കോളേജ്ജിലെ ഡാൻസ് കോമ്പിറ്റീഷനിൽ കലിപ്പ് തീർക്കാനായി ഒരു ട്രാൻസ്‌ഫോർമർ തന്നെ പൊട്ടിക്കുന്ന ജോർജ്ജിനെ നിങ്ങൾ കണ്ടിട്ടുണ്ടോ?

മലരിനു ബോധം പോയി സെന്റി അടിച്ച്, അതിനു പത്ത് വർഷത്തിനു ശേഷം ഹോട്ടൽ തുടങ്ങി അവിടെ പീറ ഫുഡ് കൊടുക്കുന്ന സീനിൽ മാസായി പാസ്തയുണ്ടാക്കി മാസ് റീ എന്റ്രി നടത്തുന്ന ഷെഫ്+ഓണർ ജോർജ്ജിനെ കണ്ടിട്ടുണ്ടോ?

സെലിൻ ഹോട്ടലിൽ വന്ന് ‘എസ്.ബി ടാക്സ്’ എന്താണെന്ന് ചോദിക്കുമ്പോൾ അത് സ്വച്ഛ ഭാരത് ടാക്സാണെന്ന് ക്ലാസെടുത്ത് സെലിനെ ഇമ്പ്രസ് ചെയ്യുന്ന ജോർജ്ജിനെ കണ്ടിട്ടുണ്ടോ?

എല്ലാം പോട്ടേ, ജോർജ്ജിന്റെ കല്യാണത്തിനു വന്ന മലർ മിസ്സ് മിസ്സിന്റെ ഫേവറേറ്റ് സ്വീറ്റ് മെനുവിൽ സ്പെഷൽ ഐറ്റമായി കണ്ട് പഴയ ഓർമ്മ തിരിച്ചുവന്ന് ജോർജ്ജിനെ നോക്കുന്നത് കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ ‘യുവർ പ്രേമം വാസ് ഓസം’.

ചത്താലും തെലുങ്ക് പ്രേമം കാണരുത്. എന്ത് ദുരന്തമാണത്!

പ്രേമം – ഗംഭീര സിനിമ. അസാമാന്യ ക്രാഫ്റ്റ്

പ്രേമം, 2015 : ഗംഭീര സിനിമ. അസാമാന്യ ക്രാഫ്റ്റ്. എടുത്ത് പറയേണ്ട സവിശേഷത കാസ്റ്റിങ്ങ് ആണ്. ഒരുപാട് പുതിയ മുഖങ്ങൾ, അവർക്ക് വേണ്ടി തന്നെ സൃഷ്ടിക്കപ്പെട്ടു എന്ന് തോന്നുന്ന കഥാപാത്രങ്ങൾ. സായ് പല്ലവിയുടെ മലരും കൃഷ്ണശങ്കറിന്റെ കോയയും ശബരീഷിന്റെ ശംഭു മുതൽ സൊബിൻ സഹീറിന്റെ പി ട്ടി മാഷും, വിനയ് ഫോർട്ടിന്റെ ജാവ മാഷും, ഒറ്റ സീനിൽ വന്ന് കോരിത്തരിപ്പിച്ച ‘മാസ് തന്തപടി’ രഞ്ജിപണിക്കരും ഒക്കെ വന്ന് കസറി ഒരു ലെവലാക്കി! രാജേഷ് മുരുകേഷന്റെ ഗംഭീര പശ്ചാത്തല സംഗീതവും പാട്ടുകളും കലക്കി! പിന്നെ നിവിൻ -ഒടുക്കത്തെ ലുക്കും, നല്ല പർഫോർമെൻസും! അൽഫോൺസ്-അൻവർ-രാജേഷ്-നിവിൻ ടീമേ, ഇങ്ങ സുലൈമാന്മാരല്ല! ഹനുമാന്മാരാണ്!