May 10, 2017No Comments

കോളേജ്ജിലെ ഡാൻസ് കോമ്പിറ്റീഷനിൽ കലിപ്പ് തീർക്കാനായി ഒരു ട്രാൻസ്‌ഫോർമർ തന്നെ പൊട്ടിക്കുന്ന ജോർജ്ജിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?

മലരിനു ബോധം പോയി സെന്റി അടിച്ച്, അതിനു പത്ത് വർഷത്തിനു ശേഷം ഹോട്ടൽ തുടങ്ങി അവിടെ പീറ ഫുഡ് കൊടുക്കുന്ന സീനിൽ മാസായി പാസ്തയുണ്ടാക്കി മാസ് റീ എന്റ്രി നടത്തുന്ന ഷെഫ്+ഓണർ ജോർജ്ജിനെ കണ്ടിട്ടുണ്ടോ?

സെലിൻ ഹോട്ടലിൽ വന്ന് 'എസ്.ബി ടാക്സ്' എന്താണെന്ന് ചോദിക്കുമ്പോൾ അത് സ്വച്ഛ ഭാരത് ടാക്സാണെന്ന് ക്ലാസെടുത്ത് സെലിനെ ഇമ്പ്രസ് ചെയ്യുന്ന ജോർജ്ജിനെ കണ്ടിട്ടുണ്ടോ?

എല്ലാം പോട്ടേ, ജോർജ്ജിന്റെ കല്യാണത്തിനു വന്ന മലർ മിസ്സ് മിസ്സിന്റെ ഫേവറേറ്റ് സ്വീറ്റ് മെനുവിൽ സ്പെഷൽ ഐറ്റമായി കണ്ട് പഴയ ഓർമ്മ തിരിച്ചുവന്ന് ജോർജ്ജിനെ നോക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ 'യുവർ പ്രേമം വാസ് ഓസം'.

ചത്താലും തെലുങ്ക് പ്രേമം കാണരുത്. എന്ത് ദുരന്തമാണത്!

May 19, 2016No Comments

സീറ്റുകൾ കുറഞ്ഞെങ്കിലും ചരിത്രപരമായ വിജയമാണ് ജയലളിതയുടേത്. 1980 മുതൽ 87 വരെ ഭരിച്ച എം ജി ആറിനു ശേഷം, 20 വർഷത്തിനു ശേഷമാണ് ഒരു പാർട്ടി തുടർച്ചയായി രണ്ടാമത് ഭരിക്കാൻ തയ്യാറാവുന്നത്. 234ൽ 128 സീറ്റുകളിൽ വിജയം ഉറപ്പിച്ച് 'പുരയ്ച്ചി തലൈവി' നിൽക്കുമ്പോൾ 23 സീറ്റിൽ നിന്നും 89 സീറ്റിലേക്ക് വളരാൻ മാത്രമെ കരുണാനിധിക്ക് സാധിച്ചുള്ളൂ. ഗ്യാപ്റ്റൻ വിജയ്കാന്താണ് അവിടത്തെ 'ഭീമൻ രഘു', ഒരു സീറ്റ് പോലുമില്ല.

May 19, 2016No Comments

"ഇത് പിണറായി വിജയനു വേണ്ടിയോ വി.എസ്. അച്യുതാനന്ദനുവേണ്ടിയോ ഉയര്‍ന്ന ആരവമല്ല. ഇത് സുധീരനോടോ രമേശ് ചെന്നിത്തലയോടോ ഉള്ള ഈര്‍ഷ്യയുമല്ല. ദേഹത്താകെ പടര്‍ന്ന പോലെ മലയാളികളെയാകെ അസ്വസ്ഥമാക്കിയ ഒരു രാഷ്ട്രീയ മാലിന്യത്തെ കഴുകിക്കളയാനുള്ള ആദ്യ അവസരം മലയാളികള്‍ വിനിയോഗിക്കുകയായിരുന്നു. പച്ചില കൂട്ടിപ്പിടിച്ച് ഓരത്തേക്ക് കളയേണ്ട ആ ജീര്‍ണതയ്ക്ക് നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവാണ്." എം പി ബഷീറിന്റെ ഗംഭീര ലേഖനം.

May 19, 2016No Comments

പാലാക്കരുടെ മുത്ത്, സത്യത്തിന്റെ കാവൽ ഭടൻ, നന്മയുടെ അപോസ്തലൻ, ഉസ്സൈൻ ബോൽട്ടിന്റെ 100 മീറ്റർ സ്പീഡിനേക്കാളും ബലിയ സ്പീഡിൽ ലഡു തിന്ന് ബഡ്ജറ്റ് അവതരിപ്പിച്ച സർ മാണി സാർ ജയിച്ചിരിക്കുന്നു! പ്രൈസ് ദ ലോർഡ്!

May 19, 2016No Comments

എൻഡിഎക്ക് ഒരു സീറ്റ്. അതും 'കൊതിപ്പിച്ച് പല തവണ നഷ്ടപ്പെട്ട' രാജഗോപാലിനു തന്നെ. ആശംസകൾ. പല സ്ഥലങ്ങളിലും രണ്ടാമനാവാൻ ബിജെപിക്ക് സാധിച്ചു. നൂലിൽ കെട്ടിയിറക്കിയ ശ്രീശാന്ത് പോലുള്ളവരേയും വെള്ളാപ്പള്ളിയേയും ഒഴിവാക്കി പഴയ പാർട്ടിക്കാർക്ക് കൂടുതൽ സീറ്റുകൾ കൊടുത്തിരുന്നെങ്കിൽ നല്ല ബേസ് ഉണ്ടാക്കാൻ കഴിഞ്ഞേനെ. എന്തായാലും ഉടൻ തന്നെ വെള്ളാപ്പള്ളിയുടെ കാര്യത്തിൽ തീരുമാനം ആവും. (വീരേന്ദ്രകുമാറിനോടോ സുരേഷ് ഗോപിയോടോ ചോദിച്ച് തുഷാറിനുള്ള കിഴി തയ്യാറാക്കുക)

May 19, 2016No Comments

ഇലക്ഷൻ കമ്മീഷാ, ഇലക്ഷൻ കമ്മീഷാ, വാർത്ത നികേഷിനെ കൊണ്ട് വായിപ്പിച്ചൂടേ?

May 17, 2016No Comments

ഒഴിവ് ദിവസത്തെ കളി

ഒരു ചെറിയ സിനിമ, വ്യക്തമായ രാഷ്ട്രീയം, കാര്യത്തെ കൃത്യമായ തോതിൽ വൃത്തിയായി പറഞ്ഞ് പോവാൻ സനലിനു സാധിക്കുന്നു. സ്ഥിരം സിനിമകളിൽ നിന്നും മാറി ഏറെ ഡ്യൂറേഷനുള്ള ഷോട്ടുകൾ, അതും നേരത്തെ എഴുതി ചിട്ടയാക്കിയ സംഭാഷണമില്ലാത്ത നറേഷൻ ഗംഭീരമാണ്. കള്ള് കുടിച്ച് കൈവിട്ട് രാഷ്ട്രീയം പറഞ്ഞ് ഒടക്കിപോവുന്ന രംഗത്തിൽ എല്ലാ അഭിനയതാക്കളൂടേയും പ്രകടനം ഏറെ ശ്രദ്ധേയമാണ്.

ഉണ്ണി ആറിന്റെ കഥയെ നീട്ടി വലിക്കുകയല്ല, മറിച്ച് കൃത്യമായ രീതിയിൽ സിനിമക്ക് ചേരുന്ന ഒരു എലമെന്റ് ആക്കി മാറ്റാൻ സനലിനു സാധിക്കുന്നു. ആദ്യം പരന്ന് പറഞ്ഞ് പോവുന്ന സിനിമ പതുക്കെ മുറികി മുറികി വ്യക്തമായ ഒരു വരയിലേക്ക് എത്തുന്നു. ക്യാമറാ ട്രിക്കുകളെ ബോധപൂർവ്വം മാറ്റി നിർത്തിയത് പോലെ തന്നെ വളരെ ചെറിയ ഇടപെടലുകളെ പശ്ചാത്തല സംഗീതത്തിൽ ബേസിൽ നടത്തുന്നുള്ളു. അത് അതീവ ഹൃദ്യവും ഗംഭീരവും ആണ്. അപ്പുവിന്റെ എഡിറ്റും രാഷ്ട്രീയത്തെ നിസാരവത്കരിക്കതെ ഇരിക്കുന്നതിൽ സഹായിക്കുന്നു.

ഈയടുത്ത് കണ്ട മികച്ച രാഷ്ട്രീയ സിനിമകളിൽ ഒന്നാണ് ഒഴിവുദിവസത്തെകളി. സൃഷ്ടാക്കൾക്ക് അഭിനന്ദനം. ഏറെ കാലമായി കാണാനാഗ്രഹിച്ച സിനിമ കൊച്ചിയിൽ പ്രദർശിപ്പിച്ച കൊച്ചിൻ ഫിലിം സൊസൈറ്റിക്ക് നന്ദി.

വാൽ : കാശിന്റെ ചിലവ് പറഞ്ഞാൽ ആ കാശോണ്ട് എത്ര ശവർമ്മ/ബിരിയാണി കഴിക്കാമായിരുന്നു എന്ന് പറയുന്ന ഒരു സുഹൃത്തെനിക്കുണ്ട്. അവന്റെ കണക്കിൽ പറഞ്ഞാൽ ഒരു അമർ അക്ബർ ആന്റണി എടുക്കുന്ന കാശുണ്ടെങ്കിൽ 30 ഒഴിവ്ദിവസത്തെകളി എങ്കിലും എടുക്കാമായിരുന്നു

May 13, 2016No Comments

മിസ്റ്റർ ബീമൻ രഘു കലക്കി.'എന്റെ പെൻസിൽ ആ പയ്യൻ ഇടുത്തു' എന്ന് പറഞ്ഞ് അപ്പുക്കുട്ടനെ പോലെ വിതുമ്പിയിലല്ലോ! കോൺഫിഡൻസും കലക്കി! ഹാറ്റ്സ് ഓഫ്.

May 5, 2016No Comments

ഇക്കണക്കിനു ഫേസ്ബുക്കിൽ ഒരു പോസ്റ്റ്ടണം എന്ന് തോന്നിയാ നികേഷ് ഫേസ്ബുക്കിന്റെ ഹെഡ് ക്വാർടേർസിലോട്ട് പോവുമോ ? ‪#‎ഓവറാക്കിചളമാക്കാതടൈ‬

May 4, 2016No Comments

"ക്ഷേത്രാങ്കണത്തില്‍ വരാനും ഭക്തജനങ്ങളോട് വോട്ട് ചോദിക്കാനും കരിഭൂതത്തിന്റെ നിറമുള്ള മണിക്ക് എന്തവകാശം?" എന്നാണ് വെള്ളാപ്പള്ളി വചനം. കറുത്ത നിറമുള്ളവന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നത് പിന്നോക്ക ഭൂരിപക്ഷത്തിന്റെ മാർപ്പാപയാണ്. ഭേഷ്! തനി നിറം, അല്ലാതെന്ത് പറയാൻ!

May 3, 2016No Comments

"നിങ്ങളൂടെ ഭാര്യ/കാമുകി/അമ്മ/പെങ്ങൾ/മകൾ -ക്കാണ് ഇത് സംഭവിച്ചതെങ്കിൽ" എന്നും പറഞ്ഞ് കൊടിപിടിക്കുന്നവരൊട്, എന്താണ് സാറിത്? അവർക്കല്ലാ ഇത് സംഭവിക്കുന്നതെങ്കിൽ നീതിയും ന്യായവും വേണ്ടേ? ഇത്ര ചെറുതായി ലോകത്തെ കാണല്ലേ!

May 3, 2016No Comments

ജിഷയ്ക്ക് നീതി കിട്ടാൻ വേണ്ടി ചെയ്യാവുന്ന എറ്റവും മണ്ടൻ പരിപാടിയാണ് 'ഐ ബൊയ്‌ക്കോട്ട് മൈ വോട്ട്' എന്ന ക്യാമ്പെയ്ൻ. 99% ജനങ്ങളും വോട്ട് ചെയ്യാൻ പോവാതെ ഇരുന്നാലും ഇലക്ഷനിൽ ഒരു വിജയി ഉണ്ടാവും, അയാൾ നൂറു ശതമാനത്തിന്റെയും ശബ്ദവും പ്രതിനിധിയും ആവും.

ഇതിനെ ഗാന്ധിയൻ മാർഗ്ഗം എന്ന് വിശേഷിപ്പിച്ചവനോട് : ഗാന്ധിജി പ്രതിഷേധിച്ചത് സത്യാഗ്രഹം കിടന്നാണ്. ആത്മഹത്യ ചെയ്തിട്ടല്ല.