ഫേസ്ബുക്കിൽ എഴുതുന്നതൊക്കെ ട്രൈനിലെ കക്കൂസിന്റെ ഭിത്തിൽ എഴുതുന്നത് പോലെയാണെന്ന് ശ്രീ സിദ്ദീഖ്. (പണ്ട് രഞ്ജിത്ത് സാർ പറഞ്ഞ അതേ ഡയലോഗ്.) ഈ സിദ്ദിഖ് നടത്തിയിരുന്ന മാസികയുടെ പേരെന്തായിരുന്നു?

ആഹ്. ബെസ്റ്റ്.

ഇന്നറിഞ്ഞതാണ്. സവർക്കറിന്റെ ബയോഗ്രഫി ആദ്യമായി പ്രത്യക്ഷപ്പെടുന്ന, സവർക്കർ ഒരു ധീരനും വീരനുമായ സ്വാതന്ത്യ സമര സേനാനിയാണെന്ന് അടിവരയിട്ട് പറയുന്ന പുസ്തകം ‘ലൈഫ് ഓഫ് ബാരിസ്റ്റർ സവർക്കർ’ എഴുതിയ ചിത്രഗുപ്തൻ, സവർക്കർ തന്നെയാണത്രേ!

സ്വന്തം ഓട്ടോബയോഗ്രഫി ഗോസ്റ്റ് റൈറ്റ് ചെയ്ത വിദ്വാൻ. അതിന്റെ മുന്നിൽ ബാൽ നരേന്ദ്രർ ഒക്കെ എന്ത്!

സെൻസർ ബോർഡ് ഫ്രണ്ട്ലി ആയി സിനിമ‌ എടുക്കാൻ തീരുമാനിച്ചു. ഫുൾ തിരക്കഥയും സംഭാഷണവും പ്രസിദ്ധീകരിക്കും. ഒരു ലക്ഷം കുടുംബങ്ങളിൽ (സംസ്കാരം ഉള്ള, ഭാരതീയനായ, പശുവളർത്തുന്ന കുടുംബങ്ങൾ) നിന്നും വോട്ട് കിട്ടുന്ന‌ സീൻ മാത്രമേ ഷൂട്ട് ചെയ്യുള്ളു.‌

നെറ്റിൽ നിന്നറിഞ്ഞതാണ്, മോഹനൻ വൈദ്യർ ചികിത്സ നിർത്തിയത്രേ! ഈശ്വരാ, കേട്ടത് നുണയാവണേ!

കാശു പിടുങ്ങാൻ വേണ്ടി മാത്രം ഹോസ്പിറ്റലും അതിൽ കുറേ യന്ത്രങ്ങളും വച്ച് നടക്കുന്ന അലോപതി എന്ന വ്യാജനെതിരെ പടപൊരുതിയ, ശക്തമായി പ്രതികരിച്ച വിവേകിയും ജ്ഞാനിയും ആയ ഒരാൾ ഇനി സമൂഹത്തിനു വേണ്ടി ഇടപെടാതെ ഇരിക്കുമ്പോൾ നഷ്ടം സമൂഹത്തിനു തന്നെയാണെന്ന് മനസ്സിലാക്കണം. (കല്ല് അലിയിച്ച് മൂത്രം വഴി കളയുന്ന പ്രക്രിയയിൽ കല്ല്-ക്വാറി ലോബികൾക്കുള്ള എതിർപ്പുകാരണം അവരും അലോപതി കോക്കസിനോടൊപ്പം പ്രവർത്തിച്ചു എന്ന് വേണം അനുമാനിക്കാൻ.)

ശ്രീ മോഡിജി, അമേരിക്കയിലെ വട്ടമേശ സമ്മേളനങ്ങളിൽ ഒരു കുത്തക ഇംഗ്ലീഷ് മരുന്നു കമ്പനികളുടെ സിഇഓമാരോടും ജി മിണ്ടരുത്. പറ്റുമെങ്കിൽ അവരോട് ഇറങ്ങി പോവാൻ പറയണം. മോഹനൻ വൈദ്യനു വേണ്ടി, അദ്ദേഹത്തിന്റെ സത്യസന്ധമായ ചികിത്സാ രീതിക്ക് വേണ്ടി താങ്കൾ അവരുടെ മണ്ണിൽ സംസാരിക്കണം. മോഡിജിയിലും മോഹനൻജീയിലും ആണ് ഞങ്ങളുടെ പ്രതീക്ഷ

#മോഹനൻസാറിനൊപ്പം

ഇത്രയും ട്വിസ്റ്റുകൾ ദിലീപ് സിനിമകളിൽ ഉണ്ടായിരുന്നെങ്കിൽ..

ഒരു ദേശീയ മുസ്ലീം പോലും ബിരിയാണി തിന്നാൻ വിളിച്ചില്ല. ഹിന്ദു തീവ്രവാദികൾ ഉണ്ടാവുന്നത് ഇങ്ങനെയൊക്കെയാണ്. :-/

ഇ-ബുക്ക്. പോസ്റ്റ് 2.

ഒരുപാട് ഇ-ബുക്കുകൾ കിട്ടി. (കാശ് കൊടുത്ത് വാങ്ങി എന്നൊ, പ്രൈറേറ്റ് ചെയ്തവയെന്നൊ അനുമനിക്കാം) ഇനി എന്ത് ചെയ്യണം, എങ്ങനെ സൂക്ഷിക്കും, ഫോർമ്മാറ്റ് മാറ്റും?

എല്ലാ ചോദ്യങ്ങൾക്കും ഒരൊറ്റ ഉത്തരമെയുള്ളു. Calibre. കാലിബറിന്റെ വെബ്സൈറ്റ് / ആപ്പ് കണ്ടാൽ അത്ര ഗംഭീരൻ ആണെന്ന് തോന്നില്ല. പക്ഷെ സംഭവം സൂപ്പറാണ്. സ്വന്തന്ത്ര സോഫ്റ്റ്‌വെയറാണ്, എല്ലാ ഓഎസിലും സപ്പോർട്ടുണ്ട്. കൂടാതെ മുപ്പതോളം ബുക്ക് റീഡിങ്ങ് ഡിവൈസുകളും പത്തോളം ബുക്ക് ഫോർമറ്റുകൾ സപ്പോർട്ട് ചെയ്യും കാലിബർ.

കാലിബർ ഉപയോഗിച്ച് നിങ്ങളുടെ കൈയ്യിലുള്ള ഡിജിറ്റൽ പുസ്തകങ്ങളുടെ റെപ്പോസെറ്ററി ഉണ്ടാക്കാം. അതിലെ വിവരങ്ങൾ (കവർ, പബ്ലിഷർ,..) എല്ലാം ചേർക്കാം, കൈയ്യിലുള്ള ഡൂപ്ലിക്കേറ്റ് ബുക്കുകൾ കളയാം അങ്ങനെ ഒരു ഡിജിറ്റൽ ലൈബ്രറിക്ക് ആവശ്യം ഉള്ള എല്ലാം ചെയ്യം – എന്ന് മാത്രമല്ല, റീഡിങ്ങ് ഡിവൈസ് കമ്പ്യൂട്ടറുമായി കണക്ട് ചെയ്താൽ ആപ്ലിക്കേഷൻ വഴി തന്നെ പുസ്തകം ഫോർമാറ്റ് കറക്ടാക്കി കിന്റലിലേക്ക് മാറ്റം. കിന്റൽ തന്നെ വേണമെന്നില്ല, ഫോണുകൾ പോലും ഡിവൈസായി കണ്ട് സെറ്റ് ചെയ്യും കാലിബർ. ഒരുതരത്തിൽ ഐ-പോഡിനു ആപ്പിൾ മ്യൂസിക്ക് പോലെ.

ഇനിയും ഉണ്ട് പല ഉപയോഗങ്ങളും. അൻപതോളം സൈറ്റുകളിൽ പുസ്തകങ്ങളുടെ വില നോക്കി വാങ്ങാനും (Get Books) ആയിരത്തോളം പത്രങ്ങളിലെ വാർത്ത ഇ-ബുക്കായി ഡൗലോഡ് ചെയ്ത് കിട്ടാനും (Fetch News) കാലിബറിനെ കൊണ്ട് സാധിക്കും. യുസബിളിറ്റിയിൽ ചില്ലറ പ്രശ്നങ്ങൾ ഉണ്ടെന്നതൊഴിച്ചാൽ ആശാൻ തങ്കപ്പനാണ്.

അപ്പൊ ചിന്തിക്കണ്ടാ, ഡൗൺലോഡ് ചെയ്യുക! http://ift.tt/1P33J93

പോത്തേട്ടൻ ബ്രില്യെൻസും നിമിഷയുടെ ചിരിയും ഒന്നുമല്ല, റഫീക്ക് അഹമദ്ദാണ് താരം !

“ആരുമൊന്നു നനയാൻ കൊതിക്കണ രാവിലാദ്യ മഴകുളിരിൽ
നീ പറയും കഥകളിലൊക്കെയും തൂമഴത്തുള്ളി തുള്ളി വന്നു” <3 <3 #തൊമുദൃസാ

ഹിന്ദി രാഷ്ട്രഭാഷയാണെന്ന് സാർ നായ്ഡു. ഭരണഘടന, അല്ലേ വേണ്ട അതിന്റെ വിക്കി പേജെങ്കിലും നോക്കിക്കൂടേ തമ്പ്രാ!

Sir Dhanush as VIP. Again.
And yes, DOP by Sameer Thahir!

കഴിഞ്ഞ മൂന്ന് കൊല്ലമായി ഇ-ബുക്കുകൾ വായിക്കുന്നുണ്ട്. ഓഫീസിലും വീട്ടിലും യാത്രയിലും എല്ലാം. ക്ലാസിക്കുകൾക്ക് ഗുട്ടൻബർഗ് പ്രൊജക് പോലുള്ളവയുണ്ട്. അല്ലെങ്കിൽ കാശുകൊടുത്ത് ഇ-ബുക്ക് വാങ്ങാം, ഇംഗ്ലീഷ് ഈ ബുക്കുകൾക്ക് ഹാർഡ് ബൗഡിന്റെ 20-30% വിലയെ വരൂ. (നെറ്റിൽ നിന്ന് പൈറേറ്റഡ് കിട്ടും, അത് വായിച്ച് പുസ്തകം ഇഷ്ടപ്പെട്ടാൽ അതിന്റെ ഹാർഡ് ബൗണ്ട് ആമസോണിൽ ഡിസ്കൗണ്ട് വരുമ്പോൾ വാങ്ങും അതാണെന്റെ പോളിസി) ഇനവേറ്റേർസും സേപിയൻസും ഐവറി ത്രോണും പോലുള്ള യമണ്ടൻ പുസ്തകങ്ങൾ വായിക്കാൻ തന്നെ കാരണമായത് കൈയിൽ ഒതുങ്ങുന്ന കിന്റൽ ഉള്ളത് കൊണ്ടുതന്നെയാണ്, കിന്റലിൽ തന്നെ ഡിക്ഷണറി ഉള്ളത് കൊണ്ടും.

ഇ-ബുക്ക് റീഡിങ്ങ് ഇക്സ്പീരിയൻസിൽ ആളുകൾക്ക് പല തെറ്റിദ്ധാരണകളും ഉണ്ട്. ഒന്ന്, സ്ഥിരമായി കണ്ടുവരുന്ന പിഡിഎഫ് രൂപത്തിൽ ആണ് ഇബുക്ക് എന്നത്. കിന്റൽ പോലുള്ള റീഡറുകളിൽ epub mobi എന്നിവയാണ് സ്റ്റാന്റേർഡുകൾ. അതിൽ ഫോണ്ടിന്റെ സൈസ് കുറയ്ക്കാനും കൂട്ടാനും സാധിക്കും, അല്ലാതെ സൂം ചെയ്ത് അതിൽ ഓടി നടന്ന് വായിക്കേണ്ട അവസ്ഥയൊന്നും ആ പിഡിഎഫ് വൃത്തികേടിന്റെ ആവശ്യം ഇല്ല.

രണ്ട്, മൊബൈൽ ഐപാഡ് റീഡിങ്ങ് എക്സിപ്പിരിയൻസ് അല്ല ഇ-ഇങ്കിന്റേത്. ഗംഭീരമാണ്. കണ്ണിനു ബുദ്ധിമുട്ടില്ല. റീഡർ ഒരു പുസ്തകം പോലെ ഒരു കൈയ്യിൽ ഒതുങ്ങും. ബാക്ക് ലൈറ്റ് ഫീച്ചറുള്ള ഇ-റീഡർ വാങ്ങിയാൽ ഇരുട്ടത് വായിക്കാൻ സാധിക്കും. ട്രൈനിൽ അപ്പുറത്തെ സീറ്റിലുള്ള ആൾ ലൈറ്റ് ഓഫാക്കുമ്പോഴും സുഖമായി വായിക്കാം! ബാക്ക് ലൈറ്റ് ഉണ്ടെങ്കിൽ പോലും ബാറ്ററി മൂന്ന് ആഴ്ചക്ക് മുകളിൽ നിൽക്കും. അത് പോലെ കിന്റലിന്റെ ഭാരം കഷ്ടിച്ച് 200 ഗ്രാമാണ്. ഐപാഡിൽ പുസ്തകം വായിച്ച് അത് മുഖത്ത് വീണാൽ കഥ മാറും, മുക്കാൽ കിലൊ ഭാരമുണ്ട്. 😉

മലയാളം ഇ-ബുക്കികൾ കുറവാണ്. ഇപ്പോൾ വന്ന് തുടങ്ങിയതിൽ അല്ലറ ചില്ലറ പ്രശ്നങ്ങൾ ഉണ്ടെങ്കിലും അത് ഉടൻ തന്നെ ശരിയാവും എന്ന് വിചാരിക്കാം.

പുസ്തകം വായിക്കാൻ വേണ്ടി മാത്രം പതിനായിരം രൂപ ചിലവാക്കണോ എന്നൊരു ചോദ്യമുണ്ട്. വായിക്കുമെങ്കിൽ നല്ലൊരു ഇൻവെസ്റ്റ്മെന്റ് ആണ്. ഇച്ചിരി റിസ്ക്ക് എടുക്കാൻ തയ്യാറുള്ളവർക്ക് വേണമെങ്കിൽ ഒഎൽഎക്സ് പോലുള്ള സൈറ്റുകളിൽ സെക്കന്റ് ഹാന്റ് നോക്കാം.

‘Smell of the Rain, Smell of the Books’ എന്നൊക്കെ പറഞ്ഞ് ഇരിക്കുന്നവർക്ക് മണം ഒരു ബുദ്ധിമുട്ടാണ്. മണക്കാനായി ഒരു പുസ്തകം കൈയ്യിൽ കരുതുക. പിന്നെയുള്ള പ്രശ്നം വായിക്കുന്ന പുസ്തകം ഏതാണെന്ന് മറ്റുള്ളവരെ കാണിക്കാൻ പറ്റില്ലെന്നതാണ്, ലൈബ്രറിയുടെ വലിപ്പവും.