ഒരു സർക്കാർ പരസ്യം: വാതിലടച്ച് കമ്പ്യൂട്ടർ ഉപയോഗിക്കുന്ന യൂത്തൻ. അശ്ലീന ചിത്രത്തിലേക്ക് അവൻ പെൺകുട്ടിയുടെ തല മോർഫ് ചെയ്തു തിരുകുന്നു. എന്നിട്ട് ഫേസ്ബുക്കിൽ അപ്ലോഡാവുന്നു. അത് ലോകം മുഴുവൻ കാണുന്നു. (ഒരു ഫൂമി, അതിനു ചുറ്റും സോഷ്യൽ ഐക്കൺസ്, പീ പീ എന്ന് പോവുന്ന ഡേറ്റ – ഇന്റലെക്ച്വൽ ആണ്) അതാ അത് സൈബർ ക്രൈമിന്റെ കണ്ണിൽ പെടുന്നു. അവർ പയ്യന്റെ ലൊക്കേഷൻ ട്രേസ് ചെയ്ത് വീട്ടിൽ വന്ന് അവന്റെ കൈയ്യിൽ വിലങ്ങണിയിക്കുമ്പോൾ അവന്റെ അച്ഛൻ ഞെട്ടിത്തരിച്ചിരിക്കുന്നു! സ്ക്രീനിൽ അപ്പോൾ തെളിയുന്നു “കളിയല്ല കമ്പ്യൂട്ടർ!, ഉമ്മഞ്ചാണ്ടി സർക്കാർ അഞ്ചാം വർഷത്തിലേക്ക്!” ചുമ്മ കളിയല്ലാ, കാര്യമായി ഫോട്ടോഷോപ്പൊക്കെ ചെയ്താണ് ഞങ്ങളൂം ഭരണത്തിൽ ഇരിക്കുന്നതെന്നാണോ ഉമ്മച്ചൻ ഉദ്ദേശിച്ചത്? ബൈദബൈ, ‘വനിത’യുടെ പണി സർക്കാർ പിആർഓ എറ്റേടുത്ത് സ്ഥിതിക്ക് വനിതയിൽ “ഭർത്താവിന്റെ പരസ്ത്രിബന്ധത്തിനു തെളിവില്ലാത്ത പത്ത് തെളിവുകൾ” എന്നോ മറ്റും കോളമിട്ട് ആശ്വസിക്കാം!

ബാറുകൾ പുട്ടി മദ്യവില്പന പൂർണ്ണമായും മോണോപൊളേസ് ചെയ്യുന്ന സർക്കാർ ബിവറേജിൽ കെ.എസ്.ആർ.ടി.സിടെ ഇത്രരൂപ്പക്ക് മുകളിലെ ടിക്കറ്റുമായി വരുന്നവർക്ക് സബ്സിഡിയൊ, അതുമല്ലെങ്കിൽ പ്രത്യേക ക്യൂവെങ്കിലും നൽകിയാൽ ആ ആനവണ്ടി ഒന്ന് രക്ഷപ്പെടുമായിരുന്നു

എന്താണ് സ്വാതന്ത്ര്യം? വെറുതെ ഒരു ദിവസം വെളുക്കുമ്പോൾ ‘നിങ്ങൾ ഈ നാട്ടിൽ മുയലുകളെ കൊന്ന് തിന്നരുത്’ എന്ന് സർക്കാർ നാട്ടുകാരോട് ആജ്ഞാപിച്ച് പട്ടിണികിടന്നും സർക്കാറിൽ നിന്ന് തന്നെ കടമെടുത്തും മുയൽ കൃഷി നടത്തിവരുന്ന പാവങ്ങളൂടെ വയറ്റത്തടിച്ച് ഭരിക്കുന്നതാണ് ഭരിക്കുവാനുള്ള സ്വാതന്ത്ര്യം. — feeling മാജിക്ക് മാലു സത്യത്തിൽ ഒരു ദൈവമാണ്.