ബെന്യാമിന്റെ പുതിയ 'ഇരട്ട നോവലുകൾ' : രണ്ടു പുസ്തകങ്ങളും തമ്മിൽ ബന്ധമുണ്ടെങ്കിലും തുടർ നോവലല്ല. ഏത് വായിച്ചും തുടങ്ങാം. പേരിനോടുള്ള കൗതുകം കൊണ്ടാവാം ആദ്യം വായിച്ചത് 'അൽ അറേബ്യൻ നോവൽ ഫാക്റ്ററി'യാണ്. അറബ് ജീവിതം, ജനാധിപത്യത്തിനും അവകാശത്തിനും വേണ്ടി നടക്കുന്ന മുല്ലപൂ വിപ്ലവവുമാണ് രണ്ടു പുസ്തകത്തിന്റേയും ഇതിവൃത്തം. നോവൽ ഫാക്റ്ററി കാര്യവിവരമുള്ള അതിഥിയായി നിന്ന് പ്രശ്നങ്ങളെ പഠിക്കുകയും അനുഭവങ്ങൾ കേൾക്കുകയും ചെയ്യുമ്പോൾ, 'മുല്ലപ്പൂ നിറമുള്ള പകലുകൾ' മതത്തിന്റെ ഉള്ളിൽ ഇരുന്ന് കൊണ്ട് കലാപത്തെയും കലാപകാരണങ്ങളേയും കേൾക്കുകയും ഭയക്കുകയും ചെയ്യുന്നു. കലാപ-ജനാധിപത്യ-ഭരണ-സാമ്പത്തിക വശങ്ങളിലൂടെ രണ്ടു പുസ്തകങ്ങളും ഇന്നതെ അറബ് വിപ്ലവങ്ങളേയും മുസ്ലിം ജാതി തർക്കങ്ങളിലൂടെയും കടന്ന് പൊവുന്നു. ഒരു കഥയായി, കഥ മാത്രമായി വായിക്കുന്ന സാധാരണക്കാരന് വേണ്ട ട്വിസ്റ്റും സിനിമ മോഡ് ത്രില്ലറുകളും ഇല്ലെങ്കിലും മനസ്സിൽ തട്ടുന്ന പല അനുഭവവിവരണങ്ങൾ വായിച്ചാൽ ഈ ലോകത്തെയും മതങ്ങളെയും ജാതിയേയും ഭയക്കും എന്നു തീർച്ച.