ശശി തരൂർ എന്താ ഇമ്മാതിരി ‘ഭാഷ’ പറയുന്നതെന്ന് ചോദിച്ചപ്പൊ അവർ പറയാ, അത് നാടൻ പ്രയോഗമാണെന്ന്, ഗ്രാമീണ വിശുദ്ധിയാണെന്ന്! #ന്യായികരണറീമിക്സ്

റിപബ്ലിക്കിൽ വന്ന വാർത്തയുമായി ബന്ധപ്പെട്ട് ശശി തരൂർ ഇട്ട സ്റ്റാറ്റസ് കണ്ടു. പണ്ട് സ്കൂളിന്റെ അടുത്ത് ‘ഡബ്ബർകട്ട’ എന്നൊരു ഐറ്റം തിന്നാൻ കിട്ടുമായിരുന്നു. കടിച്ചാൽ പൊട്ടാത്ത ഒരു സ്വീറ്റ്. അതിനെ ഓർത്തുപോയി. ഈ തിരോന്തൂരത്തെ സെലിബ്രിറ്റീസിനു ഇമ്മാതിരി ഇംഗ്ലീഷേ വരു?

തന്റെ ഭാര്യയെ കൊന്നത് താനാണെന്ന് കുപ്രചരണത്തിനുള്ള മറുപിടിയായാണ് ‘സത്യം’ അറിയുന്ന തന്നെ ജയിപ്പിച്ചതെന്ന് ശശി! യേത്.. അങ്ങനെ! അപ്പും നോട്ടക്കും പിന്നെ പപ്പനാഭന്റെ എന്തോ ഒരു ഭാഗ്യത്തിലും താമര വിരിയാതെ പോവാൻ കാരണമായതിന് ടൈറ്റിൽ താങ്ക്സ് കാർഡിനു പകരം പഞ്ച് ഡയലോഗ്ഗടിക്കുന്നോ!

സുനന്ദ പുഷ്കറിന്റെ സ്ഥാനത്ത് ഒരു സാധാരണ വനിതയും, ഭര്‍ത്താവിന്റെ സ്ഥാനത്ത് ഒരു സാധാരണ പുരുഷനുമാണെന്ന് വിചാരിക്കുക. ദാമ്പത്യബന്ധത്തില്‍ ഉലച്ചിലുകളുണ്ടെന്നും ഭര്‍ത്താവിനു മറ്റൊരു സ്ത്രിയുമായി ബന്ധമുണ്ടെന്നും ഇന്റര്‍നെറ്റ് പോലൊരു മാധ്യമത്തിലൂടെ വിളിച്ച് പറയുകയും, പിന്നീട് അത് വെറുമൊരു ഹാക്കായിരുന്നു എന്ന് ദമ്പതികള്‍ ചേര്‍ന്ന് പറയുകയും, മണിക്കൂറുകള്‍ക്ക് ശേഷം മരിച്ച നിലയില്‍ കണ്ടെത്തിയെന്നും വിചാരിക്കുക. ആ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയിലല്ലാതിരിക്കാനുള്ള സാധ്യത എത്ര ശതമാനമാണ്? ആ വ്യക്തിയോട് പോലീസിന്റെ ഭാഷ്യം, രീതി എന്തായിരിക്കും?