June 3, 2015No Comments

ഇവിടെ : പാളിപ്പോയ ഒരു പരീക്ഷണം

ഇവിടെ, 2015 : പാളിപ്പോയ ഒരു പരീക്ഷണം. ഡ്രാമയായി കുറ്റാന്വേഷണം പറയാൻ ശ്രമിച്ച സിനിമ . പക്ഷെ അത്തരം സൃഷ്ടികൾക്ക് വേണ്ട തിവ്രതയുള്ള കഥ ഇവിടേയ്ക്കില്ല. പൃത്വിരാജ് വരുൺ ബ്ലേക്ക് എന്ന കഥാപാത്രത്തെ ഗംഭീരവും അനായാസവുമായി അഭിനയിച്ചു ഫലിപ്പിച്ചു. (സുപ്രിയേ മാപ്പ്, ഓന്റെ ഇംഗ്ലീഷ് ഒരു സംഭവം തന്നാ!) ഗംഭീര ക്യാമറയും നല്ല ശബ്ദമിശ്രണവും സിനിമയുടെ നല്ല വശങ്ങളാണ്. നിവിന്റെ കൈയ്യിൽ ഒതുങ്ങാത്ത കഥാപാത്രവും, ഒരു ബന്ധമില്ലാതെ വന്ന് പോവുന്ന പാട്ടുകളും, മാറാല പിടിച്ച സന്ദർഭങ്ങളും, പഴയ 'ബോണ്ട' ക്ലൈമാസും സിനിമയെ അലസമായൊരു അനുഭവവും പാളിപ്പോയ പരീക്ഷണവും ആക്കുന്നു. ഒരാവശ്യവുമില്ലാതെ വെട്ടി ഒട്ടിച്ച ട്രേലറിനു പകരം ഒരു ഡ്രാമ ട്രൈലർ ആയിരുന്നെങ്കിൽ പ്രേക്ഷകനുണ്ടായ അപ്രതീക്ഷിത ആഘാതത്തിൽ ഇത്തിരി കുറവുണ്ടായേനേ!

July 2, 2014No Comments

ആഗ്രി ബേബീസ്, 2014 : ഒരു ഔട്ടോഫ് ഫോകസ് സിനിമ. ബോറടിപ്പിക്കുന്ന, ചിരിപ്പിക്കാൻ ശ്രമിക്കുന്ന സീനുകളുടെ മഹാസമ്മേളനം. പഴയ മലയാളം കുളി പടങ്ങളെപ്പോലെ നാലഞ്ചു കുളിക്കാൻ പോണസീനും, അതിനു ശീൽക്കാരവും, എന്തിനോവേണ്ടി തിളക്കുന്ന സ്ലോമോഷനും കൂടി ചേർത്തി 'കോമഡി' എന്ന പേരിൽ വിളമ്പിയിരിക്കുന്നു. സമ്മതിക്കണം.