തന്റെ ഭാര്യയെ കൊന്നത് താനാണെന്ന് കുപ്രചരണത്തിനുള്ള മറുപിടിയായാണ് ‘സത്യം’ അറിയുന്ന തന്നെ ജയിപ്പിച്ചതെന്ന് ശശി! യേത്.. അങ്ങനെ! അപ്പും നോട്ടക്കും പിന്നെ പപ്പനാഭന്റെ എന്തോ ഒരു ഭാഗ്യത്തിലും താമര വിരിയാതെ പോവാൻ കാരണമായതിന് ടൈറ്റിൽ താങ്ക്സ് കാർഡിനു പകരം പഞ്ച് ഡയലോഗ്ഗടിക്കുന്നോ!

ഇന്ത്യ നന്നാക്കാൻ വേണ്ടി നോട്ടക്ക് വോട്ട് ചെയ്യുന്നതും ആഫ്രിക്കൻ ദാരിദ്രം മാറ്റാൻ വേണ്ടി ലൈക്കടിക്കുന്നതും ഏതാണ്ടൊരുപോലാ!

ആപ്പും വങ്കത്തരങ്ങളും

കോൺഗ്രസ്സിന്റെ പരസ്യത്തെക്കാളും കഷ്ടമാണ് കോപ്പിലെ ചില ആപ്പ് വാദികളുടെ ഫേസ്ബുക്ക് ഗർജ്ജനം. അഥവാ ആപ്പ് ഒരു വിത്യസ്തമായ പാർട്ടി ആണെങ്കിൽ കൂടി അതിന്റെ ചിന്തകൾ പ്രചരിപ്പിക്കാതെ, ബാക്കിയുള്ളവരെ താറാടിച്ച് കാണിക്കൽ, താരതമ്യം പിന്നെ ഒടുക്കത്തെ അക്കാദമിക്ക് പൊക്കലും. പിന്നെ അഹങ്കാരമില്ലാത്ത പൊട്ടത്തരങ്ങളും – കൂട്ടുമന്ത്രിസഭയെക്കാൾ നല്ലത് റീ ഇലക്ഷനാണ് (ചിലവാവുന്ന കോടികളൊരു പ്രശ്നമെയല്ല) , കേരളത്തിലെ 140 സീറ്റിൽ 30 സീറ്റ് കിട്ടും (അത് ഈ ഇലക്ഷനല്ല), നിഷേധ വോട്ട് കൂടിയാ പാർട്ടിയെ പൊറത്താക്കും (ഉവ്വ!).. അങ്ങനെ കൊറേ സസ്യശ്യാമളകോമള വങ്കത്തരങ്ങളും! ആപ്പിനിട്ടുള്ള എറ്റോം വല്യയ ആപ്പ് ഇമ്മാതിരി സിദാബാദ് വിളിക്കുന്നോരാ!

നോട്ടാ

നോട്ടാ (NOTA) നോട്ടാ എന്ന് പലവരും കൊട്ടിഘോഷിച്ച് നടക്കുന്നത് കണ്ടു. ആർക്കും വോട്ട് ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് വോട്ടിങ്ങിൽ ഭാഗമാവാൻ വേണ്ടിയുള്ള ഒരു ഐറ്റം മാത്രമാണ് None of the Above. ജയിക്കുന്ന ഭൂരിപക്ഷത്തിനേക്കാൾ കൂടുതലാണ് നോട്ട എങ്കിൽ റിഎലക്ഷൻ വരും എന്നത് തെറ്റിധാരണയാണ്. എറ്റവും കൂടുതൽ വോട്ട് കിട്ടുന്നത് നിഷേധത്തിനാണെങ്കിൽ രണ്ടാമൻ ജയിച്ചതായി പ്രഖ്യാപിക്കും എന്ന് ഇലക്ഷൻ കമ്മീഷൻ പറഞ്ഞിട്ടുണ്ട്. ഇഷ്ടമല്ലാത്ത ഒരാളുടെ കെട്ടിന് പോയി, “തലകാണിച്ച് വരാം, ഉണ്ണണ്ടാ” എന്ന സ്കീം മാത്രമാൺ നോട്ടാ.