മോഡിയിട്ടാൽ‌ ആഹാ…
പ്രിയങ്കാചോപ്രയിട്ടാൽ ഫ!
ത്രിവർണ്ണം.‌ രണ്ട് ന്യായം!

യമണ്ടൻ ഇംഗ്ലീഷുകൾക്ക് ശേഷം. ഇനി ഇത്തിരി മലയാളമാവാം!


യമണ്ടൻ ഇംഗ്ലീഷുകൾക്ക് ശേഷം. ഇനി ഇത്തിരി മലയാളമാവാം!

പറയുമ്പോൾ എല്ലാം പറയണമല്ലോ, സണ്ണി ലിയോണി വന്നു, പോയി. എന്ന് പറഞ്ഞ് ആരും അവിടെ പോയി മൊബൈൽ വാങ്ങാൻ ഒന്നും പോണില്ല. എന്ന് മാത്രമല്ല ഇതൊക്കെ കണ്ട് സണ്ണി നാളെ‌ ബീഫ് തിന്നരുത്, പട്ടിയെ കൊല്ലരുത് എന്നൊക്കെ പറഞ്ഞ് രാഷ്ട്രീയ പ്രൊപഗാണ്ടയുടെ അപ്പോസ്തലൻ ആയി വന്നാ ഇതേ ആളുകൾ ഇട്ട് പെരടിക്കടിക്കും.

സണ്ണി ലിയോണി ദർശനം കേരളീയ സാംസ്കാരിക മൂല്യച്യുതിയാണെന്ന് കരുതുന്നവർ നിരത്തുന്ന ഒരു വാലിഡ്‌ പോയന്റ് ഉണ്ട് – “കാഴ്ചക്കാർ അവരുടെ പേർസണാലിറ്റി കണ്ടിട്ടൊന്നുമല്ല, തൊണ്ണൂറു ശതമാനം ആളുകളും പോൺ നടിയെ കാണാനാണ് പോയത്” എന്ന്.

അത് സംസ്കാരത്തിന് എതിരാണ്. പോൺ കാണുന്നു എന്നു തന്നെ സമ്മതിക്കരുത്. കണ്ടാൽ തന്നെ അവരുടെ പേരും താരാരാധനയും പുറത്ത് പറയരുത്. സെക്സുമായി ബന്ധപ്പെട്ട മറ്റു സംഭാഷണങ്ങൾ പോലെ ഇതും മോശവും വർജ്യവും ആയിരിക്കണം. ഛെ! എന്നു ഉറക്കെ പറയണം. രാത്രി ഒളിസേവയ്ക്ക് പോയി പിറ്റേന്ന് പകൽ വെളിച്ചത്തിൽ തീണ്ടാപ്പാടകലെ നിർത്തിയതാണ് കേരളീയ പാരമ്പര്യം,ആ ദ്വമുഖ സംസ്കാരം കാത്ത് സൂക്ഷിക്കേണ്ടത് നമ്മളാണ്. #എന്റെവകഅഞ്ഞുറുഛെ!

ഇപ്പോൾ ജീവിതത്തിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത് :

* മൊബൈൽ നിലത്ത് വീണ് സ്‌ക്രീൻ തകർന്നു.
* ലാപ്‌ടോപ് ഒരു ദിവസം തൊട്ട് അനങ്ങാതായി.
* ഇന്നലെ അർദ്ധരാത്രി ഫാൻ കത്തി പോയി.
* ഇപ്പോൾ വീട്ടിനു മുന്നിൽ പാർക്ക് ചെയ്ത ഹൌസ് ഓണറുടെ റെവ കാർ പൊട്ടിത്തെറിച്ചു.

സെൻസർ ബോർഡിന്റെ ‘സെൻസറിങ്ങ്’ എതിർത്ത സിൽമാക്കാരൻ തന്നെ‌ പടം പൈറ്റേറ്റാവും എന്ന് പറഞ്ഞ് ഇന്റർനെറ്റ് സെൻസർ ചെയ്യിച്ചവന്റെ അതേ യുക്തിയാണ് ഘോരഘോരം‌ മോറൽ പോലീസിനെ എതിർത്തവർ സണ്ണി ലിയോണിയെ കാണാൻ വന്നവരുടെ എണ്ണം നോക്കി സാക്ഷര കേരളത്തിന്റെ സംസ്കാരം അളക്കുന്നത്. നല്ല‌ ഒന്നാന്തരം‌ പാത്രംമോറൽ പോലീസിങ്ങ്. (മൃദു മോറൽപോലീസ് എന്നും വിളിക്കാം‌)

അതിപ്പോ ഫുള്ളും ബിരിയാണിയും കണ്ട് ജയ് വിളിക്കാൻ വരുന്നതിലും കൂടുതൽ ഉണ്ടാവും ഓർഗാനിക്ക് റീച്ച്. (സോഷ്യൽ മീഡിയ മാർക്കറ്റിങ്ങ് ഉടായിപ്പ് സംഘത്തോടും അതെ പറയാനുള്ളു.)

ഗേം ഓഫ് ത്രോൺസിന്റെ ഇന്ത്യൻ‌ വർഷൻ തെലുങ്കിൽ അല്ലുഅർജ്ജുൻ-നാഗചൈതന്യ എന്നിവരെ വച്ച് മേജർ രവി സംവിധാനം ചെയ്യുന്നതായി സ്വപ്നം കണ്ടൂ. പ്രശ്നായൊ?

ബ്ലുവെയിൽ പോലൊരു കൗവേൽ ഉണ്ടാക്കി കളിച്ചൂടെടോ‌ നിനക്കൊക്കേ!

അതൊരു മൊബൈൽ ഗെയിം അല്ല. ചാലഞ്ച് ആണ്. അവിലോസുണ്ടയും ആന്തുറിയാവും തമ്മിൽ തിരിച്ചറിയാത്ത ബഡുവകൾ പരിഹരിക്കാൻ പതിനൊന്ന് മാർഗങ്ങളുമായി ഇറങ്ങിയിട്ടുണ്ട്. ഇനി വനിത ഇറങ്ങിയാൽ എല്ലാം കാടാപുറത്ത് പോയിരുന്ന് വായിക്കണം. അത് കേട്ട് ശരിക്കത്തെ തിമിംഗലങ്ങൾ തൂങ്ങിചത്തോളും.

ഇന്നലെ‌ നിക്കാഹിനു പോയപ്പോൾ ഇർഷാദ് ആരാണെന്ന് വീട്ടുകാർ. ആരാണവൻ. വെറും ഒരു സ്കൂൾ ജൂനിയറോ വെറും ഒരു ബാങ് ദ ടേബിൾ‌ കൊലീഗോ അല്ല ഇർഷാദ്. പ്രസ്ഥാനമാണ്. ഭാരതപ്പുഴയിൽ മുങ്ങി കിടന്ന് ആവശ്യം വരുമ്പോൾ എഴുനേറ്റ് ഡയലോഗ് അടിക്കാനും, പിന്നിലോട്ട് കൈ ചൂണ്ടിയാൽ ഒരു പറ്റം ആളുകൾ വരാൻ തയ്യാറായിട്ടുള്ള ഞങ്ങളുടെ ഇന്ദുചൂഡൻ. പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല. 2013 മുതൽ‌ ഇർഷാദ് ഫാൻസ് ക്ലബ്‌ ടെലിഗ്രാമിൽ സജീവമായുണ്ട്. അറുപതോളം ഇൻവൈറ്റ് ഓൺലി മെമ്പർമാർ ഉണ്ട്. ദേ, പ്രൂഫിനു ലോഗോ – വിത്ത്‌ ഇർഷാദ് മൊഴിമുത്ത്. വിവാഹാശംസകൾ‌ ഇർഷാദ് സാർ!


ഇന്നലെ‌ നിക്കാഹിനു പോയപ്പോൾ ഇർഷാദ് ആരാണെന്ന് വീട്ടുകാർ. ആരാണവൻ. വെറും ഒരു സ്കൂൾ ജൂനിയറോ വെറും ഒരു ബാങ് ദ ടേബിൾ‌ കൊലീഗോ അല്ല ഇർഷാദ്. പ്രസ്ഥാനമാണ്. ഭാരതപ്പുഴയിൽ മുങ്ങി കിടന്ന് ആവശ്യം വരുമ്പോൾ എഴുനേറ്റ് ഡയലോഗ് അടിക്കാനും, പിന്നിലോട്ട് കൈ ചൂണ്ടിയാൽ ഒരു പറ്റം ആളുകൾ വരാൻ തയ്യാറായിട്ടുള്ള ഞങ്ങളുടെ ഇന്ദുചൂഡൻ.

പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല. 2013 മുതൽ‌ ഇർഷാദ് ഫാൻസ് ക്ലബ്‌ ടെലിഗ്രാമിൽ സജീവമായുണ്ട്. അറുപതോളം ഇൻവൈറ്റ് ഓൺലി മെമ്പർമാർ ഉണ്ട്. ദേ, പ്രൂഫിനു ലോഗോ – വിത്ത്‌ ഇർഷാദ് മൊഴിമുത്ത്. വിവാഹാശംസകൾ‌ ഇർഷാദ് സാർ!

അവതാരകൻ : അരിയത്രേ?
രാഹുൽ ഈശ്വർ : രണ്ട് പോയന്റ് – മനുസ്മൃതിയിലെ പയർ. നഹ്രുവിന്റെ അഞ്ഞാറി.
:-/