May 10, 2017No Comments

വെറും തൊന്നൂറായിരം കോടിയുടെ നിധി കണ്ടെത്തിയ അനന്തപത്മനാഭാന്റെ ക്ഷേത്രത്തിനു ചുറ്റും പോലീസിനും സൈന്യത്തിനും എക്സും വൈയും സെഡും സെക്യൂറിറ്റി കൊടുക്കാമെങ്കിൽ ഇക്കണ്ട മെഡിക്കൽ എഞ്ചിനിയറിങ്ങ് കോളേജ്ജും ഹോസ്പിറ്റലും സ്കൂളും ചാനലും ഈ ചുരുങ്ങിയ കാലം കൊണ്ട് ഉണ്ടാക്കിയ അമൃതാനന്ദമയിക്ക് പാറാവ് കൊടുക്കാതെയിരിക്കുന്നത് ശരിയാണോ സുഹൃത്തുക്കളേ ?! സ്റ്റാർട്ടപ്പുകളെയും സംരഭകരേയും പ്രോത്സാഹിപ്പിക്കുന്നവരാവണം സർക്കാറുകൾ.

May 10, 2017No Comments

കോളേജ്ജിലെ ഡാൻസ് കോമ്പിറ്റീഷനിൽ കലിപ്പ് തീർക്കാനായി ഒരു ട്രാൻസ്‌ഫോർമർ തന്നെ പൊട്ടിക്കുന്ന ജോർജ്ജിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?

മലരിനു ബോധം പോയി സെന്റി അടിച്ച്, അതിനു പത്ത് വർഷത്തിനു ശേഷം ഹോട്ടൽ തുടങ്ങി അവിടെ പീറ ഫുഡ് കൊടുക്കുന്ന സീനിൽ മാസായി പാസ്തയുണ്ടാക്കി മാസ് റീ എന്റ്രി നടത്തുന്ന ഷെഫ്+ഓണർ ജോർജ്ജിനെ കണ്ടിട്ടുണ്ടോ?

സെലിൻ ഹോട്ടലിൽ വന്ന് 'എസ്.ബി ടാക്സ്' എന്താണെന്ന് ചോദിക്കുമ്പോൾ അത് സ്വച്ഛ ഭാരത് ടാക്സാണെന്ന് ക്ലാസെടുത്ത് സെലിനെ ഇമ്പ്രസ് ചെയ്യുന്ന ജോർജ്ജിനെ കണ്ടിട്ടുണ്ടോ?

എല്ലാം പോട്ടേ, ജോർജ്ജിന്റെ കല്യാണത്തിനു വന്ന മലർ മിസ്സ് മിസ്സിന്റെ ഫേവറേറ്റ് സ്വീറ്റ് മെനുവിൽ സ്പെഷൽ ഐറ്റമായി കണ്ട് പഴയ ഓർമ്മ തിരിച്ചുവന്ന് ജോർജ്ജിനെ നോക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ 'യുവർ പ്രേമം വാസ് ഓസം'.

ചത്താലും തെലുങ്ക് പ്രേമം കാണരുത്. എന്ത് ദുരന്തമാണത്!

May 10, 2017No Comments

ശശി തരൂർ എന്താ ഇമ്മാതിരി 'ഭാഷ' പറയുന്നതെന്ന് ചോദിച്ചപ്പൊ അവർ പറയാ, അത് നാടൻ പ്രയോഗമാണെന്ന്, ഗ്രാമീണ വിശുദ്ധിയാണെന്ന്! #ന്യായികരണറീമിക്സ്

May 9, 2017No Comments

രാജീവ് ചന്ദ്രശേഖരൻ എന്ന ഏഷ്യാനെറ്റ്-റിപബ്ലിക്ക് മുതലാളിക്ക് തിരുവനന്തപുരത്ത് എംപി ആയി മത്സരിക്കാൻ ഉദ്ദേശമുണ്ടെന്ന് കേട്ടു. മത്സരിക്കാതെ രാജ്യസഭയിൽ കയറിയില്ലേ?

അതും ബാംഗ്ലൂർ പോലെയൊരു മഹാനഗരത്തിൽ, അതും യുണാണിമസ്ലി സെലക്ടഡ് ഇന്റിപെന്റന്റ് കാന്റിഡേറ്റ്, അതങ്ങ് തുടർന്നാൽ പോരയൊ? ഇലക്ഷനൊക്കെ നിന്ന് ജയിച്ച് വരുവാന്ന് വച്ചാൽ...

May 9, 2017No Comments

2005 - 2006 കാലഘട്ടം. mp3 ഫോർമ്മാറ്റിനു പേറ്റന്റുള്ളത് കൊണ്ട്, അത് ലിനക്സിൽ പ്രവർത്തിക്കാത്തതിനാൽ ഏഴ് തവണ ബ്രൗസിങ്ങ് സെറ്ററിൽ പോയി ഫ്ലോപ്പികളിലാക്കി കൊണ്ടുവന്ന കോഡക്ക് കമ്പയിൽ ചെയ്ത് ചീറ്റി, പിന്നെ പാട്ടൊക്കെ OGG ഫോർമാറ്റിൽ സേവ് ചെയ്യാൻ നോക്കി, അതും ചീറ്റി, പ്രവീണിനെ ഫോണിൽ വിളിച്ച് ശല്യപ്പെടുത്തി, ഡെബിയൻ ഡിസ്റ്റ്രോയിൽ mp3 വർക്ക് ചെയ്യും എന്ന് കേട്ട് അതിന്റെ 15 ഡിവിഡി റിപ്പോസിട്രിക്ക് വേണ്ടി കൊച്ചിയിൽ പോയി, ബാലകൃഷ്ണൻസാറെ കണ്ട്, ശ്രീനാഥിനെ പരിചയപ്പെട്ട്, വരുന്ന വഴിക്ക് പോക്കറ്റടിക്കപ്പെട്ട്, കള്ളവണ്ടി കയറി വീട്ടിൽ വന്ന് പിന്നീട് ഒരു ആഴ്ചയോളം സമയ'അധ്വാനിച്ച്' ലിനക്സിൽ വിദ്യാസാഗറിന്റെ തമിഴ്-മലയാളം പാട്ടുകൾ കേട്ടപ്പോൾ കിട്ടിയ രോമാഞ്ചം! (ചൈൽഡ് ഹുഡ് വാസ് ഓസം. ജെപിജി)

mp3 ഫോർമാറ്റിനു മുകളിൽ ടെക്നികളർ-ഐഐഎസ് എന്നിവർക്കുള്ള പേറ്റന്റുകൾ ഇന്ന് തൊട്ട് പേറ്റന്റ് ഇല്ലാതെയായി.

May 8, 2017No Comments

കാതിലെ കടുക്കൻ, ബ്രായിലെ ഹുക്ക് എന്നിവയിലൂടെ എക്സാം കോപ്പിയടിക്കാനുള്ള വിദ്യകൾ വേദകാലത്ത് തന്നെ കുന്നങ്കുളത്ത് കണ്ടുപിടിച്ചിരുന്നു. #ന്യായികരണം.

May 7, 2017No Comments

ചന്ദനമഴ സീരിയലിലെ അമൃത മാറി. അതിന്റെ ട്രൈലർᅠ പരസ്പരത്തിലെ നായിക കണ്ട് അതിനെ പറ്റി ഡയലോഗ് അടിക്കുന്നതാണ് പരസ്പരത്തിന്റെ ട്രൈലർᅠ. അതായത് ഒന്നിന്റെ ട്രൈലറിന്റെ ഉള്ളിൽ രണ്ടിന്റെ ട്രൈലർᅠ !!

നോളേഷ്യാനെറ്റ്!!

May 6, 2017No Comments

ട്രോൾമലയളത്തിന്റെ രാഷ്ട്രീയം‌ ദുരന്തമായി മാറുന്നു.‌ ഒരുമാതിരി ഇലട്രിക്ക് ഷോക്കടിച്ച് ചത്ത കാക്കയുടെ മുകളിലൂടെ ആന കയറിയതിനെ‌ എടുത്ത് വിഗ്ഗാക്കിയത് പോലെയുള്ള ദുരന്തം!

May 5, 2017No Comments

അടുത്ത ആഴ്ചയിലെ വീഴ്ചകൾ കോടതിയലക്ഷ്യങ്ങൾ ആവാതിരിക്കാൻ ഒരു ഉപദേഷ്ടാവിനെ കൂടി വച്ചാലോ?

May 5, 2017No Comments

എസ്എസ്എൽസി നൊസ്റ്റു :

വിദ്യാർത്ഥിജീവിതത്തിൽ പാഠ്യേതര വിഷയങ്ങളിൽ താല്പര്യമൊ കഴിവൊ ഇല്ലായിരുന്നുവെങ്കിലും പഠിക്കാൻ ഞാൻ നല്ല മോശമായിരുന്നു. നാലാം ക്ലാസായിട്ടും മലയാള അക്ഷരങ്ങൾ (വാക്കല്ല, അക്ഷരങ്ങൾ) തെറ്റുകൂടാതെ എഴുതാൻ സാധിക്കാത്തതിനാൽ മാർക്കെളുപ്പം കിട്ടുന്ന സംസ്കൃതം പഠിക്കാൻ തുടങ്ങി. അങ്ങനെ മോശമായി കൈകാര്യം ചെയ്യുന്ന ഭാഷകൾ രണ്ടിൽ നിന്നും നാലായി കൂടി! (ഹിന്ദിയും വന്നല്ലോ!)

ഒൻപാതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഏഴിന്റെ ഗുണനപട്ടിക ഏകദേശം തെറ്റില്ലാതെ പറയാൻ കഴിയുന്ന വിധം ആയത്. എട്ടിന്റെ പഠിക്കാൻ പിന്നേയും എടുത്തു ഒരു വർഷം. (ഇപ്പോഴും കഷ്ടിയാണ്.) പത്താം ക്ലാസ് വരെ ബൈഹാർട്ട് അടിച്ച ഒരു കവിതയും ഇത് വരെ കൃത്യമായി പരീക്ഷക്ക് എഴുതിയിട്ടില്ല. അങ്ങനെ നടന്ന ഞാൻ പത്താം ക്ലാസ് ആദ്യ 'സിറ്റിങ്ങിൽ' തന്നെ പാസായി എന്നത് വീട്ടുകാർക്കും നാട്ടുകാർക്കും ഇപ്പോഴും വിശ്വസിക്കാൻ കഴിയാത്ത ഒരു 'മിത്ത്' ആണ്. ഹിതയ്ക്ക് 600ൽ 26 മാർക്ക് പോയി എന്ന് ഞെട്ടലോടെ കേട്ടവർ എന്റെ കാര്യം വന്നപ്പോൾ "അവൻ ജയിച്ചു" എന്നാണ് അന്ന് കോരിത്തരിച്ച് പറഞ്ഞത്!

എന്തിനധികം പറയുന്നു, അലമാറയിൽ ഇരിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഫോട്ടോകോപ്പി ഒന്നും കൂടി നോക്കി ഉറപ്പിച്ചതിനു ശേഷമാണ് ഞാൻ ഈ സ്റ്റാറ്റസ് പോലും എഴുതുന്നത്!

May 5, 2017No Comments

ബാഹുബലി 2 ഇറങ്ങി ഒരാഴ്ച കൊണ്ട് 700 കോടി ഉണ്ടാക്കിയെന്ന് റിപ്പോർട്ടുകൾ. അതായത് അടുത്ത ഒരാഴ്ച കൂടി ബാഹുബലി 2 ഓടിയാൽ നമ്മടെ 'രണ്ടാമൂഴമഹാഭാരത' ബഡ്ജറ്റ് എത്തിക്കാമെന്ന്!

അഞ്ജലി കേൾക്കുന്നുണ്ടല്ലോ ലേ? ജാവ സിമ്പിളാണ്.

May 4, 2017No Comments

സ്റ്റാർട്ട് അപ്പ് ഡയലോഗ് ആണോ, ഡ്രോപ്പ് ഔട്ട് അത് നിർബന്ധാ!

സ്റ്റാർട്ടപ്പ് / സംരംഭം ഡയലോഗ് അടിക്കുന്നതിന്റെ കൂട്ടത്തിൽ സ്ഥിരം ആയി കാണുന്ന ഒരു ഐറ്റമാണ് 'ഡ്രോപ്പ് ഔട്ട്'. അതിപ്പൊ ആളുകളായാലും മാധ്യമമായാലും രീതി അത് തന്നെ. അതിങ്ങനെ സ്റ്റീവ് ജോബ്സ് തൊട്ട് ബിൽഗേറ്റ്സ് വരെ പരന്ന് കിടക്കുന്ന ഒരു വലിയ ലിസ്റ്റ്.

ബാഗ്ലൂരിൽ 'ഐഡി ദോശമാവ്' വിറ്റ് കോടീശ്വരനായ മലയാളിയുടെ വാർത്തയിലും കണ്ടിരുന്നു 'ഏഴാം ക്ലാസ്' പൊട്ടി എന്ന്. പൊട്ടിയ ചേട്ടൻ അത് ജയിച്ച്, പത്തും പ്ലസ്‌ടൂവും പാസായി കോഴിക്കോട് ഐഐഎമ്മിൽ നിന്ന് എംബിയെ എടുത്തത് കഥക്കുള്ളിൽ ഉണ്ട്. തലക്കെട്ടിൽ ഇല്ല.

ഇത്തരം വാർത്തകളുടെ തലക്കെട്ട് മാത്രം വായിച്ച്, തള്ളുകളും കേട്ട് സ്റ്റാർട്ടപ്പിന്റെ ആദ്യപടി 'കോളേജ്ജിൽ എട്ട് നിലക്ക് പോട്ടുക' എന്നതാണ് എന്ന് ധരിക്കരുത്. പഠിക്കാൻ കഴിയാത്തവരും പഠിപ്പ് മുടങ്ങിയവരും ജീവിതത്തിൽ സംരംഭകരായി വിജയിച്ചിട്ടുണ്ടാവാം. പക്ഷെ അത് ഒരു നിർബന്ധ ക്വാളിഫിക്കേഷനായി കാണരുത്.

ഒപ്പമുള്ള വാർത്ത വെളിച്ചം പകരുമെന്ന പ്രതീക്ഷയോടെ.
ഒപ്പ്.