“ഇത് പിണറായി വിജയനു വേണ്ടിയോ വി.എസ്. അച്യുതാനന്ദനുവേണ്ടിയോ ഉയര്‍ന്ന ആരവമല്ല. ഇത് സുധീരനോടോ രമേശ് ചെന്നിത്തലയോടോ ഉള്ള ഈര്‍ഷ്യയുമല്ല. ദേഹത്താകെ പടര്‍ന്ന പോലെ മലയാളികളെയാകെ അസ്വസ്ഥമാക്കിയ ഒരു രാഷ്ട്രീയ മാലിന്യത്തെ കഴുകിക്കളയാനുള്ള ആദ്യ അവസരം മലയാളികള്‍ വിനിയോഗിക്കുകയായിരുന്നു. പച്ചില കൂട്ടിപ്പിടിച്ച് ഓരത്തേക്ക് കളയേണ്ട ആ ജീര്‍ണതയ്ക്ക് നേതൃത്വം നല്‍കിയത് ഉമ്മന്‍ചാണ്ടി എന്ന രാഷ്ട്രീയ നേതാവാണ്.” എം പി ബഷീറിന്റെ ഗംഭീര ലേഖനം.

ഇനി വരുന്ന പത്താം ക്ലാസിലെ വിദ്യാർത്ഥികളോട് : പോയി പഠിക്കടാ ചെക്കാ!! രക്ഷിക്കാൻ ഇനി റബ്ബൊന്നുമില്ല!

“നിങ്ങളൂടെ ഭാര്യ/കാമുകി/അമ്മ/പെങ്ങൾ/മകൾ -ക്കാണ് ഇത് സംഭവിച്ചതെങ്കിൽ” എന്നും പറഞ്ഞ് കൊടിപിടിക്കുന്നവരൊട്, എന്താണ് സാറിത്? അവർക്കല്ലാ ഇത് സംഭവിക്കുന്നതെങ്കിൽ നീതിയും ന്യായവും വേണ്ടേ? ഇത്ര ചെറുതായി ലോകത്തെ കാണല്ലേ!

മാണിയുടെ കോഴയും ബോബി ചെമ്മണ്ണൂരിന്റെ അഴിമതിയും ഒന്നുമല്ല കേരളത്തിന്റെ യഥാർത്ഥ പ്രശ്നമെന്നും അത് ബാല-അമൃത വിവാഹമോചനമാണെന്നും കണ്ടെത്തിയ മനോരമക്ക് സലാം. ഇനി ആ വാർത്ത ദിവസം 8 തവണ വിതം നെറ്റിലും, 6 കോളം പത്രത്തിലുമിട്ട് കോടതി വഴി അവരുടെ കുടുമ്പത്തിലെ ആരു പോയാലും അത് ന്യൂസ് ചാനലിൽ വാർത്തയാക്കി അവസാനം അവരെ വേർപെടുത്തി രണ്ട് ലക്കം വനിതയിലായി കവർ ഇന്രർവ്യു കൊടുക്കുന്നത് വരെ ബാക്കി താരങ്ങൾക്ക് വിശ്രമിക്കാം !

Now they have named her as Neha. The news is unethical, with erotic and dramatic tone, and Tears shedding are fake. If there is any crime worst than rape, it would be reporting rape just like this. Dear Manorama, the reporter and editor who approved this content, you are just another rapist

തന്റെ ഭാര്യയെ കൊന്നത് താനാണെന്ന് കുപ്രചരണത്തിനുള്ള മറുപിടിയായാണ് ‘സത്യം’ അറിയുന്ന തന്നെ ജയിപ്പിച്ചതെന്ന് ശശി! യേത്.. അങ്ങനെ! അപ്പും നോട്ടക്കും പിന്നെ പപ്പനാഭന്റെ എന്തോ ഒരു ഭാഗ്യത്തിലും താമര വിരിയാതെ പോവാൻ കാരണമായതിന് ടൈറ്റിൽ താങ്ക്സ് കാർഡിനു പകരം പഞ്ച് ഡയലോഗ്ഗടിക്കുന്നോ!

വാർത്തകളും ചരിത്രവും എന്നും സൃഷ്ടിക്കപ്പെടുന്നവയാണ്. അതിനു വേണ്ടി നുണ പറയുന്നതോ, സത്യം മറിച്ച് വക്കുന്നതോ, അത്ഭുതങ്ങൾ ഏറ്റു പറയുന്നതോ, അതിശയോക്തിയോടെ വർണ്ണിക്കുന്നതോ, എന്തിന് മനുഷ്യരെ കൊല്ലുന്നത് വരേ സ്വാഭാവികം. അപ്പോഴാണ് കവിളത്തൊരു തല്ല്. Link.

സെൽഫി ഫോട്ടോഗ്രഫി ‘ചികിത്സ കിട്ടേണ്ട ഭ്രാന്താണ്’ എന്ന വ്യാജ വാർത്ത (അഥവാ ആക്കൽ) സത്യമാണെന്ന് വിചാരിച്ചിരിക്ക്യാ പലരും. കഷ്ടം. ഭർത്താകന്മാർ മദ്യപാനികളാവുന്നത്, ബാറിൽ പോവുന്നത് മലയാളം മെഗാ സീരിയൽ കാണാനുള്ള തൊലിക്കട്ടിയില്ലത്തോണ്ടാന്നൊരു സർവ്വേ എറക്കിയാലോ?