിമ എന്ന പക്വതയും മുന്നറിയിപ്പിനുണ്ട്. തന്റെ ഫ്രേമുകളുടെ പോർട്ട്ഫോളിയൊ കാണിക്കാനല്ല മറിച്ച് നല്ല സിനിമ സൃഷ്ടിക്കാനാണ് വേണു ശ്രമിച്ചതും വിജയിച്ചതും. മൂന്ന് സെക്കന്റിൽ ഇരുപത്തേഴ് ഷോട്ടുകൾ വെട്ടിയൊട്ടിച്ചാലെ സിനിമക്ക് ചടുലത വരൂ എന്ന വാദത്തിനും മറുപടിയാണ് ബീനാപോളിന്റെ എഡിറ്റിങ്ങ്.

ഓരോ കാണിക്കും ഇതൊരു മുന്നറിയിപ്പാണ്. കാലവും കാലനും മടുത്ത ക്ലീഷേകളും ഹീറോയിസവും ഗിമ്മിക്കുകളും സിനിമയേയും കാണിയേയും എത്രത്തോളം പിന്നോക്കം എത്തിക്കുന്ന എന്ന സത്യത്തിലേക്കുള്ള ഒരു ചൂണ്ടുവിരൽ. എന്തിനേയാണോ സ്ഥിരം സിനിമയിൽ കുറവുകളായി പ്രേക്ഷകൻ കാണുന്നത് അവ കൊണ്ട് മാത്രം അതെ പ്രേക്ഷകനെ ത്രസ്സിപ്പിക്കുകയാണ് വേണു എന്ന മാന്ത്രികൻ - നേർത്ത സംഭാഷണം കൊണ്ടും, നിശ്ശബ്ദതകൊണ്ടും, പറയാതെ പറഞ്ഞും.

August 23, 2014No Comments

Munnariyippu : A movie that haunts

A movie that haunts. You won't see the star Mammootty at any point of movie - it's all Raghavan, a mysterious, intelligent double homicide convict. The brilliance of Director-Writer-Actor is visible on the way Ragahavan is moulded and shown. Aparna Gopinath did the best of what she can. Ranji Panicker, Nedumudi Venu, Saiju Kurup, Sasi Kalinga and almost all supporting actors did a fabulous work on supporting the whole thread. Prithviraj Sukumaran's clean cameo performance needs an applause. Unni R, 'the pen', did a stunning writing keeping Raghavan as a mysterious yet interesting character with simple, witty, like-a-haiku and clever dialogues. Bijibal's fabulous background music is haunting, to the theme and really works as 'warning' for the whole story. Finally Venu sir, the ace cinematographer stunts the audience with a fabulous movie making pattern and a very shocking and haunting climax! Hats off to the Crew and Cast, it is fabulous experience. And Mammooty - this is kind of Mammooty we wish to see.

August 5, 2014No Comments

Jigarthanda

Jigarthanda,2014 : Brilliant movie in every sense. A hard core dark comedy way of narration makes the usual "once there was a Gangster" kind of story worth for stand up ovation. Karthik Subbaraj's super rocking screenplay and brilliant direction makes the movie as stunning as his previous project Pizza. Actors did stunning job, specially Sim HA, Siddharth and Vijay Sethupathi(cameo). The cinematography by Gavemic U Ary is stunning, specially the way he used lights and captured Gangster action modes. Vivek Harshan's edit, Santhosh Narayanan's background music makes the movie super engaging.

I know that this review contains too many positive adjectives. It's since the movie is that a.w.e.s.o.m.e ! Don't miss to watch this on theatre, else you will regret while watching the torrent rip!

— feeling "naayakan, thalapathi maathiri sethu padam!".

February 4, 2014No Comments

Ernest et Célestine

Ernest et Célestine, French, 2014: A simple entertaining animated feature film. The movie is so clean that there is no doubt, it "has to" win Oscar for Best Animated Movie. The movie is in water color / children's book format, with mild heart warming color tone which makes the movie too special. A must watch. A must win.

January 23, 2014No Comments

Al Moidu, a sensible short film.

Al Moidu. A sensible short film. Though the making has its own issues and immaturity, there is a brilliant content, well written dialogues and clear political vision making this one of the finest works in recent times. Hats off to the team for being conscious, brilliant and showing the guts. A must watch.

January 6, 2014No Comments

The Wolf of Wall Street

Former stock broker's fucking awesome life is fucking amazingly narrated by fucking brilliant director Martin Scorsese with the fucking classic actor Leonardo DiCaprio. The movie is fucking brilliantly told,with fucking fantastic narration techniques and fucking stunning bold dialogues. It's a fucking must watch and a fucking very Martin Scorsese movie. (Yes, the movie has more fucks than usual movies)