May 19, 2016No Comments

ഇലക്ഷൻ കമ്മീഷാ, ഇലക്ഷൻ കമ്മീഷാ, വാർത്ത നികേഷിനെ കൊണ്ട് വായിപ്പിച്ചൂടേ?

June 15, 2015No Comments

മാണിയുടെ കോഴയും ബോബി ചെമ്മണ്ണൂരിന്റെ അഴിമതിയും ഒന്നുമല്ല കേരളത്തിന്റെ യഥാർത്ഥ പ്രശ്നമെന്നും അത് ബാല-അമൃത വിവാഹമോചനമാണെന്നും കണ്ടെത്തിയ മനോരമക്ക് സലാം. ഇനി ആ വാർത്ത ദിവസം 8 തവണ വിതം നെറ്റിലും, 6 കോളം പത്രത്തിലുമിട്ട് കോടതി വഴി അവരുടെ കുടുമ്പത്തിലെ ആരു പോയാലും അത് ന്യൂസ് ചാനലിൽ വാർത്തയാക്കി അവസാനം അവരെ വേർപെടുത്തി രണ്ട് ലക്കം വനിതയിലായി കവർ ഇന്രർവ്യു കൊടുക്കുന്നത് വരെ ബാക്കി താരങ്ങൾക്ക് വിശ്രമിക്കാം !

April 28, 2015No Comments

വാർത്ത, സത്യം, ഇത്യാദി ഐറ്റത്തിനു വലിയ വിലയൊന്നുമില്ല. മനോരമക്കറിയുന്ന ചില 'ടാഗ് വർഡ്സ്', 'ഇക്കിളികൾ' അതിലാതെ അവർ വാർത്ത എഴുതില്ല. "ഭാര്യ ബസ്സിലെ കിളിയുടെ കൂടെ ഒളിച്ചോടി പോയതിന്റെ സങ്കടത്തിൽ കിണറ്റിൽ ചാടി മരിച്ച ബസ് മൊതലാളി ബാബുവിന്റെ മോൾ ബേബിക്ക് മെഡിക്കൽ എന്റ്രൻസിൽ മൂന്നാം റാങ്ക്" എന്നതാണ് മനോരമ കണ്ടുപിടിച്ച മാമൻ മലയാളം.

April 20, 2015No Comments

"In spite of knowing this I decided to help him to b as a wife with him . But he tortured me a lot mentally." എന്ന് ഡോക്ടർ പ്രിയ എഴുതിയതിനു "ഭര്‍ത്താവിന്റെ സ്വവര്‍ഗരതിയില്‍ മനംനൊന്ത് ഡോക്ടര്‍ ജീവനൊടുക്കി" എന്നാണ് മാതൃഭൂമി വിവർത്തനം. അതങ്ങനെയാണ്. മാതൃഭൂമിക്ക് സ്വന്തമായി ഒരു (കോണകത്തിലെ) രാഷ്ട്രീയവും (അവിഞ്ഞ) നിലപാടുമുണ്ട്. എന്തിനു, സ്വന്തമായി ഭാഷ വിവർത്തന രീതിവരെയുണ്ട്.

February 28, 2015No Comments

കേരളത്തിൽ താമസിക്കുന്നവരുടെ ശ്രദ്ധക്ക് : പറമ്പിൽ തീകത്തിച്ചതിന്റെ ചാരമുണ്ടെങ്കിൽ മണ്ണിട്ട് മൂടുക. ഉൽക്ക വീണ സ്ഥലം തപ്പി മനോരമക്കാർ ഇറങ്ങിയിട്ടുണ്ട്. എല്ലാ എഡിഷനും വേണ്ടത്രയും ഉൽക്ക സ്പോട്ട് കിട്ടുന്നതുവരെ നിങ്ങളുടെ തൊടി നിങ്ങൾ സൂക്ഷിക്കുക