മംഗ്ലീഷ്, 2014 : ആദ്യപകുതിയിൽ നിറഞ്ഞു നിൽക്കുന്ന തർക്കുത്തര മോഡ് കോമഡികൾ/ചളികൾ. ടിനിടോം-മമ്മൂട്ടി ജോഡികൾ ഹാസ്യം കഴിയും വിധം വൃത്തിയായി കൈകാര്യം ചെയ്തപ്പോൾ ബാലചന്ദ്രൻ-ജോജു എന്നിവരുടെ ശ്രമങ്ങൾ പഴയ ചാണകക്കുഴി നിലവാരമായിപ്പോയി. രണ്ടാം പകുതി വലിഞ്ഞു അവസാനം എന്തിനൊ വേണ്ടി ചിരപരിചിതമായ ക്ലൈമാക്സിൽ അവസാനിച്ചു.
സ്ഥാനത്തും അസ്ഥാനത്തുമുള്ള സിനിമ ഡയലോഗ് റഫറൻസിങ്ങ് സാധാരണ ജീവിതത്തിന്റെ ശൈലിയായി കാണിക്കാൻ സലാം ബാപ്പു ശ്രമിച്ചിട്ടുണ്ട്, സാധിച്ചിട്ടുണ്ട്. സിനിമയൂടെ ആദ്യ സീനിലെ കൊച്ചിയും ഗാനവും എടുത്ത് പറയേണ്ടവയാണ്. ശ്രിന്ദ, വിനയ്, പോളിചേച്ചി എന്നിവരും സിനിമയിലെ തന്റെ പങ്ക് വൃത്തിയായി ചെയ്തു. കഥയുടെ സാരമായ അഭാവവും, ക്ലൈമാക്സ് കാണുമ്പോൾ ഉള്ള 'അത് താന്‍ അല്ലെയോ ഇതെന്ന്, വര്‍ണ്യത്തില്‍ ആശങ്ക'യും ചിലനേരം 'പ്ലിങ്ങാതെ പോവുന്ന' ചളികളും മാറ്റി വച്ചാൽ, കണ്ടിരിക്കാവുന്ന ഒരു സിനിമയാവുന്നുണ്ട് മംഗ്ലീഷ്.