ഇവിടെ : പാളിപ്പോയ ഒരു പരീക്ഷണം

ഇവിടെ, 2015 : പാളിപ്പോയ ഒരു പരീക്ഷണം. ഡ്രാമയായി കുറ്റാന്വേഷണം പറയാൻ ശ്രമിച്ച സിനിമ . പക്ഷെ അത്തരം സൃഷ്ടികൾക്ക് വേണ്ട തിവ്രതയുള്ള കഥ ഇവിടേയ്ക്കില്ല. പൃത്വിരാജ് വരുൺ ബ്ലേക്ക് എന്ന കഥാപാത്രത്തെ ഗംഭീരവും അനായാസവുമായി അഭിനയിച്ചു ഫലിപ്പിച്ചു. (സുപ്രിയേ മാപ്പ്, ഓന്റെ ഇംഗ്ലീഷ് ഒരു സംഭവം തന്നാ!) ഗംഭീര ക്യാമറയും നല്ല ശബ്ദമിശ്രണവും സിനിമയുടെ നല്ല വശങ്ങളാണ്. നിവിന്റെ കൈയ്യിൽ ഒതുങ്ങാത്ത കഥാപാത്രവും, ഒരു ബന്ധമില്ലാതെ വന്ന് പോവുന്ന പാട്ടുകളും, മാറാല പിടിച്ച സന്ദർഭങ്ങളും, പഴയ ‘ബോണ്ട’ ക്ലൈമാസും സിനിമയെ അലസമായൊരു അനുഭവവും പാളിപ്പോയ പരീക്ഷണവും ആക്കുന്നു. ഒരാവശ്യവുമില്ലാതെ വെട്ടി ഒട്ടിച്ച ട്രേലറിനു പകരം ഒരു ഡ്രാമ ട്രൈലർ ആയിരുന്നെങ്കിൽ പ്രേക്ഷകനുണ്ടായ അപ്രതീക്ഷിത ആഘാതത്തിൽ ഇത്തിരി കുറവുണ്ടായേനേ!

പ്രേമം – ഗംഭീര സിനിമ. അസാമാന്യ ക്രാഫ്റ്റ്

പ്രേമം, 2015 : ഗംഭീര സിനിമ. അസാമാന്യ ക്രാഫ്റ്റ്. എടുത്ത് പറയേണ്ട സവിശേഷത കാസ്റ്റിങ്ങ് ആണ്. ഒരുപാട് പുതിയ മുഖങ്ങൾ, അവർക്ക് വേണ്ടി തന്നെ സൃഷ്ടിക്കപ്പെട്ടു എന്ന് തോന്നുന്ന കഥാപാത്രങ്ങൾ. സായ് പല്ലവിയുടെ മലരും കൃഷ്ണശങ്കറിന്റെ കോയയും ശബരീഷിന്റെ ശംഭു മുതൽ സൊബിൻ സഹീറിന്റെ പി ട്ടി മാഷും, വിനയ് ഫോർട്ടിന്റെ ജാവ മാഷും, ഒറ്റ സീനിൽ വന്ന് കോരിത്തരിപ്പിച്ച ‘മാസ് തന്തപടി’ രഞ്ജിപണിക്കരും ഒക്കെ വന്ന് കസറി ഒരു ലെവലാക്കി! രാജേഷ് മുരുകേഷന്റെ ഗംഭീര പശ്ചാത്തല സംഗീതവും പാട്ടുകളും കലക്കി! പിന്നെ നിവിൻ -ഒടുക്കത്തെ ലുക്കും, നല്ല പർഫോർമെൻസും! അൽഫോൺസ്-അൻവർ-രാജേഷ്-നിവിൻ ടീമേ, ഇങ്ങ സുലൈമാന്മാരല്ല! ഹനുമാന്മാരാണ്!

മിലി

മിലി, 2015 : നെവിൻ പോളിയുടെ കഥാപാത്രത്തിനു അവളിലെ ചെറിയ മാറ്റങ്ങൾ പോലും അറിയാനും പ്രവചിക്കാനും പറ്റും. സിനിമയുടെ അവസാനം പ്രവീണ തന്റെ അനിയനെ ഇതു വരെ കണ്ടിട്ടിലല്ലോ, എന്നും പറഞ്ഞ് സുധീഷിനെ ഇന്റ്രഡ്യൂസ് ചെയ്ത് നെവിൻപോളി ‘മനസ്സിൽ മിധുനമഴ’ കളിച്ചിരുന്നെ പടം കൊലമാസായെനേ! മിലി, ഞാനെ കണ്ടുള്ളു. ഞാൻ മാത്രേ കണ്ടുള്ളു.

വടക്കൻ സെൽഫി

വടക്കൻ സെൽഫി, 2015 : ടാർഗറ്റ് ഗ്രൂപ്പിനെ വ്യക്തമായി കണ്ട് എഴുതിയ മറ്റൊരു വിനീത് സിനിമ. കേരളത്തിൽ തേങ്ങയെക്കാൾ കൂടുതൽ ഉള്ള ബിടെക്ക് എന്ന ‘വസ്തു’വിനെ ചുറ്റി പറ്റി പോവുന്ന ഒരു സിനിമ, അതിൽ അധികം വെറുപ്പിക്കാത്ത മൂന്ന് ട്വിസ്റ്റിനു മുകളിൽ ആറു ട്വിസ്റ്റ് ഇടാത്ത ഒരു കഥ. നായിക വെറുപ്പിച്ചഭിനയിച്ചത് കൊണ്ടാവണം വിനീതും അജുവും അഭിനയം ഗംഭീരമായി തോന്നി. ‘ഫോണിടുത്ത’ വിജയരാഘവനാണ് മാൻ ഓഫ് ദ മാച്ച്.

Bangalore Days

Bangalore Days, 2014 : ക്ലീഷെയുടെ ആഘോഷമാണ് ബാഗ്ലൂർ ഡേയ്സ്. കേട്ട കഥയും പ്രവചിക്കാവുന്ന സന്ദർഭങ്ങളും മാത്രമുള്ള സിനിമ. പക്ഷെ, സിനിമയുടേയും (കഥകളുടേയും) സൗന്ദര്യം പാത്രസൃഷ്ടിയിലും ആഖ്യാന സൗന്ദര്യത്തിലാണെന്നുമുള്ള സത്യം എടുത്ത് പറയുന്നു ഈ സുന്ദര സിനിമ.

അഞ്ജലി മേനോന്റെ മികച്ച കഥാപാത്രസൃഷ്ടിയും, അടക്കമുള്ള തിരക്കഥയും എടുത്ത് പറയേണ്ടതാണ്. പുതുതലമുറയിലെ താരങ്ങളിൽ മിക്കവാറും എല്ലാവരുമുള്ള സിനിമയിൽ അവരെ കഥാപാത്രമായും, അതെ സമയം അവരുടെ സ്റ്റാർഡം ഉപയോഗിക്കാനും തിരക്കഥക്ക് കഴിഞ്ഞിട്ടുണ്ട്. സമീർ താഹിർ ഒരുക്കിയ ഗംഭീര ഫ്രേയിമുകൾ ഛായാഗ്രാഹകന്റെ മികവിനേയും സിനിമ എന്തെന്നറിയുന്ന നിർമ്മാതാവിന്റെയും കൈയ്യൊപ്പുകളാവുന്നു. അനവ്ർ നിങ്ങൾ വീണ്ടും മലയാളികളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.

മൂന്ന് നായകന്മാരും, നാലു നായികമാരുമുള്ള സിനിമയിലെ ഏഴുപേരുടേയും റോളുകൾ അവരുടെ കൈകളിൽ ഭദ്രമാണ്. ഫഹാദിന്രേയും നെവിന്റയും നസ്രിയയുടേയും പാർവ്വതിയുടേയും അഭിനയം മികവുറ്റതാണ്. ദുൽഖറിന്റെ സ്ക്രീൻ പ്രസൻസും ക്ലൈമാക്സിലെ പ്രകടനവും ഗംഭീരമാണ്. കല്പന, വിജയരാഘവൻ, പ്രതാപ് പോത്തൻ, സിജോയ് (കോച്ച്) എന്നിവരുടെ സൂക്ഷമവും ഗംഭീരമായ പ്രകടനം സിനിമയെ മികവുറ്റതാക്കി.

അഞ്ജലി മേനോൻ – അൻവർ റഷീദ് – സമീർ താഹിർ, നന്ദിയുണ്ട്. ഒരു നല്ല സിനിമ തന്നതിന്. ആഖ്യാനത്തിന്റെ സൗന്ദര്യം വീണ്ടും കാണിച്ച് തന്നതിന്. ക്ലീഷേയായ സന്ദർഭങ്ങളിലെ ക്ലീഷെയായ സീനുകളെ പൂർണമായും മാറ്റി പുതിയൊരു അനുഭവം തന്നതിന്, ആഴത്തിൽ തറയ്ക്കുന്ന ചില ആശയങ്ങളെ പറഞ്ഞ് പറഞ്ഞ് ‘സ്റ്റഡി ടൂർ’ ആക്കാതെ വൃത്തിയായി പറഞ്ഞതിന്. ട്വിസ്റ്റുകളും, ട്വിസ്റ്റിന്മേൽ ട്വിസ്റ്റും (പറ്റിയാൽ അതിന്റെ മേലെയൊരു ഒലിവർ ട്വിസ്റ്റും) ഇല്ലാത്ത ഒരു നല്ല സിനിമ തന്നതിന്.

1983 (Malayalam Movie, 2014)

1983 (Malayalam Movie, 2014) : A movie with “uncredited” hero character -Sachin Tendulkar. He is the hero, he is the emotion and he is the goosebumps making machine!
Though the story is not new, the way Abrid Shine tailored it for Malayalee audience is something wow. Nivin Pauly did a clean job, along with others casts, special mention to Srinda Ashab and Neeraj Madhavan. Engaging humor, simple true-to-heart incidents and neat narrations make the movie one fine watch. Special salute to Laljose, the coach for molding such an awesome director!