June 1, 2014No Comments

ഇന്ത്യ കണ്ട എറ്റവും വലിയ റിയാലിറ്റി ഷോയായ യുവ ചോരകളെ പ്രകമ്പനം കൊള്ളിച്ച "ഇന്ത്യാ എഗേൻസ്റ്റ് കറപ്ഷൻ" (അതെ, അന്ന് നീയൊക്കെ പോയി കത്തിച്ച മെഴുകുതിരികൾ തന്നെ) എന്ന പദ്ധതിയൂടെ ഓൺലൈൻ സ്രാറ്റജി ഹെഡായ മാഹാനുഭാവൻ ശ്രിമാൻ ശിവേന്ദ്ര സിങ് റിലയൻസ് പുതിയതായി 'തനിക്കാക്കിയ' നെറ്റ്വർക്18ന്റെ എക്സികൂറ്റിയിൽ കയറിയ വിവരം സർവ രാജ്യ ആപ്പ്-കെഗ്രിവാൾ-ഹസാറെ-ലോക്പാൽ വാദികളെ ഇതിനാൽ അറിയിച്ച് കൊള്ളുന്നു.

— feeling "അവർക്ക് വേണ്ടി ഇട്ട ലൈക്കും കത്തിച്ച മെഴുകുതിരിയും വേസ്റ്റ്".

May 27, 2014No Comments

ജയിലിൽ കിടന്നാൽ ബഹുമാനം കിട്ടുമെന്നും ആദരവ് കൂടുമെന്നും ലഗേ രഹോ മുന്നാഭായ് കണ്ട് മനസ്സിലാക്കിയ ഒരാളെ ഈ ഭൂമിയിൽ ഉള്ളു. അധികം പ്രശസ്തി വേണ്ടെന്ന് വെച്ചിട്ടാവണം ജാമ്യത്തുക കെട്ടാൻ അയാൾ സമ്മതിച്ചിരിക്കുന്നു!

May 17, 2014No Comments

തന്റെ ഭാര്യയെ കൊന്നത് താനാണെന്ന് കുപ്രചരണത്തിനുള്ള മറുപിടിയായാണ് 'സത്യം' അറിയുന്ന തന്നെ ജയിപ്പിച്ചതെന്ന് ശശി! യേത്.. അങ്ങനെ! അപ്പും നോട്ടക്കും പിന്നെ പപ്പനാഭന്റെ എന്തോ ഒരു ഭാഗ്യത്തിലും താമര വിരിയാതെ പോവാൻ കാരണമായതിന് ടൈറ്റിൽ താങ്ക്സ് കാർഡിനു പകരം പഞ്ച് ഡയലോഗ്ഗടിക്കുന്നോ!

May 16, 2014No Comments

Number of AAP votes in entire kerala is too less than number of Malayalees with broom as profile picture

May 16, 2014No Comments

ആരു പറഞ്ഞു ആപ്പിന് ഈ ഇലക്ഷനിൽ റോളില്ലെന്ന്! ഒരുപാട് വലിയ ദുരന്ത തോൽവികളിൽ നിന്നും കോൺഗ്രസ്സിനെ രക്ഷിച്ചത് ആപ്പല്ലേ ! ഒരു ലക്ഷത്തിനൊക്കെ തോൽക്കുന്നതിനെ എഴുപതിനായിരമാക്കി കൊടുത്തത് ഒരു ചില്ലറക്കാര്യമാണോ?!

April 9, 2014No Comments

വാർത്തകളും ചരിത്രവും എന്നും സൃഷ്ടിക്കപ്പെടുന്നവയാണ്. അതിനു വേണ്ടി നുണ പറയുന്നതോ, സത്യം മറിച്ച് വക്കുന്നതോ, അത്ഭുതങ്ങൾ ഏറ്റു പറയുന്നതോ, അതിശയോക്തിയോടെ വർണ്ണിക്കുന്നതോ, എന്തിന് മനുഷ്യരെ കൊല്ലുന്നത് വരേ സ്വാഭാവികം. അപ്പോഴാണ് കവിളത്തൊരു തല്ല്. Link.

March 26, 2014No Comments

ആപ്പും വങ്കത്തരങ്ങളും

കോൺഗ്രസ്സിന്റെ പരസ്യത്തെക്കാളും കഷ്ടമാണ് കോപ്പിലെ ചില ആപ്പ് വാദികളുടെ ഫേസ്ബുക്ക് ഗർജ്ജനം. അഥവാ ആപ്പ് ഒരു വിത്യസ്തമായ പാർട്ടി ആണെങ്കിൽ കൂടി അതിന്റെ ചിന്തകൾ പ്രചരിപ്പിക്കാതെ, ബാക്കിയുള്ളവരെ താറാടിച്ച് കാണിക്കൽ, താരതമ്യം പിന്നെ ഒടുക്കത്തെ അക്കാദമിക്ക് പൊക്കലും. പിന്നെ അഹങ്കാരമില്ലാത്ത പൊട്ടത്തരങ്ങളും - കൂട്ടുമന്ത്രിസഭയെക്കാൾ നല്ലത് റീ ഇലക്ഷനാണ് (ചിലവാവുന്ന കോടികളൊരു പ്രശ്നമെയല്ല) , കേരളത്തിലെ 140 സീറ്റിൽ 30 സീറ്റ് കിട്ടും (അത് ഈ ഇലക്ഷനല്ല), നിഷേധ വോട്ട് കൂടിയാ പാർട്ടിയെ പൊറത്താക്കും (ഉവ്വ!).. അങ്ങനെ കൊറേ സസ്യശ്യാമളകോമള വങ്കത്തരങ്ങളും! ആപ്പിനിട്ടുള്ള എറ്റോം വല്യയ ആപ്പ് ഇമ്മാതിരി സിദാബാദ് വിളിക്കുന്നോരാ!