ഷേവ് ജനപ്രീയ നായകൻ എന്ന ഹിറ്റ് കാമ്പേനിനു ശേഷം ദേ വരുന്നു അടുത്തത് – “ഷേവ് മോഹനൻ വൈദ്യർ”. ഇരവാദം.പോരത്തതിനു സത്യം, ധർമ്മം, നന്മ, സാമൂഹികക്ഷേമം. പേട്ടൻ കെട്ടിയതും, മറ്റ് ഏട്ടന്മാർ സൗജന്യമായി കെട്ടി കൊടുത്ത വീടുകൾക്കും മറ്റും തറക്കല്ലായി ഉപയോഗിച്ച കല്ലുകൾ മോഹനൻ വൈദ്യരുട മരുന്നിന്റെ ഫലമായി അലിഞ്ഞ് മൂത്രം വഴി പുറത്ത് കൊണ്ടൂവന്ന കിഡ്നി സ്റ്റോൺ ആണെന്ന് കൂടി പറഞ്ഞാൽ തൃപ്തിയായി.

വല്ലപ്പോഴും കല്യാണക്കത്തുകൾ/ക്ഷണക്കത്തുകൾ ഡിസൈൻ ചെയ്ത് കൊടുക്കാറുണ്ട്. ഇത്തരം വർക്കുകൾ തരുന്നവരുടെ പ്രത്യേകത, അവർക്ക് ഡിസൈനിന്റെ വില / ഡിസൈനറുടെ കൂലിയെ പറ്റി ധാരണ ഒന്നുമില്ലെന്നതാണ്. (ആയിരത്തഞ്ഞൂറു രൂപക്ക് ലോഗോയും വിസിറ്റിങ്ങ് കാർഡും പറ്റിമെങ്കിൽ ഒരു 3ബിഎച്കെയും ചോദിക്കുന്ന കച്ചവടക്കാരന്റെ ‘സ്മർട്നസ് അല്ല.) അത്തരം വർക്കുകൾക്ക്, ഒരു പരീക്ഷണം എന്ന നിലക്ക് ഏതാണ് ഒരൊന്നര വർഷം മുൻപ് തുടങ്ങിയ പരിപാടിയാണ് ‘സോഷ്യൽ പ്രൈസിങ്ങ്’.

അതായത് വർക്കിന്റെ വില ഞാൻ നിശ്ചയിക്കില്ല. ഇഫോർട്ട് അവരോട് പറയും, പ്രിന്റിനു വേണ്ടി ചെയ്ത ഡിസൈൻ മൊബൈലിനും വേണമെങ്കിൽ സമയമെടുക്കുമെന്നും, കണ്ടന്റ് മാറ്റി, അതിനനുസരിച്ച് ലേയൗട്ട് മാറ്റുന്നത് എത്ര സമയമെടുക്കുമെന്നും അവർക്ക് പറഞ്ഞ് മനസ്സിലാക്കും. എന്നിട്ട്, അവസാനം ഡിസൈന്റെ ഒപ്പം എന്റെ ആമസോൺ വിഷ്ലിറ്റ്സ് (അതിൽ 99% ബുക്കുകൾ ആണ്) അയച്ച് കൊടുക്കും. അതിൽ അവർ, അവർക്ക് തോന്നുന്നത് അതിൽ തന്നെയുള്ള എന്റെ അഡ്രസ്സിലോട്ട് അയച്ച് തരും. ശുഭം.

ഈ ഒന്നരക്കൊല്ലത്തിൽ ഇത് വരെ ആരും നൂറുരൂപയുടെ ഒരു ബുക്ക് വാങ്ങി അയച്ച് സ്വയം ലാഭം ഉണ്ടാക്കി സ്മാർട്ട് ആവൻ നോക്കിയിട്ടില്ല. ചിലർ ഗംഭീരമായി വാങ്ങി തന്ന് സ്നേഹിച്ച് ഞെട്ടിച്ചിട്ടുണ്ട്. ചിലർ കാലങ്ങൾക്ക് ശേഷം വീണ്ടും ബുക്ക് വാങ്ങി അയച്ചിട്ടുണ്ട്! ഏതാണ്ട് മാസം 10-14 ബുക്കിന്റെ അടുത്ത് ഇങ്ങനെ കിട്ടുന്നുണ്ടിപ്പോൾ! (ഒരു ചാൻസ് കിട്ടിയപ്പോൾ പറഞ്ഞെന്ന് മാത്രം)

3D പുലിമുരുകന്റെ ക്ലൈമാക്സിൽ ഗുഹയിൽ ഡാഡി ഗിരിജയേയും ലാലേട്ടനേയും ഒപ്പം കാണുന്ന പുലി കൺഫ്യൂഷൻ അടിക്കും – ആരേ കൊല്ലണം എന്ന്.എന്നേ കൊല്ലു എന്നെ കൊല്ലു എന്ന് രണ്ട് പേരും മത്സരിച്ച് പറയും. ടെസ്റ്റ് ചെയ്യാൻ പുലി ചിക്കൻ കറിയിൽ ഉപ്പും മുളകുപൊടിയും കലർത്തി വരെ കൊടുക്കും. പിന്നെ അവസാനം പെട്ടി വരച്ച് തുളസിയെറിഞ്ഞ് തുളസി ‘ഡാഡി ഗിരിജ’യുടെ പെട്ടിയിൽ വീഴുമ്പോൾ തീയറ്ററിൽ കയ്യടിയുടെ ബളഹം ആയിരിക്കും! വീണ്ടൂം നൂറു കോടി!

മലയാളത്തിൽ ഇതുവരെ വന്ന ഇന്റർവ്യുകളിൽ എറ്റവും ഗംഭീരം എന്നൊന്നും പറയുന്നില്ല, പക്ഷെ സിനിമാ പാരഡിസൊയുടെ സിഗ്നേച്ചറിനു അതിന്റേതായ ഒരു ഭംഗിയുണ്ട്.നാലു സെലിബ്രിറ്റികൾ (മൂന്ന് നാഷ്ണൽ അവാർഡ് വിജയികൾ) ഒരുമിച്ച് വട്ടം കൂടിയിരിക്കുന്ന ഒരു വേദി, വളരെ ഇൻഫോർമൽ ആയ സംഭാഷണം. സ്ഥിരം ചോദ്യങ്ങൾ പരമാവധി ഒഴുവാക്കാൻ ചോദ്യകർത്താക്കൾ ശ്രമിച്ചപ്പോൾ സ്ഥിരം ‘ഓഞ്ഞ’ ഡിപ്ലൊമാറ്റിക്ക് ഉത്തരങ്ങൾ പറയാതിരിക്കാൻ നാലു പേരും ശ്രദ്ധിച്ചു.

“രാജീവ് രവി സാറിന്റെ ഒപ്പം സിനിമ ചെയ്യുക എന്ന് പറഞ്ഞപ്പോൾ ഭയങ്കര ടെൻഷനായിരുന്നു. പക്ഷെ ആദ്യ ഷോട്ടിൽ തന്നെ സാർ വന്ന് കംഫർട്ടബിൾ ആക്കി. ഷൂട്ടിനു മുന്നെ തന്നെ സാർ അവിടെ വന്നിരുന്നു. രാവിലെ കഴിച്ചോ എന്നും, മോനേ എന്നുമൊക്കെ വിളിച്ചപ്പോൾ തന്നെ ഞങ്ങൾ കംഫർട്ടബിൾ ആയി. ഇത്രയും ഡൗൺ ടു എർത്ത് ആയ ടെക്നീഷ്യനെ ഇത് വരെ കണ്ടിട്ടില്ല. ഇൻഫാക്റ്റ് ഇറ്റ് വാസ് അവർ ലക്ക് ടു വർക്ക് വിത്ത് ഹിം” എന്നൊന്നും പറയാതെ “രാജീവ് രവിക്ക് ഇതൊരു ബ്രേക്കായിരിക്കും” എന്ന് ഒരു ഇന്റർവ്യൂവിൽ പറഞ്ഞ പോത്തേട്ടനും ശ്യാമേട്ടനും സലാം!

അത് പോലെ തന്നെ ബിജിബാലും. ഒന്നര മാസം കഷ്ടപ്പെട്ടാണ് ഇടുക്കി-മിടുക്കിക്ക് രാഗം തീരുമാനിച്ചതെന്ന് പറയുന്നതിനു പകരം പുള്ളി പറയുവാ, അതൊക്കെ ക്ലിക്കായത് റഫീക്ക് അഹമദ്ദിന്റെ വരികളുടെ മെച്ചം കൊണ്ടാണെന്ന്. “ഞാൻ അത്ര അപ്രോച്ചബിൾ അല്ല” എന്ന് പറയുന്ന ഒരു നടനും! കണ്ടിരിക്കേണ്ട ഇന്റർവ്യു ആണ് സിപിസിയുടെ സിഗ്നേച്ചർ.

‘സഖാവ്’ കാണാൻ ഒരു ബല്യ ടീവി കിട്ടോ?

നെറ്റിനു വെറും നാനൂറു രൂപ. അതും മാസങ്ങൾക്ക്. ഇപ്പൊ, ആയിരത്തഞ്ചൂറു രൂപക്ക് ഫോൺ. അതും ഡെപ്പോസിറ്റ്. തിരിച്ച് കൊടുത്താൽ കാശ് തിരിച്ച് കിട്ടും. അബാനി ചേട്ടനു കള്ള് കച്ചവടം കൂടി തുടങ്ങാമായിരുന്നു!!

#RighttoPrivacy


#RighttoPrivacy

ഇന്ത്യൻ പൗരനു പ്രൈവസി വേണോ, അതോ ഇന്ത്യ എന്ന രാജ്യത്തിനു പൗരന്റെ സർവ്വ ഡേറ്റക്ക് മീതേയും അധിക്കാരം വേണോ എന്ന് ഇന്ന് സുപ്രീം കോടതിയിലെ ഒൻപതംഗ ബെഞ്ച് തീരുമാനിക്കും.

മൊതലാളീന്റെ ആപ്പീസിന്റെ മുന്നിത്തെ ബോർഡ്..


മൊതലാളീന്റെ ആപ്പീസിന്റെ മുന്നിത്തെ ബോർഡ്..

ചർച്ചാ വിഷയം “തൊണ്ടിമുതലി”ലെ ജാതി വിളികളാണ്. അതിന്റെ ഇടക്ക് ഞങ്ങടെ നാട്ടിൽ അങ്ങനെ ആരേയും വിളിക്കില്ലെന്നൊക്കെ മലബാറുകാർ പറയുന്നത് കണ്ടു. അവർ പറയുന്ന മലബാറിൽ പാലക്കാട് പെടില്ല ( കൊച്ചിയിലും തൃശ്ശൂരിലും പെടില്ല) എന്നാലും പാലക്കാട് വന്നാൽ ‘ചോവൻ’ എന്ന് കേൾക്കാൻ സാധ്യത കുറവാണ്.

പക്ഷെ കൊട്ടി, കൊമ്പാളൻ എന്ന് കേൾക്കാം. അതിനെ മുഖത്ത് നോക്കി പറയാൻ മടിയുള്ളവർ സിമ്പോളിക്ക് ആയി ‘കോമ്പ്ലാൻ ബോയ്’ എന്ന് വിളിക്കുന്നത് കേൾക്കാം. അവരുടെ ഭാഷയെ (പാലക്കാടാൻ ആവൂ.. ടോളീ..) ആക്കിയാവണം “നമ്മന്റെ ആളുകൾ” എന്നും വിളിക്കാറുണ്ട്. ഇനി ഇതിലും മൂത്ത ഒന്നുണ്ട് തീയൻ എന്ന് വിളിക്കുന്നതിൽ ഒരു പുച്ഛം ചേർത്ത ‘ഭാരതീയന്മാർ’ എന്ന വിളി. 😉

സീരിയൽ നടി അനിലയുടെ വീഡിയൊ കണ്ടു. എന്തൊക്കെ അശ്ലീലമാണ് ഒരൊറ്റ ഇരിപ്പിൽ അവർ പറഞ്ഞ് തീർത്തത്. തിങ്കളാഴ്ച രാവിലെ തുടങ്ങാൻ പറ്റിയ വീഡിയൊ! തൃപ്തിയായി.

ഏവർക്കും ഹൃദയം നിറഞ്ഞ വല്യ ഗേം ഓഫ് ത്രോൺ വാഴ്ത്തുക്കൾ.

കൊന്ന് ജീവിക്കുക. കൊന്നോണ്ടിരിക്കുക <3