വാർത്ത, സത്യം, ഇത്യാദി ഐറ്റത്തിനു വലിയ വിലയൊന്നുമില്ല. മനോരമക്കറിയുന്ന ചില ‘ടാഗ് വർഡ്സ്’, ‘ഇക്കിളികൾ’ അതിലാതെ അവർ വാർത്ത എഴുതില്ല. “ഭാര്യ ബസ്സിലെ കിളിയുടെ കൂടെ ഒളിച്ചോടി പോയതിന്റെ സങ്കടത്തിൽ കിണറ്റിൽ ചാടി മരിച്ച ബസ് മൊതലാളി ബാബുവിന്റെ മോൾ ബേബിക്ക് മെഡിക്കൽ എന്റ്രൻസിൽ മൂന്നാം റാങ്ക്” എന്നതാണ് മനോരമ കണ്ടുപിടിച്ച മാമൻ മലയാളം.

കേരളത്തിൽ താമസിക്കുന്നവരുടെ ശ്രദ്ധക്ക് : പറമ്പിൽ തീകത്തിച്ചതിന്റെ ചാരമുണ്ടെങ്കിൽ മണ്ണിട്ട് മൂടുക. ഉൽക്ക വീണ സ്ഥലം തപ്പി മനോരമക്കാർ ഇറങ്ങിയിട്ടുണ്ട്. എല്ലാ എഡിഷനും വേണ്ടത്രയും ഉൽക്ക സ്പോട്ട് കിട്ടുന്നതുവരെ നിങ്ങളുടെ തൊടി നിങ്ങൾ സൂക്ഷിക്കുക

അമൃതാനന്ദമയിക്കെതിരെ ആരേന്ത് പറഞ്ഞു – മനോരമ്മക്കറിയില്ല. കല്യാൺ സിൽക്സിൽ പ്രശ്നമുണ്ടെന്നൊ? അറിയില്ല. മാണി പിന്നെ കോഴയെ വാങ്ങിയില്ല (അതോണ്ട് അതൊരു വാർത്തയല്ല!). പക്ഷെ അറസ്റ്റിനു മുന്നെ ടോം ജോർജ്ജിനോട് ‘ഉന്മത്തയായ’ യുവതി എന്തൊക്കെ പറഞ്ഞെന്നും, എങ്ങനെ കൊക്കേൻ വലിച്ചെന്നും മനോരമക്ക് വ്യക്തമായി അറിയാം.

കൊക്കേനും കഞ്ചാവും പോലെ ഇമ്മാതിരി കോപ്പിലെ അച്ച് നിരത്തലും ഒരു കിക്ക് കിട്ടുന്ന ഏർപ്പാടാവും അല്ലേ മനോരമേ, എഴുതുമ്പോളും വാങ്ങുമ്പോഴും വായിക്കുമ്പോഴും വിൽക്കുമ്പോഴും ഒരു ‘സുഖം’ കിട്ടുന്ന പണി! ‪#‎പട്ടിത്തീട്ടങ്ങൾ‬

മൈക്ക് നന്നാക്കുന്ന രാഹുൽ പോലും ചിന്തിച്ച് കാണില്ല അതിനിമ്മാതിരി ക്യാപ്ഷൻ കിട്ടുമെന്ന്. സ്ത്രി ശബ്ദമുയരാൻ ഒരു കൈ സഹായമത്രേ!! സമ്മത്തിച്ചാണാ! ഇങ്ങടെ മുന്നിൽ വെള്ളാപ്പള്ളിപോലും മഞ്ഞയല്ലാ !!

10155056_10201914147635151_640088506_n