ഫയർമാൻ എന്ന 'ഹിറ്റ് ' ചിത്രം.

ഫയർമാൻ എന്ന ‘ഹിറ്റ്’ ചിത്രം, ഒരു റിവ്യു : ‘ട്രാഫിക്ക് ‘ എന്ന ഹിറ്റിനു ശേഷം മലയാളത്തിൽ വരുന്ന ‘ഒരു ദിവസം, ഒരു സംഭവം’ എന്ന കഥനരീതിയിൽ അവസാനം പോട്ടുന്ന ഒരു ‘ട്വിസ്റ്റി ക്ലൈമാക്സ്’ കൂടി ചേർത്തിണക്കിയതാണ് ഫയർമാൻ. അറുബോറൻ ഗ്രാഫിക്സും പരിപ്പുവടവരെ സ്ലോമോഷനിൽ ബൈസെപ്സ് കാണിച്ച് തിന്നുന്ന ഉണ്ണിമുകുന്ദനേയും കണ്ട് നാടകീയതയുടെ അങ്ങേയറ്റമായ ബോറടിപ്പിക്കുന്ന ആദ്യപകുതി സഹിച്ചിരുന്നാൽ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത സർവ്വലോക തീവ്രവാദികളെ പൊട്ടനാക്കുന്ന ക്ലൈമാക്സ് അടങ്ങുന്ന രണ്ടാം പകുതി കാണാം. ഇടക്ക് രണ്ട് മരണവും, ആർക്കോ വേണ്ടി തിളക്കുന്ന സലീംകുമാറും. ഒടുക്കം സംവിധായകന്റെ പേരുപോലും തെറ്റി എഴുതിയിരിക്കുന്ന ടൈറ്റിൽ കാർഡും. മമ്മൂട്ടിയുടെ ലുക്കും രാഹുൽ രാജിന്റെ സംഗീതവും മാത്രമായിരുന്നു ആശ്വാസം.

'മുന്നറിയിപ്പ്' എന്തുകൊണ്ട് തീയറ്ററിൽ കാണേണ്ടെ ചലചിത്രമാവുന്നു

എല്ലാ സിനിമയും സൃഷ്ടിക്കപ്പെടുന്നത് തീയറ്ററിൽ കാണാൻ തന്നെയാണ്. കഴിഞ്ഞ മാസം തന്നെ പല സിനിമകളൂം (സ്റ്റീവ് ലോപസ്, ജിഗർതണ്ഡ) തീയറ്ററിൽ തന്നെ കാണണമെന്ന് ഞാൻ പറഞ്ഞിട്ടുമുണ്ട്. എങ്കിലും ആ സിനിമകളിൽ നിന്നും മാറി, ഈ സിനിമക്ക് ‘കണ്ടേ പറ്റു, അതും തീയറ്ററിൽ തന്നെ കാണണം’ എന്ന് വാശി പിടിക്കുന്നതിൽ കാരണങ്ങളേറെയാണ്.

സിനിമയുടെ സ്ഥായി ഭാവങ്ങളിൽ നിന്നും പൂർണ്ണമായി മാറി നിൽക്കുന്നതാണ് ഈ സിനിമയുടെ ആഖ്യാനവും കഥയും. പറയുന്ന, പറഞ്ഞ് മനസ്സിലാക്കുന്ന, പറഞ്ഞ് പറഞ്ഞ് കാണികളേ സ്പൂൺ ഫീഡ് ചെയ്യുന്ന ത്രില്ലർ രീതികളും, അവയ്ക്ക് ചേരുവയായി വരുന്ന അനാവശ്യ ഗിമ്മിക്കുകളും ഇല്ലാതെ കഥയെ കഥയായി പറയുകയാണ് മുന്നറിയിപ്പ്.

മുന്നറിയിപ്പുകളുടെ ആഘോഷമാണ് സിനിമ. ഓരോ സംഭാഷണവും, ഓരോ ചെറിയ കഥാപാത്രവും കഥാന്ത്യത്തെ പരാമർശിക്കുന്ന മുന്നറിയിപ്പുകളാവുന്നു. സിനിമയിലെ കഥ സംഭാഷണം മാത്രമല്ല, അതിൽ ചിത്ര-ശബ്ദ-നിശ്ശബ്ദതയ്ക്കും വലിയ സ്ഥാനമുണ്ടെന്ന വിവേകമാണ് സിനിമയുടെ കാതൽ. പറയാതെ പറയുന്ന കഥ. വേണുവിന്റെ ആശയത്തെ തിരക്കഥയാക്കിയ ഉണ്ണി ആർ എന്ന എഴുത്തുകാരന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്. ഹൈക്കു പോലെ ചിന്തിപ്പിക്കുന്ന ചെറിയ ഡയലോഗുകൾ. എല്ലാ കഥാപാത്രവും പറയുന്ന ഡയലോഗുകളും രാഘവനുവേണ്ടിയാണെന്ന് എന്നതും ഒരു സവിശേഷതയാണ്.

മമ്മൂട്ടി എന്ന നടന്റെ വൈഭവമാണ്, മമ്മുട്ടി എന്ന നടനെ സിനിമയിൽ കാണുന്നത് പോലുമില്ല. സിനിമയിലെ ഡയലോഗിൽ പറയുന്നത് പോലെ മമ്മുട്ടി എന്ന സത്യത്തെ / വെളിച്ചത്തെ മറച്ചുപിടിക്കുകയാണ് കഥയും സംവിധായകനും. സിനിമയിൽ ഉടനീളം രാഘവനാണ്. രാഘവൻ മാത്രം. മമ്മൂട്ടിക്കൊപ്പം, അഥവ മമ്മൂട്ടിയെക്കാൾ കൂടുതൽ സീനികളിൽ പ്രത്യക്ഷപ്പെടുന്ന അപർണ്ണയുടേയും അപർണ്ണയ്ക്ക് ശബ്ദം കൊടുത്ത വിമ്മി മറിയത്തിന്റെയും പർഫോർമൻസുകൾ എടുത്ത് പറയേണ്ടവയാണ്. എല്ലാ അഭിനയതാക്കളും മികവുറ്റ അഭിനയം കാഴ്ചവച്ചു എന്നതും സിനിമയുടെ മാറ്റ് കൂട്ടുന്നു.

സിനിമയിലെ ഒരു പ്രമുഖ താരം ബിജിബാലാണ്. സിനിമയ്ക്ക് യോജിച്ച പശ്ചാത്തല സംഗീതമൊരുക്കാൻ ബിജിക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യത്തിനും, സത്യത്തിനും, ആകാംക്ഷക്കുമിടയിലെ സംഗീതമാവാൻ അതിനു കഴിയുന്നുമുണ്ട്. ഇടക്ക് ചില ഡയലോഗിനു പോലും ആ സംഗീതത്തിന്റെ താളമുണ്ടോയെന്ന് തോന്നി പോവും.

പുതിയ സിനിമകളിലെ ഒഴിച്ച്കൂടാനാവാത്ത ‘ആഗിളുകളും’ ‘ഫ്രേമുകളൂം’ ഒന്നുമില്ലാത്തെ ഒരു സിനിമ എന്ന പക്വതയും മുന്നറിയിപ്പിനുണ്ട്. തന്റെ ഫ്രേമുകളുടെ പോർട്ട്ഫോളിയൊ കാണിക്കാനല്ല മറിച്ച് നല്ല സിനിമ സൃഷ്ടിക്കാനാണ് വേണു ശ്രമിച്ചതും വിജയിച്ചതും. മൂന്ന് സെക്കന്റിൽ ഇരുപത്തേഴ് ഷോട്ടുകൾ വെട്ടിയൊട്ടിച്ചാലെ സിനിമക്ക് ചടുലത വരൂ എന്ന വാദത്തിനും മറുപടിയാണ് ബീനാപോളിന്റെ എഡിറ്റിങ്ങ്.

ഓരോ കാണിക്കും ഇതൊരു മുന്നറിയിപ്പാണ്. കാലവും കാലനും മടുത്ത ക്ലീഷേകളും ഹീറോയിസവും ഗിമ്മിക്കുകളും സിനിമയേയും കാണിയേയും എത്രത്തോളം പിന്നോക്കം എത്തിക്കുന്ന എന്ന സത്യത്തിലേക്കുള്ള ഒരു ചൂണ്ടുവിരൽ. എന്തിനേയാണോ സ്ഥിരം സിനിമയിൽ കുറവുകളായി പ്രേക്ഷകൻ കാണുന്നത് അവ കൊണ്ട് മാത്രം അതെ പ്രേക്ഷകനെ ത്രസ്സിപ്പിക്കുകയാണ് വേണു എന്ന മാന്ത്രികൻ – നേർത്ത സംഭാഷണം കൊണ്ടും, നിശ്ശബ്ദതകൊണ്ടും, പറയാതെ പറഞ്ഞും.

Munnariyippu : A movie that haunts

A movie that haunts. You won’t see the star Mammootty at any point of movie – it’s all Raghavan, a mysterious, intelligent double homicide convict. The brilliance of Director-Writer-Actor is visible on the way Ragahavan is moulded and shown. Aparna Gopinath did the best of what she can. Ranji Panicker, Nedumudi Venu, Saiju Kurup, Sasi Kalinga and almost all supporting actors did a fabulous work on supporting the whole thread. Prithviraj Sukumaran’s clean cameo performance needs an applause. Unni R, ‘the pen’, did a stunning writing keeping Raghavan as a mysterious yet interesting character with simple, witty, like-a-haiku and clever dialogues. Bijibal’s fabulous background music is haunting, to the theme and really works as ‘warning’ for the whole story. Finally Venu sir, the ace cinematographer stunts the audience with a fabulous movie making pattern and a very shocking and haunting climax! Hats off to the Crew and Cast, it is fabulous experience. And Mammooty – this is kind of Mammooty we wish to see.

മംഗ്ലീഷ് സിനിമ

മംഗ്ലീഷ്, 2014 : ആദ്യപകുതിയിൽ നിറഞ്ഞു നിൽക്കുന്ന തർക്കുത്തര മോഡ് കോമഡികൾ/ചളികൾ. ടിനിടോം-മമ്മൂട്ടി ജോഡികൾ ഹാസ്യം കഴിയും വിധം വൃത്തിയായി കൈകാര്യം ചെയ്തപ്പോൾ ബാലചന്ദ്രൻ-ജോജു എന്നിവരുടെ ശ്രമങ്ങൾ പഴയ ചാണകക്കുഴി നിലവാരമായിപ്പോയി. രണ്ടാം പകുതി വലിഞ്ഞു അവസാനം എന്തിനൊ വേണ്ടി ചിരപരിചിതമായ ക്ലൈമാക്സിൽ അവസാനിച്ചു.
സ്ഥാനത്തും അസ്ഥാനത്തുമുള്ള സിനിമ ഡയലോഗ് റഫറൻസിങ്ങ് സാധാരണ ജീവിതത്തിന്റെ ശൈലിയായി കാണിക്കാൻ സലാം ബാപ്പു ശ്രമിച്ചിട്ടുണ്ട്, സാധിച്ചിട്ടുണ്ട്. സിനിമയൂടെ ആദ്യ സീനിലെ കൊച്ചിയും ഗാനവും എടുത്ത് പറയേണ്ടവയാണ്. ശ്രിന്ദ, വിനയ്, പോളിചേച്ചി എന്നിവരും സിനിമയിലെ തന്റെ പങ്ക് വൃത്തിയായി ചെയ്തു. കഥയുടെ സാരമായ അഭാവവും, ക്ലൈമാക്സ് കാണുമ്പോൾ ഉള്ള ‘അത് താന്‍ അല്ലെയോ ഇതെന്ന്, വര്‍ണ്യത്തില്‍ ആശങ്ക’യും ചിലനേരം ‘പ്ലിങ്ങാതെ പോവുന്ന’ ചളികളും മാറ്റി വച്ചാൽ, കണ്ടിരിക്കാവുന്ന ഒരു സിനിമയാവുന്നുണ്ട് മംഗ്ലീഷ്.

ബാല്യകാലസഖിയുടെ പ്രമോ വീഡിയൊ കണ്ടു. ‘യുവാവാ’യ മജീദിന്റെ റോളില്‍ സാക്ഷാല്‍ മമ്മൂട്ടി. ബഷീറിന്റെ ‘ബാല്യകാലസഖി’ മാത്രമല്ല ഡേവിഡ് ഫിഞ്ചറിന്റെ ക്യൂറിയസ് കേസ് ഓഫ് ബെന്‍ജമിന്‍ ബട്ടനില്‍ നിന്നും ആശയം എടുത്തിട്ടുണ്ടോന്നൊരു സംശയം.

Ore Kadal : Review

Film : Ore Kadal (Malayalam, 2007)
Theatre : Baiju, Kunnamkulam,Thrissur.
Time : 3nd Sept. 2007, 3.00pm
Ticket rate : Rs.27 (Balcony)
Ore Kadal, (“The sea within”) is one latest movie on theaters directed by Shyamaprasad, based on ‘Heerak Deepti’ by the Bengali writer Sunil Gangopodhyay . Casted with Mammootty, Meera Jasmine, Remya Krishnan and Narian, the film shows the life and living of Nathan (Mammootty), a known Social Scientist who is workaholic, alcoholic, womanizer who gives zero value for the emotions and relationship and consider women just as objects to meet his physical pleasure. The film is never describing any characters in one shoot, the description goes along with the time, without any confusion and in a stable pace. Performance of Mammootty and Meera Jasmine (as Deepthi) is amazing and all other characters from Remya Krishnan, Narian, two children, doctor, student and the neighbors ( and even the beggar boy) makes the screen perfect for the audience.
The screenplay is the one which makes the film so special along with the classic camera work by Alagappan. Some of the frames and compositions which he had used speaks more, defining the story in a way of silence. The other main attraction that I found for the film was the background music by Ousepachan in the film, having a style makes the visual sequence to flow in a uniform pace. The scenes such as the wound in Nathan’s chest visualized with blood on cloth and the scene of Bella with the beggar boy and the Nanthan’s attitude on seeing a pregnant Deepthi and so on needs a special complement. The art director Muthuraj also did a wonderful job specially on making a wonderful Bella’s Bar. The poster designers, ‘Papaya’ who did a variety poster considering the style which Alagappan had used also need a mention.

The film has 5 songs, 6 tracks which all are made on the same style carefully created in a way never to disturbs the movie flow. The songs feels as just a part of BGM. The song “PranayaSandhya” by Bombay Jayashree is the best among them, followed by “Yamuna” by Swetha and “Naragam” by Vineeth Srinivas. Special mention to the wonderful sound of Swetha. The song “Manasinte” is also one good sang by Venugopalan and Sujatha. Than all these the album of Ore Kadal contains the track of “Yamuna“s male version by Ousepachan which is too classic and fantastic one with a high quantity of perfection.

The emotional flashback of Nanthan and Bella which is described just in a some sentence makes the film to have more emotional touch, but the one of Deepthi, works as a side story which was later felt unnecessary some times on film. Being a film which is not at all meant as a box office flavored one, and working on a matured topic in a matured format without any side dishes and pickles, it will never become a grand onam fest for the one who came to celebrate at cine halls, though it will surely be a classic item for all those who come expecting a film with sense and some substance.