May 9, 2017No Comments

റിപബ്ലിക്കിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് ശശി തരൂർ ഇട്ട സ്റ്റാറ്റസ് കണ്ടു. പണ്ട് സ്കൂളിന്റെ അടുത്ത് 'ഡബ്ബർകട്ട' എന്നൊരു ഐറ്റം തിന്നാൻ കിട്ടുമായിരുന്നു. കടിച്ചാൽ പൊട്ടാത്ത ഒരു സ്വീറ്റ്. അതിനെ ഓർത്തുപോയി. ഈ തിരോന്തൂരത്തെ സെലിബ്രിറ്റീസിനു ഇമ്മാതിരി ഇംഗ്ലീഷേ വരു?

May 8, 2017No Comments

"എന്റ്രസ് പരീക്ഷ ദിന വസ്ത്രങ്ങൾ" ഒരു പാക്കേജ്ജാക്കി വിൽക്കുന്ന സ്റ്റാർട്ടപ്പ് തുടങ്ങിയാലോ? പിസി തോമാസ് പാലാ ബ്രില്യൻസ് തുടങ്ങിയവക്ക് സമീപം കടയൊ സ്റ്റാളോ ഇടാം. സ്കൂളുകൾക്ക് ഹോൾസേൽ ആയി വാങ്ങാം, ലേബർ ഇന്ത്യയിൽ ഒരു കോണസ്റ്റിൽ സമ്മാനമായും നൽകാം. തൊടങ്ങാം?

May 8, 2017No Comments

കാതിലെ കടുക്കൻ, ബ്രായിലെ ഹുക്ക് എന്നിവയിലൂടെ എക്സാം കോപ്പിയടിക്കാനുള്ള വിദ്യകൾ വേദകാലത്ത് തന്നെ കുന്നങ്കുളത്ത് കണ്ടുപിടിച്ചിരുന്നു. #ന്യായികരണം.

May 7, 2017No Comments

ആയിരം കോടിക്ക് അര ബാഹുബലി! 😉

May 4, 2017No Comments

പൂർണ്ണമായും വാസ്തു നിയമപ്രകാരം വെബ് സൈറ്റുകൾ ചെയ്തു കൊടുക്കുന്ന ഒരു സർവ്വീസ് കമ്പിനി തുടങ്ങിയാലോന്ന് ആലോച്ചിക്യാ..

May 3, 2017No Comments

#MyBodyMyRights

In order to defend the government's outrageous move of linking Aadhaar with PAN cards and invalidating PAN cards of those who don't have Aadhaar, the AG has said in the Supreme Court that Indians do not have absolute rights over their body.

What extent will the government go to in order to impose Aadhaar on citizens? We don't have rights on our own bodies now if govt wants differently?

Women& LGBTQIA movements cross the world and in India have struggled for centuries to get control over their own bodies. "My body My right" also means that a person has rights over her own body & they are allowed to make their own decisions. In one sweeping motion the AG has tried to dismiss this important aspect of citizen's rights. In one statement he is denying the citizen's right to be in control of her own body.

Similar struggles have taken place along other lines for everything from child rights and gender minorities to state sponsored brutality and forced sterilizations against citizens. This is not just a slippery slope, it is an unethical argument to begin with, to defend the violation of rights by simply saying the state has a right to violate - which is basically what this argument amounts to.

The government cannot simply violate our rights and then defend in court saying that we don't have those rights anyway!!!

We want to convey to the court how outrageous this statement is. Please join us by expressing your thoughts on the hashtag *#MyBodyMyRights*.

Let the government know they don't own us!

March 27, 2017No Comments

ജയലളിതക്ക് വ്യാജ മകൻ, ധനുഷിനു വ്യാജ മാതാപിതാക്കൾ - തമിഴ്നാട് കോടതി ഫുൾ ഫ്രോഡ് ഫാമിലിഡ്രാമ മോഡാണല്ലോ!

May 19, 2016No Comments

സീറ്റുകൾ കുറഞ്ഞെങ്കിലും ചരിത്രപരമായ വിജയമാണ് ജയലളിതയുടേത്. 1980 മുതൽ 87 വരെ ഭരിച്ച എം ജി ആറിനു ശേഷം, 20 വർഷത്തിനു ശേഷമാണ് ഒരു പാർട്ടി തുടർച്ചയായി രണ്ടാമത് ഭരിക്കാൻ തയ്യാറാവുന്നത്. 234ൽ 128 സീറ്റുകളിൽ വിജയം ഉറപ്പിച്ച് 'പുരയ്ച്ചി തലൈവി' നിൽക്കുമ്പോൾ 23 സീറ്റിൽ നിന്നും 89 സീറ്റിലേക്ക് വളരാൻ മാത്രമെ കരുണാനിധിക്ക് സാധിച്ചുള്ളൂ. ഗ്യാപ്റ്റൻ വിജയ്കാന്താണ് അവിടത്തെ 'ഭീമൻ രഘു', ഒരു സീറ്റ് പോലുമില്ല.

May 3, 2016No Comments

എല്ലാ ദിവസവും പ്രാതലിന്റെ നേരത്ത് ഡബിൾ ശ്രീക്ക് ഒന്നാന്തരം ആവി പറുന്ന പുട്ടുമായി Thorbjoern Jagland വരും. അത് സന്തോഷത്തോടെ ആർത്തിയോടെ കഴിക്കുന്ന ഡബിൾ ശ്രീയെ നോക്കി അണ്ണൻ ചോദിക്കും.

"ചായ...?"
"ഉം. ആവാം"

"ചെറുപഴം?"
"ഉം. രണ്ടെണ്ണം."

"ഒരു കുറ്റി നോബൽ പ്രൈസ്"
(ഉത്തരമില്ല)

"ശ്രീസാർ, ഒരു കഷ്ണം നോബൽ പ്രൈസ് എങ്ങിലു..."
"വേണ്ടാ"

"പഴത്തിന്റെ ഒപ്പം കഴിക്കാൻ"
"വേണ്ടാ!!"

ഇങ്ങനെ എന്തൊക്കെ അദ്ദേഹം വേണ്ടെന്ന് വച്ചിരിക്കുന്നു. ആ ത്യാഗമൊന്നും കാണാതെ അറിയാതെ യമുനാ നദിയിൽ ഒരു സ്റ്റേജ് കെട്ടിയതിനു അങ്ങേരെ ആക്കാൻ വന്നിരിക്കുന്നു!! ഫും!

April 30, 2016No Comments

ബാത്ത്റൂമിലെ‌ പൈപ്പിൽ വരുന്ന വെള്ളം ബക്കറ്റിൽ പിടിച്ച് ഒരു മണിക്കൂർ 'ആറാൻ' വെയ്ക്കണം. അതാണവസ്ഥ. വാട്ട് എ റോക്കിങ് സിറ്റി!

July 31, 2015No Comments

എന്നോടുള്ള സ്നേഹം കാണിക്കാൻ എന്റെ മരണത്തിൽ അവധിക്ക് പകരം കൂടുതൽ പണിയെടുക്കൂ" എന്ന് കലാമിനെ പോലൊരു വ്യക്തി പറഞ്ഞിട്ടുണ്ടെങ്കിൽ കാരണവും സാഹചര്യവും ഉദ്ദേശവും മനസ്സിലാക്കാതെ പദാനുപദമായി അതിനെ വിഴുങ്ങുന്നത് കണ്ട് സങ്കടവും സഹതാപവും തോന്നുന്നൂ. കലാം സ്വപ്നം കാണാൻ പറഞ്ഞ സ്ഥിതിക്ക് ഇനി പത്താംക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് മൂന്ന് മണിക്കൂർ സ്വപ്നം കാണൽ നിർബന്ധമാവോ ആവോ!

June 16, 2015No Comments

സ്മ്രിതി ഇറാനി മന്ത്രിയായത് സീതയായി അഭിനയിച്ചത് കൊണ്ടാണെന്നൊന്നും ഗജേന്ദ്രക്ക് എഫ്ടിഐഐ ചെയർമാൻ പദവി കിട്ടാൻ കാരണം യുധീഷ്ടിരനായി അഭിനയിച്ചതാണെന്നൊന്നും പറയല്ലേ! പത്തിരുപത് കൊല്ലം കഴിഞ്ഞെങ്ങാനും കേരളത്തിൽ താമര വിടർനാൽ ആ ബാല ഗണപതിയെ സഹിക്കേണ്ടിവരും!