June 6, 2014No Comments

Bangalore Days

Bangalore Days, 2014 : ക്ലീഷെയുടെ ആഘോഷമാണ് ബാഗ്ലൂർ ഡേയ്സ്. കേട്ട കഥയും പ്രവചിക്കാവുന്ന സന്ദർഭങ്ങളും മാത്രമുള്ള സിനിമ. പക്ഷെ, സിനിമയുടേയും (കഥകളുടേയും) സൗന്ദര്യം പാത്രസൃഷ്ടിയിലും ആഖ്യാന സൗന്ദര്യത്തിലാണെന്നുമുള്ള സത്യം എടുത്ത് പറയുന്നു ഈ സുന്ദര സിനിമ.

അഞ്ജലി മേനോന്റെ മികച്ച കഥാപാത്രസൃഷ്ടിയും, അടക്കമുള്ള തിരക്കഥയും എടുത്ത് പറയേണ്ടതാണ്. പുതുതലമുറയിലെ താരങ്ങളിൽ മിക്കവാറും എല്ലാവരുമുള്ള സിനിമയിൽ അവരെ കഥാപാത്രമായും, അതെ സമയം അവരുടെ സ്റ്റാർഡം ഉപയോഗിക്കാനും തിരക്കഥക്ക് കഴിഞ്ഞിട്ടുണ്ട്. സമീർ താഹിർ ഒരുക്കിയ ഗംഭീര ഫ്രേയിമുകൾ ഛായാഗ്രാഹകന്റെ മികവിനേയും സിനിമ എന്തെന്നറിയുന്ന നിർമ്മാതാവിന്റെയും കൈയ്യൊപ്പുകളാവുന്നു. അനവ്ർ നിങ്ങൾ വീണ്ടും മലയാളികളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.

മൂന്ന് നായകന്മാരും, നാലു നായികമാരുമുള്ള സിനിമയിലെ ഏഴുപേരുടേയും റോളുകൾ അവരുടെ കൈകളിൽ ഭദ്രമാണ്. ഫഹാദിന്രേയും നെവിന്റയും നസ്രിയയുടേയും പാർവ്വതിയുടേയും അഭിനയം മികവുറ്റതാണ്. ദുൽഖറിന്റെ സ്ക്രീൻ പ്രസൻസും ക്ലൈമാക്സിലെ പ്രകടനവും ഗംഭീരമാണ്. കല്പന, വിജയരാഘവൻ, പ്രതാപ് പോത്തൻ, സിജോയ് (കോച്ച്) എന്നിവരുടെ സൂക്ഷമവും ഗംഭീരമായ പ്രകടനം സിനിമയെ മികവുറ്റതാക്കി.

അഞ്ജലി മേനോൻ - അൻവർ റഷീദ് - സമീർ താഹിർ, നന്ദിയുണ്ട്. ഒരു നല്ല സിനിമ തന്നതിന്. ആഖ്യാനത്തിന്റെ സൗന്ദര്യം വീണ്ടും കാണിച്ച് തന്നതിന്. ക്ലീഷേയായ സന്ദർഭങ്ങളിലെ ക്ലീഷെയായ സീനുകളെ പൂർണമായും മാറ്റി പുതിയൊരു അനുഭവം തന്നതിന്, ആഴത്തിൽ തറയ്ക്കുന്ന ചില ആശയങ്ങളെ പറഞ്ഞ് പറഞ്ഞ് 'സ്റ്റഡി ടൂർ' ആക്കാതെ വൃത്തിയായി പറഞ്ഞതിന്. ട്വിസ്റ്റുകളും, ട്വിസ്റ്റിന്മേൽ ട്വിസ്റ്റും (പറ്റിയാൽ അതിന്റെ മേലെയൊരു ഒലിവർ ട്വിസ്റ്റും) ഇല്ലാത്ത ഒരു നല്ല സിനിമ തന്നതിന്.

May 12, 2014No Comments

God's own Country

God's own Country, 2014 : അവസാന പത്തു കൊല്ലത്തിൽ ഇറങ്ങിയ ഒരുപറ്റം മൾറ്റി ത്രെഡ് ത്രില്ലർ സിനിമയുടെ അവിയൽ പരുവം. യെസ് യുവർ ഓണറും, ട്രാഫിക്കും, പാസഞ്ചറും, ഷട്ടറും ഒപ്പം കൊറേ ട്വിസ്റ്റും പിന്നെ നന്മപൊതികളും. ചില നിരീക്ഷണങ്ങളും ആശയങ്ങളും നല്ലതാണെങ്കിലും ആദ്യം കാണിച്ച്, പിന്നെ അതിൽ റ്റ്വിസ്റ്റിട്ട് വീണ്ടും കാണിച്ച്, ട്വിസ്റ്റ് എന്താണെന്ന് പറഞ്ഞ്, അത് മനസ്സിലാക്കാൻ വീണ്ടും വിഷ്വൽ കാണിച്ച്, ട്വിസ്റ്റ് മാത്രം വീണ്ടും പറഞ്ഞ് കഥ മനസ്സിലായില്ലേ എന്ന് ചോദിക്കുന്ന സ്പൂൺ ഫീഡിങ്ങ് ആഖ്യാന രീതി 'ലേബർ ഇന്ത്യയെ' ഓർമ്മിപ്പിക്കും.

April 23, 2014No Comments

1 By Two, A Great experiment.

1 By Two, 2014 : A Great experiment, A good movie. While there are few lags and flaws, the effort behind the movie is worth appreciating. Jeyamohan did his part gracefully. Big claps to Arun Kumar for not adding masala to make it audience friendly. And best part of the movie - Murali Gopy, you just proved that you an awesome actor! Clean performance from Shyamaprasad, Fahaadh and Abhinaya.

This is not an entertainer and this might not entertain you if you are watching movie just to kill time or have some good laugh. It's a serious and bold movie making.