November 22, 2015No Comments

എന്നും എപ്പോഴും

എന്നും എപ്പോഴും, 2015 : ഒരേ ഫോർമാറ്റിൽ സിനിമ ഇടുക്കുന്ന സത്യൻ അന്തിക്കാട് പല സ്ഥിരം ഘടങ്ങളും മാറ്റി വച്ച് 'സ്റ്റോറി ബോർഡ് എടുക്കാൻ മറന്ന്', പിന്നെ കട്ട് പറയാനും മറന്ന സിനിമയാണ് എന്നും എപ്പോഴും. കട്ട് പറയാൻ മറന്നു എന്നത് സത്യമാണ്, നീണ്ട് വലിഞ്ഞ ഇലാസ്റ്റിക്ക് ജെട്ടി പോലെ കിട്ടക്കുന്നു സിനിമ -കാലിടാൻ ഓട്ടയില്ലെന്ന് മാത്രം.

ഫ്ലാഷ്ബാക്കെന്ന മാരകായുധം ഉപയോഗിക്കാതെ, തമിഴ്നാട്ടിലേക്ക് ഒരു കണക്ഷനുമില്ലാത്ത, ഗ്രാമത്തിന്റെ പച്ചപ്പ് കാണിക്കാത്ത സത്യൻ അന്തിക്കാട് സിനിമ എന്നത് ഒരുതരത്തിൽ 'ഫ്രഷ്' അപ്രോച്ച് ആണെങ്കിലും, പറയാൻ ഒരു കഥയൊ, എന്തെങ്കിലും ഒരു കുന്തമോ സിനിമക്കില്ല. ഉപദേശം ഇത്തവണ സിനിമക്ക് കുറവാണ്, തന്റെ ഭാഗം ന്യായികരിക്കുന്ന നായികയുടെ കൊറേ നീണ്ട ഡയലോഗുകളാണ് സിനിമ ഉടനീളം. മോഹൻലാലിനു അഭിനയിച്ച് ഫലിപ്പിക്കാൻ മാത്രം സിനിമയിൽ ഒന്നുമില്ലതാനും.

മഞ്ജുവാര്യർ വർഷൻ 2.0 തന്റെ പാക്കേജിൽ പച്ചക്കറിത്തോട്ടതിനു പകരം ക്ലാസിക്കൽ ഡാൻസ് ആക്കി - അവളെ അംഗീകരിക്കാത്ത 'രാജീവ്' എന്ന എക്സ്-ഭർത്താവും, ബോൾട് ആന്റ് ബ്യൂട്ടിഫുൾ മോഡും, ഒരു മകളും എന്നീ ഹൗ ഓൾഡ് ആർ യു പാക്കേജ്ജ് അതേപടിയുണ്ട്. വൃദ്ധനായ കുഞ്ചാക്കോയിൽ നിന്നും നായകപദം മോഹൻലാലിലേക്ക് മാറിയത് കൊണ്ടാവണം മകളുടെ പ്രായം എട്ട് വയസ്സ് കുറഞ്ഞിട്ടുണ്ട്.

അപ്പുറത്തെ വീട്ടിൽ എന്തിനോവേണ്ടി തിളക്കുന്ന ഇന്നസെന്റും, ഓഫീസിൽ എന്തിനോ വേണ്ടി ലണ്ടനിൽ നിന്ന് വന്ന് തിളച്ച് മറിഞ്ഞ റീനുവും, പിന്നെ 'പാലക്കട്ടിലെ ചുരിദാർ ഭ്രമം' എന്ന വനിത ലേഖനം തൊണ്ടതൊടാതെ പ്രസംഗിച്ച ലെനയും എന്തിനു വേണ്ടി വന്നു എന്നൊരു പിടിയുമില്ല. മലയാളസിനിമയിൽ ഇത് വരെ കാണാത്ത 'പർസണൽ ബ്രാൻഡ് പ്രമോഷൻ' ചെയ്യൻ ചിറ്റിലപ്പളികൂടി വന്നതോടെ ഇനി പടം കണ്ടവർക്ക് ഇങ്ങോട്ട് കാശുകിട്ടുമോ എന്ന് കൂടി തോന്നിപോയി.

February 3, 2015No Comments

സത്യത്തിൽ ലാലിസത്തെ ലോലിസമാക്കിയത് മോഹൻലാലിനിട്ട് ട്രോളാണ് വേണ്ടി മാത്രമായിരുന്നോ? സർക്കാർ നടത്തുന്ന ഒരു പരിപാടിയിൽ ഇത്രയും ചിലവിൽ ഒരു മോശം പരിപാടി സംഘടിപ്പിച്ചു എന്ന വസ്തുത മോഹൻലാൽ കാശു തിരിച്ച് കൊടുത്താൽ മാറുന്ന പ്രശ്നമാണോ? ലാലിസം ഒരു ബാൻഡാണ്, നാഷ്ണൽ ഗേംസ് പോലൊരു പരിപാടിക്ക് അവരെ വിളിച്ചു, ഇത്രയും കാശു കൊടുത്തു, മോശമായി സംഘടിപ്പിച്ചു, മോശമായി പർഫോം ചെയ്തു എന്ന അവസ്ഥയെ നാട്ടുകാർ സോഷ്യൽ മീഡിയ വഴി കുറ്റം പറഞ്ഞപ്പോൾ അതിൽ 'ലാലേട്ടനെതിരെ' ആണെന്ന് ധരിച്ച്, ലാലേട്ടന്റെ സൈഡ് നിന്ന്, കാശ് തിരിച്ച് കൊടുത്തു എന്ന് കേട്ടതും ‪#‎isupportlalettan‬ ‪#‎lalettamaapu‬ കൊണ്ട് വരുമ്പോൾ രക്ഷപ്പെടുന്നത് രണ്ട് കോടി 'ട്രൂപ്പിനു' കൊടുത്ത് ഒരു പരിപാടി നടത്തി സ്വന്തം കീശ നിറച്ച ചില ജീവികളാണ്.

May 20, 2014No Comments

Mr. Fraud, A usual mediocre extravaganza

Mr. Fraud, 2014 : A usual mediocre extravaganza. The usual, predictable story thread that starts as a heist movie and ends up as a usual hero movie. This time too, Unnikrishnan succeeded in writing dialogs that suits more to the star idol of Mohanlal than his character, which definitely entertains majority. Unwanted sub-plots, too much of drama-emotional-baggage and characters who is just intended to show Mohanlal is charming (specially the women) makes the movie dull. Mohanlal's charm and Gopi Sundar's music (though it's a bit over at times) makes the movie one time watchable.

January 11, 2014No Comments

Jilla, 2014

Jilla, 2014 : For those who wanna celebrate, yes - it's a mass entertainer. But as a movie, it's usual stuffs, mix of dozen old tamil movies and very predictable. Mohnalal looks brilliant in his new outfit and Vijay did his usual attitude acting in a clean way. Still, the movie was not able to utilize the presence of two super star actors. The music was disappointing. But for the way they looked, for very few combination scenes worth for goose bumps, stunning dialogues, the presence of Sampath, Pradeep Rawat and Soori the movie is an entertainer though it could have been a dozen time better if it had a story to tell.