“In spite of knowing this I decided to help him to b as a wife with him . But he tortured me a lot mentally.” എന്ന് ഡോക്ടർ പ്രിയ എഴുതിയതിനു “ഭര്‍ത്താവിന്റെ സ്വവര്‍ഗരതിയില്‍ മനംനൊന്ത് ഡോക്ടര്‍ ജീവനൊടുക്കി” എന്നാണ് മാതൃഭൂമി വിവർത്തനം. അതങ്ങനെയാണ്. മാതൃഭൂമിക്ക് സ്വന്തമായി ഒരു (കോണകത്തിലെ) രാഷ്ട്രീയവും (അവിഞ്ഞ) നിലപാടുമുണ്ട്. എന്തിനു, സ്വന്തമായി ഭാഷ വിവർത്തന രീതിവരെയുണ്ട്.

തലക്കെട്ട് വായിച്ചാൽ ഞെട്ടുകയും, വാർത്ത വായിച്ചാൽ തലക്കെട്ടുമായി ഒരു ബന്ധവുമില്ലല്ലൊ എന്ന് തോന്നുകയും ചേയുന്ന “ക്ലിക്ക്” എഴുത്താണ് പുതിയ മാധ്യമ ധർമ്മം. തൊന്നൂറു വർഷം മെനക്ക് ജീവിച്ച് വാർദ്ധക്യ സഹജമായ കാരണത്താൽ ഒരാൾ അങ്ങ് പശ്ചിമകൊറിയയിൽ മരിച്ചാലും “ചുവന്നുടുപ്പിട്ട യുവാവ് പൊടുന്നനെ മരിച്ചു” എന്ന് തലക്കെട്ടെഴുതും ചില ക്ലിക്കോണ്ടു ജീവിക്കുന്ന ധർമ്മിഷ്ടന്മാൻ.— reading Mathrubhumi.

പൊട്ടിപ്പൊളിഞ്ഞ് പാളീസായ മാതൃഭൂമിയുടെ ഷെയറുകൾ ഒരറ്റത്ത് നിന്ന് വാങ്ങി റിലയെൻസ് കേരളത്തിൽ ഒരു പത്രം തുടങ്ങാൻ വന്നപ്പോൾ, അപ്പുറത്ത് നിന്നും ബാക്കി ഷെയറുകൾ കൈവശപ്പെടുത്തി അവരെ തുരത്തി ഓടിച്ച് വീരേന്ദ്രകുമാർ വീരനായൊരു കഥയുണ്ട്. അന്നും ഇന്നും അമ്പാനിക്കറിയാം പത്രമുണ്ടെങ്കിൽ ഒത്തുക്കാനും ഉറക്കാനും പറ്റുമെന്ന്. നെറ്റ്വർക്ക് 18 എന്ന ഭീമനെ ഇന്ന് തിന്നുമ്പോഴും കേരളത്തിലാണ് റിലൈയൻസ് വാർത്തകൾക്ക് ഇച്ചിരി ഭൂരിപക്ഷക്കുറവ്.

റീമ ഫേസ്ബുക്കില്‍ ഷീലാ ധീക്ഷിത്തിനെ ആക്കി ഷയര്‍ ചെയ്ത ട്രോളുപോലും വാര്‍ത്തയാക്കുന്ന മാതൃഭൂമി അമൃതാന’ന്ധ’മയിയെ പറ്റി ലോകത്തെ എല്ലാരും സോഷ്യല്‍ മീഡിയയില്‍ കിടന്ന് കാറുന്നത് കണ്ടിട്ടില്ല, കേട്ടിട്ടില്ല! — feeling “സത്യത്തില്‍ പൊട്ടനാ, സംസാരിക്കാന്‍ ആറിയുന്നത് പോലെ ആക്റ്റ് ചെയ്യുവാ!”