പാലാക്കരുടെ മുത്ത്, സത്യത്തിന്റെ കാവൽ ഭടൻ, നന്മയുടെ അപോസ്തലൻ, ഉസ്സൈൻ ബോൽട്ടിന്റെ 100 മീറ്റർ സ്പീഡിനേക്കാളും ബലിയ സ്പീഡിൽ ലഡു തിന്ന് ബഡ്ജറ്റ് അവതരിപ്പിച്ച സർ മാണി സാർ ജയിച്ചിരിക്കുന്നു! പ്രൈസ് ദ ലോർഡ്!

എൻഡിഎക്ക് ഒരു സീറ്റ്. അതും ‘കൊതിപ്പിച്ച് പല തവണ നഷ്ടപ്പെട്ട’ രാജഗോപാലിനു തന്നെ. ആശംസകൾ. പല സ്ഥലങ്ങളിലും രണ്ടാമനാവാൻ ബിജെപിക്ക് സാധിച്ചു. നൂലിൽ കെട്ടിയിറക്കിയ ശ്രീശാന്ത് പോലുള്ളവരേയും വെള്ളാപ്പള്ളിയേയും ഒഴിവാക്കി പഴയ പാർട്ടിക്കാർക്ക് കൂടുതൽ സീറ്റുകൾ കൊടുത്തിരുന്നെങ്കിൽ നല്ല ബേസ് ഉണ്ടാക്കാൻ കഴിഞ്ഞേനെ. എന്തായാലും ഉടൻ തന്നെ വെള്ളാപ്പള്ളിയുടെ കാര്യത്തിൽ തീരുമാനം ആവും. (വീരേന്ദ്രകുമാറിനോടോ സുരേഷ് ഗോപിയോടോ ചോദിച്ച് തുഷാറിനുള്ള കിഴി തയ്യാറാക്കുക)

നികേഷിന്റെ തോൽവി : തോറ്റ സ്ഥിതിക്ക് ഇനി വാർത്ത വായിക്കാൻ തിരിച്ച് വരും എന്നത് തെറ്റായ ധാരണയാണ്. എൽഡിഎഫ് ഭരണ കക്ഷി ആവുന്നതോടെ അതിലെ ശക്തനായ ഒരു സ്പോക്സ് പർസൺ ആയി നികേഷ് മാറാൻ സാധ്യത ഏറെയാണ്. പാർട്ടി സ്പോക്സ് പർസണിൽ നിന്ന് എംപി ഇലക്ഷനും അല്ലെങ്കിൽ രാജ്യസഭാ സീറ്റും അത്ര വിദൂരമല്ല.

മിസ്റ്റർ ബീമൻ രഘു കലക്കി.’എന്റെ പെൻസിൽ ആ പയ്യൻ ഇടുത്തു’ എന്ന് പറഞ്ഞ് അപ്പുക്കുട്ടനെ പോലെ വിതുമ്പിയിലല്ലോ! കോൺഫിഡൻസും കലക്കി! ഹാറ്റ്സ് ഓഫ്.

ഇക്കണക്കിനു ഫേസ്ബുക്കിൽ ഒരു പോസ്റ്റ്ടണം എന്ന് തോന്നിയാ നികേഷ് ഫേസ്ബുക്കിന്റെ ഹെഡ് ക്വാർടേർസിലോട്ട് പോവുമോ ? ‪#‎ഓവറാക്കിചളമാക്കാതടൈ‬

“ക്ഷേത്രാങ്കണത്തില്‍ വരാനും ഭക്തജനങ്ങളോട് വോട്ട് ചോദിക്കാനും കരിഭൂതത്തിന്റെ നിറമുള്ള മണിക്ക് എന്തവകാശം?” എന്നാണ് വെള്ളാപ്പള്ളി വചനം. കറുത്ത നിറമുള്ളവന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നത് പിന്നോക്ക ഭൂരിപക്ഷത്തിന്റെ മാർപ്പാപയാണ്. ഭേഷ്! തനി നിറം, അല്ലാതെന്ത് പറയാൻ!

എല്ലാ ദിവസവും പ്രാതലിന്റെ നേരത്ത് ഡബിൾ ശ്രീക്ക് ഒന്നാന്തരം ആവി പറുന്ന പുട്ടുമായി Thorbjoern Jagland വരും. അത് സന്തോഷത്തോടെ ആർത്തിയോടെ കഴിക്കുന്ന ഡബിൾ ശ്രീയെ നോക്കി അണ്ണൻ ചോദിക്കും.

“ചായ…?”
“ഉം. ആവാം”

“ചെറുപഴം?”
“ഉം. രണ്ടെണ്ണം.”

“ഒരു കുറ്റി നോബൽ പ്രൈസ്”
(ഉത്തരമില്ല)

“ശ്രീസാർ, ഒരു കഷ്ണം നോബൽ പ്രൈസ് എങ്ങിലു…”
“വേണ്ടാ”

“പഴത്തിന്റെ ഒപ്പം കഴിക്കാൻ”
“വേണ്ടാ!!”

ഇങ്ങനെ എന്തൊക്കെ അദ്ദേഹം വേണ്ടെന്ന് വച്ചിരിക്കുന്നു. ആ ത്യാഗമൊന്നും കാണാതെ അറിയാതെ യമുനാ നദിയിൽ ഒരു സ്റ്റേജ് കെട്ടിയതിനു അങ്ങേരെ ആക്കാൻ വന്നിരിക്കുന്നു!! ഫും!

ജിഷയ്ക്ക് നീതി കിട്ടാൻ വേണ്ടി ചെയ്യാവുന്ന എറ്റവും മണ്ടൻ പരിപാടിയാണ് ‘ഐ ബൊയ്‌ക്കോട്ട് മൈ വോട്ട്’ എന്ന ക്യാമ്പെയ്ൻ. 99% ജനങ്ങളും വോട്ട് ചെയ്യാൻ പോവാതെ ഇരുന്നാലും ഇലക്ഷനിൽ ഒരു വിജയി ഉണ്ടാവും, അയാൾ നൂറു ശതമാനത്തിന്റെയും ശബ്ദവും പ്രതിനിധിയും ആവും.

ഇതിനെ ഗാന്ധിയൻ മാർഗ്ഗം എന്ന് വിശേഷിപ്പിച്ചവനോട് : ഗാന്ധിജി പ്രതിഷേധിച്ചത് സത്യാഗ്രഹം കിടന്നാണ്. ആത്മഹത്യ ചെയ്തിട്ടല്ല.

അലക്കുകാർക്ക് തുണികൊടുക്കുമ്പൊ മാറി പോവാതിരിക്കാൻ തുണിയിൽ പേരോ ഇനിഷ്യലോ എഴുതൂലേ/തുന്നൂല്യേ? അതിനെന്തിനാ പാവം മോഡിയെ കുറ്റം പറയണേ?! ല്ലേ..

“സുഹൃത്തിന്റെ വീട്ടിലേക്ക് പോയപ്പോൾ ഒരു വലിയ ലൈബ്രറി. ഒരുപാട് പുസ്തകങ്ങൾ. കൂടുതലും മലയാളം. പുസ്തകം തുറക്കുമ്പൊൾ പുസ്തകത്തിന്റെ ആദ്യ പേജിൽ ‘ഇന്ന ആളിനു, സ്നേഹപൂർവ്വം’ എന്ന് ലേഖകന്റെ ഒരു വരിയും ഒപ്പും. അവന്റെ അച്ഛനു കിടിയതാണത്രേ. പുള്ളിക്ക് സാഹിത്യകാരന്മാരായി നല്ല ബന്ധമാണത്രേ. അസൂയയോടെ ഓരോന്നും മറച്ച് നോക്കി നോക്കി. എംടി ഒപ്പിട്ട നാലുകെട്ട്, സേതു ഒപ്പിട്ട അടയാളങ്ങൾ, മുകുന്ദന്റെ ഒപ്പോടു കൂടിയ ദൈവത്തിന്റെ വികൃതികൾ എന്നിവക്കൊപ്പം, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സ്നേഹാശംസകളും ഒപ്പോടും കൂടിയ ഐതിഹ്യമാലയും ആ ലൈബ്രറിയിൽ ഇരിക്കുന്നു. സമ്മതിക്കണം!” ‪#‎കേട്ടകഥ

തീവണ്ടിയിൽ ഒപ്പമുള്ള ബംഗാളികൾ നാലുവയസ്സുള്ള ബംഗാളി പയ്യനോട് വാക്കുകളുടെ മലയാളം ചോദിച്ച് ബുദ്ധി പരീക്ഷിക്കുന്നു. ശരിയുത്തരം കേട്ട് ക്ലാപ് ചെയ്യുന്നു. മാതാപിതാക്കൾ സന്തുഷ്ടരാവുന്നു. ശ്രേഷ്ഠം മലയാളം!

രഞ്ജിത്ത് എന്ന സംവിധായകൻ സോഷ്യൻ മീഡിയയെ പറ്റി പറഞ്ഞതിൽ എന്താണ് തെറ്റ്. സെലിബ്രറ്റി ഫോട്ടോക്കും, അനാവശ്യ വികാരവ്രണങ്ങളിലും മലയാളിയുടെ പ്രതികരണ-പഞ്ചസാര-ചോറി-തെറികളുടെ ഉപയോഗവും, മര്യാദയില്ലായ്മയും ഭാഷയും ട്രൈനിലെ കക്കൂസെഴുത്തുകളെക്കാൾ മോശമാണ്. സിനിമ നടിയുടെ കല്യാണത്തിനു ‘സ്വകാര്യവത്കരണ പ്രതിഷേധം’ തൊട്ട് അവളുടെ വസ്ത്രവും ശരീരവും സ്വർഗ്ഗാരോഹണവും, ‘സച്ചിനെ അറിയാത്ത മോൾ’ വരെയുള്ള ഒരായിരം ഉദാഹരണങ്ങളും അവയ്ക്കുണ്ട്.

രഞ്ജിത്ത് ജനറലൈസ് ചെയ്തു എന്നതും, ‘ഫേസ്ബുക്കിനെ തള്ളിപറയാൻ അങ്ങേരാരാ’ എന്നൊന്നും ചോദിക്കുന്നതിൽ അർത്ഥമില്ല. ഒരു വ്യക്തി തനിക്ക് തോന്നിയത്, തന്റെ ഒബ്സർവേഷൻ പറഞ്ഞു, അത് പേജ് ഹിറ്റ് കിട്ടാൻ വേണ്ടി മാത്രം ജപ്പാനിലെ തണ്ണിമത്തൻ ലോറി ഇടിച്ച് മരിച്ച സ്ത്രിയുടെ വാർത്തയെ “തണ്ണിമത്തൻ യുവതിയെ പീഡിപ്പിച്ചു കൊന്നു” എന്നെഴുതുന്ന ഇന്രർനെറ്റ് മാധ്യമങ്ങൾ എഴുതിയത് വച്ച് കണ്ട് ഫേസ്ബുക്കെന്ന വികാരത്തിൽ വ്രണമായി കാണുന്നത് പോഴത്തരമാണ്.