November 22, 2015No Comments

ഇവൻ മര്യാദരാമൻ

ഇവൻ മര്യാദരാമൻ, 2015 : ഒരു ഗ്രാമം, രണ്ട് വീട്ടുകാർ, അദ്യം സ്നേഹം, പിന്നെ പക, പ്രതികാരം, കുടിപ്പക, കുടിക്കാത്ത പക, അച്ഛന്റെ പൊക. കാലം മുന്നോട്ട് ഓടി പോവുന്നു. നായകൻ ഒരു പിച്ചയായി വളരുന്നു. വില്ലൻ വളർന്ന് ഓവർ സമ്പന്നൻ ആവുന്നു. വില്ലന്റെ മകൾ സുന്ദരിയായി വളരുന്നു. അപ്പോൾ അവളുടെ ആങ്ങളമാർ ജിമ്മന്മാർ ആവണമല്ലോ - അതും ഉണ്ട്, രണ്ടെണ്ണം. ഒരിക്കലും പ്രതീക്ഷികാത്ത (നാലു തവണ ദിലീപ് സിനിമയിൽ വന്നിട്ടുണ്ടെങ്കിലും) കാരണങ്ങളാൽ ഗ്രാമത്തിലേക്ക് തിരിച്ച് വരുന്ന നായകൻ - അവിചാരിതമായി കണ്ട് മുട്ടുന്ന നായിക. പിന്നെ ഫുൾ കോമഡിയല്ലേ!! ചിരിച്ച് ചിരിച്ച് എന്റെഅമ്മോ!! കഥയുടെ മട്ടിനും പൊട്ടിനും വേണ്ടി ഒരു ലോഡ് വില്ലന്മാരും, മലയാളികളിലെ വളർന്ന് വരുന്ന മൃദുസംഘികൾക്ക് കുളുർ നൽകാനായി ഗോമാതാവും ഒരു ഡസൻ ഗോ-കിഡ്സും പിന്നെ എങ്ങാനും സംവിധായകൻ കട്ട് പറയാൻ മറന്നാൽ ഉപയോഗിക്കാൻ ആയി ഒരു അമ്മുമയും. സർവ്വ സമ്പുഷ്ടം.

നാടുനീളേ റീമേക്കി വന്ന ഒരു സിനിമയിൽ ക്ലീഷേയിലെ പതിനേഴാം അടവും അറിയുന്ന സിബി-ഉക്രി ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ പടം ഒരു കണ്ടിരിക്കാവുന്ന ദിലീപ് വെക്കേഷൻ മൂവി ആകാമായിരുന്നു. ഈച്ചകോപ്പി അടിച്ചത് കൊണ്ട് 'മര്യാദ രമണ്ണ' കാണാത്തവർക്ക് സഹിക്കാവുന്ന ആദ്യപകുതിയും, ഒരുകാരണവശാലും സഹിക്കാൻ പറ്റാത്ത രണ്ടാം പകുതിയും. എല്ലാവരും വെറുപ്പിച്ചിട്ടും മികച്ച വെറുപ്പിരിനു അവർഡ് നേടുന്നത് ഗാനരചയിതാവാണ്. കേൾക്കുന്നവരെ ദൃഷ്കന്തപുളകിതരാവുന്ന നമ്രസക്രോപരമായ വരികളിൽ സമ്മിഷ്ടമായ ഗാനങ്ങൾ! തിരക്കഥാകൃത്തുക്കൾ പഴയ ദിലീപ് പടങ്ങളും ഗാനരചയിതാവ് പഴയ നാലു പാട്ടും കേട്ടിരുന്നെങ്കിൽ എന്ന് തോന്നി പോവും!

 

May 5, 2015No Comments

ചന്ദ്രേട്ടൻ എവിടയാ

ചന്ദ്രേട്ടൻ എവിടയാ, 2015 : ഉക്രി-സിബി വിമുക്തമായ ദിലിപ് സിനിമ, അതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം. നല്ല സംവിധാനവും മികച്ച സംഗീതവും ചെറുനർമ്മങ്ങളും ഒക്കെ ഉണ്ടെങ്കിലും ഹൈലൈറ്റ് ദിലീപ് എന്ന നടൻ ആണ്. ഒരുപാട് കാലത്തിനു ശേഷം വെറുപ്പിക്കാതെ, ചളിയാണ് ചിരിക്കണം എന്ന് പറയാതെ ചിരിപ്പിച്ച ദിലീപ് പടം. 'അരുണേട്ടന്റെ' അനുശ്രി 'ചന്ദ്രേട്ടന്റെ' സുഷുവായി തകർത്താടി. അത്പുതമാർന്ന വേൽക്കൊഴുക്കൊട്ടുവ വസന്തമലികൈ പ്രേമകഥ മലയാളികൾക്ക് തന്ന സിദ്ധാർഥ് ഭരതൻ - സന്തോഷ് എച്ചിക്കാനം-സമീർ താഹിർ -പ്രശാന്ത് പിള്ളൈ കൂട്ടുകെട്ടിനു നന്ദ്രി.