May 10, 2017No Comments

ശശി തരൂർ എന്താ ഇമ്മാതിരി 'ഭാഷ' പറയുന്നതെന്ന് ചോദിച്ചപ്പൊ അവർ പറയാ, അത് നാടൻ പ്രയോഗമാണെന്ന്, ഗ്രാമീണ വിശുദ്ധിയാണെന്ന്! #ന്യായികരണറീമിക്സ്

May 9, 2017No Comments

രാജീവ് ചന്ദ്രശേഖരൻ എന്ന ഏഷ്യാനെറ്റ്-റിപബ്ലിക്ക് മുതലാളിക്ക് തിരുവനന്തപുരത്ത് എംപി ആയി മത്സരിക്കാൻ ഉദ്ദേശമുണ്ടെന്ന് കേട്ടു. മത്സരിക്കാതെ രാജ്യസഭയിൽ കയറിയില്ലേ?

അതും ബാംഗ്ലൂർ പോലെയൊരു മഹാനഗരത്തിൽ, അതും യുണാണിമസ്ലി സെലക്ടഡ് ഇന്റിപെന്റന്റ് കാന്റിഡേറ്റ്, അതങ്ങ് തുടർന്നാൽ പോരയൊ? ഇലക്ഷനൊക്കെ നിന്ന് ജയിച്ച് വരുവാന്ന് വച്ചാൽ...

May 4, 2017No Comments

സ്റ്റാർട്ട് അപ്പ് ഡയലോഗ് ആണോ, ഡ്രോപ്പ് ഔട്ട് അത് നിർബന്ധാ!

സ്റ്റാർട്ടപ്പ് / സംരംഭം ഡയലോഗ് അടിക്കുന്നതിന്റെ കൂട്ടത്തിൽ സ്ഥിരം ആയി കാണുന്ന ഒരു ഐറ്റമാണ് 'ഡ്രോപ്പ് ഔട്ട്'. അതിപ്പൊ ആളുകളായാലും മാധ്യമമായാലും രീതി അത് തന്നെ. അതിങ്ങനെ സ്റ്റീവ് ജോബ്സ് തൊട്ട് ബിൽഗേറ്റ്സ് വരെ പരന്ന് കിടക്കുന്ന ഒരു വലിയ ലിസ്റ്റ്.

ബാഗ്ലൂരിൽ 'ഐഡി ദോശമാവ്' വിറ്റ് കോടീശ്വരനായ മലയാളിയുടെ വാർത്തയിലും കണ്ടിരുന്നു 'ഏഴാം ക്ലാസ്' പൊട്ടി എന്ന്. പൊട്ടിയ ചേട്ടൻ അത് ജയിച്ച്, പത്തും പ്ലസ്‌ടൂവും പാസായി കോഴിക്കോട് ഐഐഎമ്മിൽ നിന്ന് എംബിയെ എടുത്തത് കഥക്കുള്ളിൽ ഉണ്ട്. തലക്കെട്ടിൽ ഇല്ല.

ഇത്തരം വാർത്തകളുടെ തലക്കെട്ട് മാത്രം വായിച്ച്, തള്ളുകളും കേട്ട് സ്റ്റാർട്ടപ്പിന്റെ ആദ്യപടി 'കോളേജ്ജിൽ എട്ട് നിലക്ക് പോട്ടുക' എന്നതാണ് എന്ന് ധരിക്കരുത്. പഠിക്കാൻ കഴിയാത്തവരും പഠിപ്പ് മുടങ്ങിയവരും ജീവിതത്തിൽ സംരംഭകരായി വിജയിച്ചിട്ടുണ്ടാവാം. പക്ഷെ അത് ഒരു നിർബന്ധ ക്വാളിഫിക്കേഷനായി കാണരുത്.

ഒപ്പമുള്ള വാർത്ത വെളിച്ചം പകരുമെന്ന പ്രതീക്ഷയോടെ.
ഒപ്പ്.

May 19, 2016No Comments

"ഇത് പിണറായി വിജയനു വേണ്ടിയോ വി.എസ്. അച്യുതാനന്ദനുവേണ്ടിയോ ഉയര്‍ന്ന ആരവമല്ല. ഇത് സുധീരനോടോ രമേശ് ചെന്നിത്തലയോടോ ഉള്ള ഈര്‍ഷ്യയുമല്ല. ദേഹത്താകെ പടര്‍ന്ന പോലെ മലയാളികളെയാകെ അസ്വസ്ഥമാക്കിയ ഒരു രാഷ്ട്രീയ മാലിന്യത്തെ കഴുകിക്കളയാനുള്ള ആദ്യ അവസരം മലയാളികള്‍ വിനിയോഗിക്കുകയായിരുന്നു. പച്ചില കൂട്ടിപ്പിടിച്ച് ഓരത്തേക്ക് കളയേണ്ട ആ ജീര്‍ണതയ്ക്ക് നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവാണ്." എം പി ബഷീറിന്റെ ഗംഭീര ലേഖനം.

May 19, 2016No Comments

പാലാക്കരുടെ മുത്ത്, സത്യത്തിന്റെ കാവൽ ഭടൻ, നന്മയുടെ അപോസ്തലൻ, ഉസ്സൈൻ ബോൽട്ടിന്റെ 100 മീറ്റർ സ്പീഡിനേക്കാളും ബലിയ സ്പീഡിൽ ലഡു തിന്ന് ബഡ്ജറ്റ് അവതരിപ്പിച്ച സർ മാണി സാർ ജയിച്ചിരിക്കുന്നു! പ്രൈസ് ദ ലോർഡ്!

May 19, 2016No Comments

വെറും 89 വോട്ടിനാണ് കെ. സുരേന്ദ്രൻ അബ്ദുൾ റസാഖിനോട് തോറ്റത്. അപര സ്ഥാനാർത്ഥിയായ 'കെ. സുന്ദരനു' 460 വോട്ടുണ്ട്. മിഷ്യനിൽ 'ഉള്ളി സുരേന്ദ്രൻ' എന്നെഴുതിയിരുന്നെങ്കിൽ ഈ കൺഫ്യൂഷൻ ഇല്ലാതെ ജയിക്കാമായിരുന്നു!

May 19, 2016No Comments

ഇനി വരുന്ന പത്താം ക്ലാസിലെ വിദ്യാർത്ഥികളോട് : പോയി പഠിക്കടാ ചെക്കാ!! രക്ഷിക്കാൻ ഇനി റബ്ബൊന്നുമില്ല!

May 19, 2016No Comments

എൻഡിഎക്ക് ഒരു സീറ്റ്. അതും 'കൊതിപ്പിച്ച് പല തവണ നഷ്ടപ്പെട്ട' രാജഗോപാലിനു തന്നെ. ആശംസകൾ. പല സ്ഥലങ്ങളിലും രണ്ടാമനാവാൻ ബിജെപിക്ക് സാധിച്ചു. നൂലിൽ കെട്ടിയിറക്കിയ ശ്രീശാന്ത് പോലുള്ളവരേയും വെള്ളാപ്പള്ളിയേയും ഒഴിവാക്കി പഴയ പാർട്ടിക്കാർക്ക് കൂടുതൽ സീറ്റുകൾ കൊടുത്തിരുന്നെങ്കിൽ നല്ല ബേസ് ഉണ്ടാക്കാൻ കഴിഞ്ഞേനെ. എന്തായാലും ഉടൻ തന്നെ വെള്ളാപ്പള്ളിയുടെ കാര്യത്തിൽ തീരുമാനം ആവും. (വീരേന്ദ്രകുമാറിനോടോ സുരേഷ് ഗോപിയോടോ ചോദിച്ച് തുഷാറിനുള്ള കിഴി തയ്യാറാക്കുക)

May 19, 2016No Comments

നികേഷിന്റെ തോൽവി : തോറ്റ സ്ഥിതിക്ക് ഇനി വാർത്ത വായിക്കാൻ തിരിച്ച് വരും എന്നത് തെറ്റായ ധാരണയാണ്. എൽഡിഎഫ് ഭരണ കക്ഷി ആവുന്നതോടെ അതിലെ ശക്തനായ ഒരു സ്പോക്സ് പർസൺ ആയി നികേഷ് മാറാൻ സാധ്യത ഏറെയാണ്. പാർട്ടി സ്പോക്സ് പർസണിൽ നിന്ന് എംപി ഇലക്ഷനും അല്ലെങ്കിൽ രാജ്യസഭാ സീറ്റും അത്ര വിദൂരമല്ല.

May 19, 2016No Comments

ഇലക്ഷൻ കമ്മീഷാ, ഇലക്ഷൻ കമ്മീഷാ, വാർത്ത നികേഷിനെ കൊണ്ട് വായിപ്പിച്ചൂടേ?

May 17, 2016No Comments

ഒഴിവ് ദിവസത്തെ കളി

ഒരു ചെറിയ സിനിമ, വ്യക്തമായ രാഷ്ട്രീയം, കാര്യത്തെ കൃത്യമായ തോതിൽ വൃത്തിയായി പറഞ്ഞ് പോവാൻ സനലിനു സാധിക്കുന്നു. സ്ഥിരം സിനിമകളിൽ നിന്നും മാറി ഏറെ ഡ്യൂറേഷനുള്ള ഷോട്ടുകൾ, അതും നേരത്തെ എഴുതി ചിട്ടയാക്കിയ സംഭാഷണമില്ലാത്ത നറേഷൻ ഗംഭീരമാണ്. കള്ള് കുടിച്ച് കൈവിട്ട് രാഷ്ട്രീയം പറഞ്ഞ് ഒടക്കിപോവുന്ന രംഗത്തിൽ എല്ലാ അഭിനയതാക്കളൂടേയും പ്രകടനം ഏറെ ശ്രദ്ധേയമാണ്.

ഉണ്ണി ആറിന്റെ കഥയെ നീട്ടി വലിക്കുകയല്ല, മറിച്ച് കൃത്യമായ രീതിയിൽ സിനിമക്ക് ചേരുന്ന ഒരു എലമെന്റ് ആക്കി മാറ്റാൻ സനലിനു സാധിക്കുന്നു. ആദ്യം പരന്ന് പറഞ്ഞ് പോവുന്ന സിനിമ പതുക്കെ മുറികി മുറികി വ്യക്തമായ ഒരു വരയിലേക്ക് എത്തുന്നു. ക്യാമറാ ട്രിക്കുകളെ ബോധപൂർവ്വം മാറ്റി നിർത്തിയത് പോലെ തന്നെ വളരെ ചെറിയ ഇടപെടലുകളെ പശ്ചാത്തല സംഗീതത്തിൽ ബേസിൽ നടത്തുന്നുള്ളു. അത് അതീവ ഹൃദ്യവും ഗംഭീരവും ആണ്. അപ്പുവിന്റെ എഡിറ്റും രാഷ്ട്രീയത്തെ നിസാരവത്കരിക്കതെ ഇരിക്കുന്നതിൽ സഹായിക്കുന്നു.

ഈയടുത്ത് കണ്ട മികച്ച രാഷ്ട്രീയ സിനിമകളിൽ ഒന്നാണ് ഒഴിവുദിവസത്തെകളി. സൃഷ്ടാക്കൾക്ക് അഭിനന്ദനം. ഏറെ കാലമായി കാണാനാഗ്രഹിച്ച സിനിമ കൊച്ചിയിൽ പ്രദർശിപ്പിച്ച കൊച്ചിൻ ഫിലിം സൊസൈറ്റിക്ക് നന്ദി.

വാൽ : കാശിന്റെ ചിലവ് പറഞ്ഞാൽ ആ കാശോണ്ട് എത്ര ശവർമ്മ/ബിരിയാണി കഴിക്കാമായിരുന്നു എന്ന് പറയുന്ന ഒരു സുഹൃത്തെനിക്കുണ്ട്. അവന്റെ കണക്കിൽ പറഞ്ഞാൽ ഒരു അമർ അക്ബർ ആന്റണി എടുക്കുന്ന കാശുണ്ടെങ്കിൽ 30 ഒഴിവ്ദിവസത്തെകളി എങ്കിലും എടുക്കാമായിരുന്നു

May 13, 2016No Comments

മിസ്റ്റർ ബീമൻ രഘു കലക്കി.'എന്റെ പെൻസിൽ ആ പയ്യൻ ഇടുത്തു' എന്ന് പറഞ്ഞ് അപ്പുക്കുട്ടനെ പോലെ വിതുമ്പിയിലല്ലോ! കോൺഫിഡൻസും കലക്കി! ഹാറ്റ്സ് ഓഫ്.