രാജീവ് ചന്ദ്രശേഖരൻ എന്ന ഏഷ്യാനെറ്റ്-റിപബ്ലിക്ക് മുതലാളിക്ക് തിരുവനന്തപുരത്ത് എംപി ആയി മത്സരിക്കാൻ ഉദ്ദേശമുണ്ടെന്ന് കേട്ടു. മത്സരിക്കാതെ രാജ്യസഭയിൽ കയറിയില്ലേ?

അതും ബാംഗ്ലൂർ പോലെയൊരു മഹാനഗരത്തിൽ, അതും യുണാണിമസ്ലി സെലക്ടഡ് ഇന്റിപെന്റന്റ് കാന്റിഡേറ്റ്, അതങ്ങ് തുടർന്നാൽ പോരയൊ? ഇലക്ഷനൊക്കെ നിന്ന് ജയിച്ച് വരുവാന്ന് വച്ചാൽ…

വെറും 89 വോട്ടിനാണ് കെ. സുരേന്ദ്രൻ അബ്ദുൾ റസാഖിനോട് തോറ്റത്. അപര സ്ഥാനാർത്ഥിയായ ‘കെ. സുന്ദരനു’ 460 വോട്ടുണ്ട്. മിഷ്യനിൽ ‘ഉള്ളി സുരേന്ദ്രൻ’ എന്നെഴുതിയിരുന്നെങ്കിൽ ഈ കൺഫ്യൂഷൻ ഇല്ലാതെ ജയിക്കാമായിരുന്നു!

എൻഡിഎക്ക് ഒരു സീറ്റ്. അതും ‘കൊതിപ്പിച്ച് പല തവണ നഷ്ടപ്പെട്ട’ രാജഗോപാലിനു തന്നെ. ആശംസകൾ. പല സ്ഥലങ്ങളിലും രണ്ടാമനാവാൻ ബിജെപിക്ക് സാധിച്ചു. നൂലിൽ കെട്ടിയിറക്കിയ ശ്രീശാന്ത് പോലുള്ളവരേയും വെള്ളാപ്പള്ളിയേയും ഒഴിവാക്കി പഴയ പാർട്ടിക്കാർക്ക് കൂടുതൽ സീറ്റുകൾ കൊടുത്തിരുന്നെങ്കിൽ നല്ല ബേസ് ഉണ്ടാക്കാൻ കഴിഞ്ഞേനെ. എന്തായാലും ഉടൻ തന്നെ വെള്ളാപ്പള്ളിയുടെ കാര്യത്തിൽ തീരുമാനം ആവും. (വീരേന്ദ്രകുമാറിനോടോ സുരേഷ് ഗോപിയോടോ ചോദിച്ച് തുഷാറിനുള്ള കിഴി തയ്യാറാക്കുക)

“ക്ഷേത്രാങ്കണത്തില്‍ വരാനും ഭക്തജനങ്ങളോട് വോട്ട് ചോദിക്കാനും കരിഭൂതത്തിന്റെ നിറമുള്ള മണിക്ക് എന്തവകാശം?” എന്നാണ് വെള്ളാപ്പള്ളി വചനം. കറുത്ത നിറമുള്ളവന്റെ അവകാശത്തെ ചോദ്യം ചെയ്യുന്നത് പിന്നോക്ക ഭൂരിപക്ഷത്തിന്റെ മാർപ്പാപയാണ്. ഭേഷ്! തനി നിറം, അല്ലാതെന്ത് പറയാൻ!

സ്മ്രിതി ഇറാനി മന്ത്രിയായത് സീതയായി അഭിനയിച്ചത് കൊണ്ടാണെന്നൊന്നും ഗജേന്ദ്രക്ക് എഫ്ടിഐഐ ചെയർമാൻ പദവി കിട്ടാൻ കാരണം യുധീഷ്ടിരനായി അഭിനയിച്ചതാണെന്നൊന്നും പറയല്ലേ! പത്തിരുപത് കൊല്ലം കഴിഞ്ഞെങ്ങാനും കേരളത്തിൽ താമര വിടർനാൽ ആ ബാല ഗണപതിയെ സഹിക്കേണ്ടിവരും!

കമ്മ്യൂണിസം കമ്യൂണിസ്റ്റിനു നഷ്ടപ്പെട്ടെന്നും കോൺഗ്രസ് മൊത്തം അഴിമതിയാണെന്നും ഒക്കെ ചിന്തിച്ച് എങ്ങാനും വല്ലവരും ബിജേപിക്ക് അബദ്ധത്തിൽ കുത്താൻ പോയാൽ അതും കൊളമാക്കാൻ വേണ്ടി നടക്കുന്നു കേരളത്തിലെ ‘സ്രാറ്റജിക് സംഘികൾ’. ഐസിയു എന്ന ചളു ഗ്രൂപ്പിനു ഒരു “ബാജ്പ” വിങ്ങ് തന്നെ ഫേസ്ബുക്കിൽ തുടങ്ങിയിരിക്കുന്നൂ!! നല്ല പെസ്റ്റ് ബുദ്ദീ !

ദില്ലിയിലെ പരാജയം ബിജെപിക്ക് എതിരായ ജനവികാരം എന്ന് ഉമ്മൻസ്. ട്രൗസറിൽ തൂറി നിൽക്കുന്നോന്നാ തീട്ടം ചവിട്ടിയവനെ കളിയാക്കി ചിരിക്കുന്നത്!‪#‎കോൺഗ്രസ്മൊട്ട‬

തമിഴ് രാഷ്ട്രീയം കേട്ട് തുടങ്ങിയ കാലം തൊട്ട് ആഗ്രഹിക്കുന്നതാണ് പ്രാദേശിക പാർട്ടികൾ ഭരിക്കുന്ന കേരളം. ദെൽഹിയിൽ ഒരു സീറ്റുമില്ലാതെ കോൺഗ്രസ് തോൽക്കുമ്പോൾ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്ന് തോന്നുന്നു !

തന്റെ ഭാര്യയെ കൊന്നത് താനാണെന്ന് കുപ്രചരണത്തിനുള്ള മറുപിടിയായാണ് ‘സത്യം’ അറിയുന്ന തന്നെ ജയിപ്പിച്ചതെന്ന് ശശി! യേത്.. അങ്ങനെ! അപ്പും നോട്ടക്കും പിന്നെ പപ്പനാഭന്റെ എന്തോ ഒരു ഭാഗ്യത്തിലും താമര വിരിയാതെ പോവാൻ കാരണമായതിന് ടൈറ്റിൽ താങ്ക്സ് കാർഡിനു പകരം പഞ്ച് ഡയലോഗ്ഗടിക്കുന്നോ!