ത്രിവർണ്ണ പതാക ആർഎസ്എസ്‌ പൊക്കുകയോ? ങേ!

ആന മാത്രമല്ല, ആനക്ക് ടിബറ്റ്യൻ ദിവ്യ മന്ത്ര ഫ്ലാഗും ഉണ്ട്. പരസ്യത്തിലെ പോത്തേട്ടൻ ബ്രില്യൻസ്. #ബജാജ്ഡോമിനേറ്റർ


ആന മാത്രമല്ല, ആനക്ക് ടിബറ്റ്യൻ ദിവ്യ മന്ത്ര ഫ്ലാഗും ഉണ്ട്. പരസ്യത്തിലെ പോത്തേട്ടൻ ബ്രില്യൻസ്. #ബജാജ്ഡോമിനേറ്റർ

കെ എസ്‌ ആർ ടി സി ബസ്റ്റ് സ്റ്റോപ്പിലെ മൂത്രപ്പുരയിലെ ഭിത്തി പോലെ ഫേസ്ബുക്ക് വാൾ നിറച്ച് സറഹഹ പോസ്റ്ററുകൾ ആണല്ലോ!

ഫേസ്ബുക്ക് റിവ്യു പേജിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം.


ഫേസ്ബുക്ക് റിവ്യു പേജിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണം.

“പിശാച് എന്ന് കേട്ട് ആരും ഭയപ്പെടേണ്ടാ..
ആസ്ത്രേലിയയിലെ ഒരു ജീവിയാണ് പിശാച്
….അതെന്താ പിശാച് അവിടെ മാത്രം വന്നത്!?”

പുത്തൻ പണം, 2017 : ഡീമോണിറ്റൈസേഷൻ കൊണ്ടുണ്ടായ എറ്റവും വലിയ ദുരന്തങ്ങളിലൊന്ന്. പ്രാഞ്ചിയേട്ടനിൽ സൈഡ് ട്രാക്കിൽ വന്ന‌‌, പിന്നീട് ഇന്ത്യൻ റുപ്പിയായി‌ മാറിയ അതേ വീഞ്ഞാണ് ഈ കുപ്പിയിൽ. വീഞ്ഞിന്റെ വീര്യത്തിന്റെ ഗുണം, ഫർമന്റ് ചെയ്യാമെന്നേറ്റ ബാക്റ്റീരിയ വരെ‌ ചത്തൊടുങ്ങി.

ദുരന്തങ്ങളുടെ‌ പെരുമഴയാണ് പുത്തൻ പണം. കാസർഗോഡ് ഡയലോഗിലുള്ള‌ ദുരന്തങ്ങൾ. അത് പറയാൻ പൂക്കളർ ഷർട്ടിട്ട യോ യോ അണികൾ എന്ന ദുരന്തം‌. യുവതി-യുവാവ്-ബാലക്ക് ത്രയം എന്ന മഹാ ദുരന്തം. ഇതിനു മുകളിൽ മമ്മുട്ടി എങ്ങാനും ദുരന്തമായി തോന്നാതിരിക്കുമോ എന്ന് പേടിച്ചാവണം‌ ക്ലൈമാക്സിൽ ഒരു ദുരന്ത സ്റ്റണ്ട്‌. എപ്പിലോഗിൽ ദാവൂദ് ഇബ്രാഹിം കൂടി വന്നപ്പോൾ സർവ്വം മഹാദുരന്തം. കൂട്ടത്തിൽ ആശ്വാസം ബൈജു മാത്രമാണ്.

പണ്ടാരോ പറഞ്ഞത് പോലെ ‘വെയ്ക്കടാ വെടി’ എന്നതായിരിന്നു ഇതിലും നല്ല‌ ടൈറ്റിൽ. സിനിമയിലെ തോക്കിൽ‌ ആകെ 6 ബുള്ളറ്റാണെങ്കിലും കാണിയുടെ നെഞ്ചത്തേക്ക് നിർത്താതെ തുരുതുരാ വെടി വയ്ക്കുന്നുണ്ട് സംവിധായകൻ!

നോട്ട് : അല്ല.‌ ഇന്നല്ല‌ ഞാൻ പടം കണ്ടത്.‌ ഇന്ന് ഈ പടം സ്വപ്നം കണ്ട് പേടിച്ചപ്പോൾ എഴുതിയതാണ്‌‌.

സറാഹഹ‌(sarahaha) ആപ്പ്‌ ഡിലീറ്റ് ചെയ്യുന്നു. ഒന്ന്, അതിൽ വരുന്നതിൽ പകുതി ചോദ്യങ്ങളാണ്. അവയ്ക്ക് തിരിച്ച് അണോണിമസിനു ഉത്തരം കൊടുക്കാൻ ഒരു വഴിയും ഇല്ല. ബാക്കി തെറിയും ടെസ്റ്റിങ്ങും പിന്നെ നമ്മടെ സ്വന്തം ഗഡികളുടെ ഹായ് ഹുയും ആണ്. അണോണി ഒറിയോണിനോടും അണോണിമസ് അബ്രുവിനോടും ഒക്കെ എന്ത് സംസാരിക്കാൻ!

സൊ. അവിടെ അയച്ചാൽ ഞാൻ പെട്ടന്ന് കാണണമെന്നില്ല.‌ ഉടൻ കാണേണ്ട തെറികൾ ഇവിടെ ഫിൽറ്റേർഡ് കമന്റ് ആയി തന്നെ‌ തുടരുക. 🙏

പറയേണ്ടത് മുഖം നോക്കി പറയാൻ – hfactor.sarahah.com (എനിക്കിവിടെ ഇരുട്ടാ, ഒന്നും കാണൂലാ)

അരുന്ധതി റോയുടെ രണ്ടാമത്തെ നോവൽ ‘കേട്ട് തീർത്തു’. ആദ്യമായാണ് വായിക്കാത്ത പുസ്തകം അതുമൊരു ഫിക്ഷൻ പൂർണ്ണമായും ഓഡിയോ ബുക്കിൽ ആശ്രയിച്ച് കേൾക്കുന്നത്.

ബുക്കിനെ പറ്റി : ഉഗ്രനാണ്. ഒരു ഫിക്ഷൻ എന്നതിലും ഉപരി ഒരു പൊളിറ്റികൽ കമന്ററി ആണ് ഹാപ്പിനസ്. റോയുടെ രാഷ്ട്രീയം അതിൽ‌ വ്യക്തമാണ്. സ്പഷ്ടമാണ്. ഒരു കഥ ഫോർമാറ്റിൽ നിന്നും മാറിയാണ് പുസ്തകം‌ സഞ്ചരിക്കുന്നത്. ചിലയിടത് ഇൻഫോർമേഷൻ ഓവർലോഡ് ഉണ്ട്‌. (അഥവാ എന്റെ തലയ്ക്ക് മുകളിലൂടെയാണ് കാര്യങ്ങൾ) എന്നാലും എങ്കേജിങ്ങ് ആണ്.

വായനാ രീതിയെ പറ്റി‌: വായിക്കുന്നതിൽ നിന്നും മാറി മറ്റൊരു അനുഭവമാണ് കേൾക്കുന്നത്. വായിച്ച്‌ തരാൻ ഭാഷ അറിയുന്ന, കഥ അറിയുന്ന ഒരാളുണ്ട്. (ഹാപ്പിനസ്സിന്റെ ഓഡിയൊ ബുക്ക് നറേറ്റ് ചെയ്യുന്നത് അരുന്ധതി റോയ് തന്നെയാണ്). പക്ഷെ അറ്റൻഷൻ സ്പാൻ ഒരു പ്രശ്നമാണ്. ചിലപ്പോൾ ഓഡിയൊ അതിന്റെ പാട്ടിനും നമ്മൾ നമ്മക്ക് തോന്നുന്ന സ്ഥലത്തേക്കും പോവും.

ആമസോണിന്റെ ഓഡിയൊ ബുക്ക് ഡിവിഷൻ ആയ ഓഡിബിളിൾ ആസ്റ്റ്രേലിയൻ എഡിഷനിൽ ഒരു ബുക്ക് ഒരു മാസത്തേക്ക് സൗജന്യമായി കിട്ടും‌. ആ വഴിയാണ് ഈ പരീക്ഷണം നടത്തിയത്. 2000 രൂപയോളം കൊടുത്ത് ഓഡിയൊ ബുക്ക് വാങ്ങി കേൾക്കുമോ എന്നത് സംശയമുള്ള കാര്യമാണ്.