നോട്ടാ (NOTA) നോട്ടാ എന്ന് പലവരും കൊട്ടിഘോഷിച്ച് നടക്കുന്നത് കണ്ടു. ആർക്കും വോട്ട് ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് വോട്ടിങ്ങിൽ ഭാഗമാവാൻ വേണ്ടിയുള്ള ഒരു ഐറ്റം മാത്രമാണ് None of the Above. ജയിക്കുന്ന ഭൂരിപക്ഷത്തിനേക്കാൾ കൂടുതലാണ് നോട്ട എങ്കിൽ റിഎലക്ഷൻ വരും എന്നത് തെറ്റിധാരണയാണ്. എറ്റവും കൂടുതൽ വോട്ട് കിട്ടുന്നത് നിഷേധത്തിനാണെങ്കിൽ രണ്ടാമൻ ജയിച്ചതായി പ്രഖ്യാപിക്കും എന്ന് ഇലക്ഷൻ കമ്മീഷൻ പറഞ്ഞിട്ടുണ്ട്. ഇഷ്ടമല്ലാത്ത ഒരാളുടെ കെട്ടിന് പോയി, "തലകാണിച്ച് വരാം, ഉണ്ണണ്ടാ" എന്ന സ്കീം മാത്രമാൺ നോട്ടാ.