May 9, 2017No Comments

അധികാരത്തിൽ ഇരിക്കുന്ന, ഭരിക്കുന്ന ശക്തനായവന്റെ വർത്തമാനകാലത്തെ കാണാതെ, പഴയ രാജാവിന്റെ പഴയ 'കേസുകൾ' കുത്തിപ്പൊക്കി എക്സ്ക്യൂസീവ് ഉണ്ടാക്കി അതിനെ 'ഇന്നത്തെ വിഷയമെന്ന്' ലേബൽ ചെയ്ത് വിൽക്കാൻ അർണ്ണബിനു മാത്രേ പറ്റൂ!

അധികാരത്തിലിരിക്കുന്ന എംപിയുടെ, ഐപിഎൽ ടീം ഉടമകൂടിയായ ഭാര്യയോട് മരണത്തിനു മുൻപ് സംസാരിച്ചതിന്റെ ഓഡിയൊ കൈവശം ഉണ്ടായിട്ടും ആ ഓഡിയൊ ലോകമറിയാൻ 4 വർഷം എടുത്തെങ്കിൽ അതെന്ത് 'നേഷൻ വാന്റ്സ് ടു ക്നൊ' ആണ്.

May 9, 2017No Comments

റിപബ്ലിക്കിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് ശശി തരൂർ ഇട്ട സ്റ്റാറ്റസ് കണ്ടു. പണ്ട് സ്കൂളിന്റെ അടുത്ത് 'ഡബ്ബർകട്ട' എന്നൊരു ഐറ്റം തിന്നാൻ കിട്ടുമായിരുന്നു. കടിച്ചാൽ പൊട്ടാത്ത ഒരു സ്വീറ്റ്. അതിനെ ഓർത്തുപോയി. ഈ തിരോന്തൂരത്തെ സെലിബ്രിറ്റീസിനു ഇമ്മാതിരി ഇംഗ്ലീഷേ വരു?