ഫേസ്ബുക്കിലെ ഒരു പ്രമുഖൻ പറയുവാ, ‘മുരളി തുമാരക്കുട്ടി’യുടെ എഴുത്തുകൾ കിടിലമാണെന്ന്! #വിജ്രഭം

Re

ആധാർ നിർബന്ധമല്ല. പക്ഷെ സിം ഡിസ്കണക്റ്റാവാതിരിക്കാൻ നമ്പർ ആധാറുമായി ബന്ധിപ്പിക്കണം!!! ലോജ്ജിക്കിന്റെ അപ്പാപ്പൻ!

നവമാധ്യമ ടിആർപി റേറ്റിങ്ങ്.

വളിനിക്കറിട്ട് അജന്തയിൽ ആദിപാപം കണ്ട് നീയൊക്കെ നടക്കുന്ന പ്രായത്തിലെ സ്ക്രീൻഷോട്ട്! #അപ്പൂപ്പാന്റെആന #അഹങ്കാരം

ട്വിറ്ററിലെ ഫോളോ ഫ്രൈഡെയുടെ ബാധ മലയാളി ഫേസ്ബുക്കിൽ ഇന്നലെ വേരുപിടിച്ചത് കണ്ടു. എന്റെ പ്രൊഫൈൽ നോക്കി ഫോളോ ചെയ്യാൻ കൊള്ളാവുന്നതാണ് എന്ന് ടാഗ് ചെയ്യുമ്പോൾ അതാക്കിയതാണൊ ശരിക്കുമാണൊ എന്ന് ശിവൻ സാർ രീതിയിൽ ചോദിക്കാനെ തോന്നുന്നുള്ളൂ.

ജാക്ക് ഓഫ് ആൾ ട്രേഡ് മോഡലിൽ ടെക്നോളജി, സ്വതന്ത്ര സോഫ്റ്റ്വെയർ, ഡിസൈനിങ്ങ്, സൊഷ്യൽ മീഡിയ, അഡ്വർടൈസിങ്ങ്, പ്രൊഡക്ട് ഡിസൈനിങ്ങ് എന്നീ മേഖലയിൽ കൈവച്ചു എന്നല്ലാതെ ജി എസ് പ്രതീപിനു ഊഹിക്കാൻ മാത്രം ഈ പറഞ്ഞവയിൽ ഒന്നമെ ചെയ്തിട്ടില്ല. ഈ പറഞ്ഞവയിൽ നാട്ടാർക്ക് ഗുണമുള്ള കാര്യങ്ങൾ ആർട്ടികുലേറ്റ് ചെയ്ത് പറയാനുള്ള കഴിവും എഴുത്തിനില്ല.

പ്രസ്സിലിരിക്കുമ്പോൾ തോന്നിയ നർമ്മ സംഭാഷണങ്ങൾ, തമാശകൾ എന്നിവ മാലോകരെ അറിയിക്കാനും, അത് വഴി കിട്ടുന്ന ലൈക്കുകൾ ചാക്കിലാക്കി സ്വന്തം ഈഗോക്ക് കഞ്ഞി വച്ച് കൊടുക്കാനും അല്ലാതെ കാര്യമായ കാര്യങ്ങൾ ഒന്നും ഇവിടെ നടക്കുന്നില്ല. വാർത്തയിൽ കാണുന്ന രാഷ്ട്രീയത്തെ കമന്റ് ചെയ്യുന്നു എന്നല്ലാതെ ആക്റ്റിവിസമൊന്നുമില്ല. അതിനുള്ള ആമ്പിയർ ഇല്ല.

ചുരുക്കി പറഞ്ഞാൽ, ഫോളോ ചെയ്യുന്നതൊക്കെ കൊള്ളാം, ‘അയ്യേ ഇതാണൊ പരിഷ്കാരി’ എന്ന് നാളെ ചോദിക്കരുത്. 😉

തീയറ്ററിനകത്തേക്ക് ക്യാമറ കയറ്റി, സിനിമ റെക്കോർഡ് ചെയ്ത് അത് ഇന്റർനെറ്റിൽ ഇട്ടാലും, അത് ഡൗൺലോഡ് ചെയ്ത് അവൻ അവന്റെ ഫേസ്ബുക്ക് പേജ്ജിൽ വീഡിയോയായും ലൈവായും ഇട്ട് ലൈക്ക് വാങ്ങിയാലും കുറ്റം ടൊറന്റിനു! ഒരുമാതിരി കൊലപാതകി വന്നത് ബസ്സിലാണെന്നും പറഞ്ഞ് കേഎസ്ആർട്ടിസിക്ക് കല്ലെറിയുന്ന പരിപാടിയാണിത്!

സുഹൃത്തുക്കളേ, മാഗ്നറ്റ്.മി കിടിലൻ സൈറ്റാണ് 😉
പൊതുജനതാല്പര്യാർത്ഥം!

ആറു 3ബിഎച്ച്കെ മാത്രമുള്ള കുഞ്ഞു ഫ്ലാറ്റ് കെട്ടാൻ തുനിഞ്ഞിറങ്ങുന്ന ‘ബിൾഡേർസ്’ സ്ഥിരം ചെയ്യുന്ന ഒരു പരിപാടിയുണ്ട്. ആ പ്രൊജക്റ്റിൽ നിന്നും മാറി, അങ്ങെ ദൂരെ ഒരു മുപ്പത് നിലയുള്ള, ആയിരം വീടും, നൂറു കുളവും, ക്രികറ്റ് ഗ്രൗണ്ടും ഒക്കെയുള്ള ഒരു ബ്രഹ്മാണ്ഡ പ്രൊജക്റ്റിനെ പറ്റി മാലോകരോട് പറയും. അതിനു ലോഗൊ പാംലെറ്റ്, എന്തിനു സ്ഥലത്ത് ബോർഡും പൂജയും വരെ നടത്തും.

അങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള ഗുണം എന്താണെന്ന് വച്ചാൽ ഞങ്ങൾ ഇന്നലെ പൊട്ടിമുളച്ചവർ അല്ലെന്നും, മറ്റ് പലർക്കും വേണ്ടി ഈ പണികൾ ചെയ്തിട്ടുണ്ടെന്നും, കാലങ്ങളായി ഈ ഫീൽഡിൽ ഉണ്ടെന്നും ഒക്കെ ആളുകളെ അറിയിക്കാൻ സഹായിക്കും, ഈ കുഞ്ഞ് ഫ്ലാറ്റ് വാങ്ങുന്നവനു അത് നാട്ടാരോട് പറയാനും സൗകര്യം ആയിരിക്കും. “ലുലുമാളിൽ രണ്ട് നിലയുള്ള തുണിക്കട തുടങ്ങാൻ പോണ ഷാജിയേട്ടന്റെ തമ്മനത്തുള്ള ഹോൾസേൽ കട” മോഡൽ സൗകര്യം.

നല്ല ഉഗ്രൻ ടാക്ടിക്സ് ആണ്. കാലാകാലങ്ങളിലായി വന്ന എല്ലാ ബിൾഡേർസും ഇങ്ങനെ സ്വപ്ന പദ്ധതിക്ക് വെച്ച സ്ഥലം പിന്നീട് മറിച്ച് വിൽകുകയൊ, കൊച്ചു സ്വപ്നങ്ങൾ പണിയുകയൊ ചെയ്യും. ആരും അവരോട് രാവിലെ പോയി “ഏട്ടേ, ആ വീമാനത്താവളൂള വീടെപ്പ വരും” എന്ന് ചോദിക്കാറില്ല. നമ്മളും ഇത്തരം ‘ആയിരം കോടി ബ്രഹ്മാണ്ഡ’ പാംഫ്ലെറ്റുകൾ കണ്ട് ചോദ്യവും ചർച്ചയും ആയി സമയം കളയരുത്.

നല്ല രസിയൻ പടമാണ് ‘കിറുക്ക് പാർട്ടി’. കന്നഡ പടമാണ്. ഒരു എഞ്ചിനിയറിങ്ങ് കോളേജ്ജ്, പത്ത് പിള്ളാർ, പ്രേമം, അടി, പിടി, കോമഡി അങ്ങനെ സ്ഥിരം അലമ്പുകളെ സംഭവത്തിൽ ഉള്ളു. പക്ഷെ പുള്ളക്ക് പടം പിടിക്കാനും ആളുകളെ എന്റർടൈൻ ചെയ്യാനും അറിയാം. നല്ല ഹ്യൂമറും, പാട്ടുകളും ഒക്കെയുള്ള ഒരു കിട്ക്കൻ എന്റർടേനർ. ലവൻ, ആ രക്ഷിത്ത് ഷെട്ടി ഒരു രക്ഷയും ഇല്ല!!

വിശന്നിരിപ്പായിരുന്നു. പത്രം വായിച്ചതും‌ വയർ നിറഞ്ഞു.

വീരേന്ദ്രകുമാരനു സ്തുതിയായിരിക്കട്ടേ!

വിശന്നിരിപ്പായിരുന്നു. പത്രം വായിച്ചതും‌ വയർ നിറഞ്ഞു. വീരേന്ദ്രകുമാരനു സ്തുതിയായിരിക്കട്ടേ!


വിശന്നിരിപ്പായിരുന്നു. പത്രം വായിച്ചതും‌ വയർ നിറഞ്ഞു.

വീരേന്ദ്രകുമാരനു സ്തുതിയായിരിക്കട്ടേ!

ട്രോൾ ട്രോൾ മലയാളം എന്നൊരു പേജിനു സാധ്യത കാണുന്നു.