“കീചെയിൻ ദുരന്തപാരത” ഷോർട്ട് ഫിലിം കണ്ടു. ചോര തിളച്ച് മറിഞ്ഞു. എണീറ്റ് നിന്ന് അഞ്ച് ഇങ്കുലാബ് വിളിച്ചു. ഇപ്പൊ ഇത്തിരി ആശ്വാസമുണ്ട്.

ഖേദം പ്രകടിപ്പിച്ചെങ്കിലും ചെയ്തതിൽ തെറ്റൊന്നുമില്ലെന്ന പക്ഷത്താണ് മംഗളവും അജിത്തും. ‘സ്റ്റിങ്ങ്’ (ഹ ഹാ) ആണെന്ന് പറഞ്ഞില്ലെന്ന് മാത്രമാണ് അവർ ചെയ്ത തെറ്റത്രേ! ഇന്നലെ മാപ്പ് പറഞ്ഞതിലും ഭേദം നാളേ ‘പറ്റിച്ചേ, പറ്റിച്ചേ’ എന്ന് പറയുന്നതയിരുന്നു!!

ഹൈക്കോടതി മന്ദിരത്തിന്റെ ഏഴാം നിലയിൽ നിന്നും “വീഴുന്ന” വൃദ്ധന്റെ ഫൊട്ടൊ മനോരമയുടെ ആദ്യ പേജിൽ നട്ടിരിക്കുന്നു. “നിലവിളി കേൾക്കാതെ” എന്നതിനും നല്ല ടൈറ്റിൽ “ആത്മഹത്യ എക്സ്ക്യൂസിവ്” എന്നായിരുന്നു.

താഴെ വീണശേഷമുള്ള ഫോട്ടോ എടുത്ത് “ന്യൂസ് ഇമ്പാക്റ്റ്” എന്ന തലക്കെട്ടിലും കൊടുക്കാം.

ഒടുവിൽ കുറ്റസമ്മതം നടത്തി മംഗളം സിഇഒ അജിത്ത് കുമാർ – ഫോണിന്റെ അങ്ങേപ്പുറത്ത് പരാതി പറയാൻ വിളിച്ച വീട്ടമ്മയല്ല. ‘ഹണിട്രാപ്പിങ്ങ്’ നടത്തിയ മാധ്യമ പ്രവർത്തകയാണ്. ചുരുക്കത്തിൽ :

1. പോസ്റ്റ് ട്രൂത്ത് മാധ്യമ യുഗത്തിൽ വാർത്ത എന്ന ‘വിനോദ പരിപാടിക്ക്’ ഉണ്ടാക്കാൻ കഴിയുന്ന ‘സ്കോപ്പ്’ മംഗളം മലയാളിയിലേക്ക് കാണിച്ചു തന്നു. ഇനി അവർ ചാനലുകൾ പൂട്ടി പോയാലും ഇത് പിന്തുടരാൻ പുതിയ ഗഡികൾ ഉണ്ടാവും.

2. പ്രസ്സിറ്റൂസ്റ്റ് എന്ന് മാധ്യമ പ്രവർത്തകരെ ഒരു മടിയും കൂടാതെ വിളിക്കുന്നവർ ഇതിനെ ജനറലൈസ് ചെയ്ത് മാധ്യമ ലോകത്തെ എല്ലാ സ്ത്രീകൾക്കുമെതിരെ ഇത് പ്രയോഗിക്കും. മാധ്യമ പ്രവർത്തക വനിതായാണെങ്കിൽ അത് ഹണിട്രാപ്പിങ്ങ് ആണെന്ന് പറയുന്ന ടി കെ ഹംസമാർ ഇനിയും ഉണ്ടാവും. ഇപ്പോൾ തന്നെ ഹണി ട്രാപ്പിങ്ങിനെ പലരും’തേൻകെണി’യല്ല ‘പെൺകെണി’ എന്നാണ് വിശേഷിപ്പിക്കുന്നത്.

3. ഇത് ഒതുക്കി തീർക്കാൻ സിപിഎം എത്ര കൊടുത്തു എന്നതിന്റെ പുറത്ത് ഒരു ഇൻവെസ്റ്റിഗേഷൻ സ്റ്റോറിയൊ മറ്റൊരു സ്റ്റിങ്ങോ പ്രതീക്ഷിക്കാം. പത്രപ്രവർത്തകർ അന്യോന്യം പാപ്പരാസികളായി, സ്റ്റിങ്ങ് നടത്തി, അതിൽ ഭാവന കലർത്തി വാർത്തകളാക്കുന്ന ഒരു കിണാശേരിയാണ് ഗാന്ധിജി കണ്ട സ്വപ്നം.

ടേക്ക്ഓഫ്, 2017 : നടന്ന ഒരു സംഭവത്തെ പക്വതയോടെ മനസ്സിലാക്കി, അതിനെ വൃത്തിയായി ഫിക്ഷനലൈസ് ചെയ്ത്, ഒരു ഡോക്യു ഫിക്ഷൻ രൂപത്തിൽ സൃഷ്ടിച്ച സിനിമയാണ് ടേക്ക് ഓഫ്.

കഥ പറഞ്ഞ് പോവുകയാണ്. കാണികൾക്ക് ‘വേണ്ടി’ എന്ന ലേബലിൽ കോമഡിയൊ മസാലയൊ മാസൊ ഒന്നും കുത്തിചേർക്കാൻ ശ്രമിക്കുന്നില്ല. ക്ലിഷെയാവാൻ സാധ്യതയുള്ള പല ഭാഗങ്ങളേയും തിരക്കഥയിൽ നിന്ന് തന്നെ എഡിറ്റ് ചെയ്ത് മാറ്റിയാണ് പക്വതയോടെയാണ് മഹേഷ് നാരായണൻ സിനിമയെ സമീപിക്കുന്നത്.

പാർവതി, കുഞ്ചാക്കൊ, ഫഹദ്, ആസിഫ് എന്നിവരോടൊപ്പം ഇബ്രു എന്ന റോൾ ചെയ്ത മാസ്റ്റർ എറിക്കും ഗംഭീരമായി അഭിനയിച്ചു.

The Boss Baby > The Great Father!
<3

മുഖ്യമന്ത്രിയെ പുകഴ്ത്താനായി ഡെൽഹി സർക്കാർ ഇറക്കിയ പരസ്യങ്ങൾക്ക് ചിലവാക്കിയ 97കോടി പാർട്ടി അടക്കണമെന്ന് നിർദ്ദേശം. കലക്കി. മോഡിയോടും അങ്ങ് ഡെൽഹി പത്രത്തിൽ ഒന്നാം പേജിൽ പരസ്യം കൊടുത്ത പിണറായോടും ഇങ്ങനെ തന്നെ പറയണം, അത് നിയമമാക്കണം. പബ്ലിക്ക് റിലേഷൻസ് എന്ന് പറഞ്ഞ് പർസണൽ ബ്രാഡിങ്ങിനു പൊടിക്കുന്നത് കോടികളാണ്. ഭരിക്കുന്നവനു ആളാവാനുള്ള പോസ്റ്ററുകൾക്ക് പാർട്ടി പോക്കറ്റിൽ നിന്ന് കൊടുക്കണം.

ഹരിയാനയിൽ നവരാത്രി ദിവസങ്ങളിലും വ്യാഴാഴ്ചകളിലും ഇറച്ചി വിൽക്കരുതെന്ന് ശിവസേനയുടെ ‘നിയമം’. കെ എഫ് സി അടക്കം അഞ്ഞൂറോളം കടകൾ ബലം പ്രയോഗിച്ച് അവർ അടപ്പിച്ചത്രേ!

എന്താണ് ജോമോന്റെ സുവിശേഷം? ജേക്കബ്ബിന്റെ സ്വർഗ്ഗരാജ്യത്തിന്റെ സ്പിൻ ഓഫോ, സെക്കന്റ് പാർട്ടോ അതോ റീമേക്കൊ?

ഡിസ്റ്റ്രിബ്യൂട്ടഡ് ത്രിലോലജി ആക്കാനായി “കുട്ടിയച്ചന്റെ കുമ്പസാരം” എന്നൊന്ന് ഷാജികൈലാസ്-സുരേഷ്ഗോപി ടീം നോക്കുന്നത് നല്ലതായിക്കും!

പുച്ഛിച്ച് തെറിവിളിച്ച് പീറത്തരം പറഞ്ഞ് ലൈവ് “വിഷ”വിചാരണ! നെഗറ്റീവ് പബ്ലിസിറ്റി വച്ച് ടിആർപി ഉണ്ടാക്കുന്ന മംഗളം ടിവി!

മുസ്ലീം ലീഗിന്റെ ഇതുവരെയുള്ള സർവ്വ വിദ്യാഭ്യാസമന്ത്രികളേയും ജയ് വിളിപ്പിക്കുന്ന വിധമാണല്ലോ രവീന്ദ്രനാഥഭരണം !

ഉത്തർപ്രദേശിൽ അറവ് ശാലകൾ പൂട്ടിയിടാൻ തീരുമാനിച്ച അതേ പാർട്ടി നോർത്തീസ്റ്റിൽ ഞങ്ങൾ അധികാരത്തിൽ വന്നാൽ ബീഫ് ബാൻ ഉണ്ടാവില്ലെന്ന് പത്രക്കുറിപ്പ് പ്രസിദ്ധികരിച്ചിരിക്കുന്നു.

യുപിയിൽ കൊല്ലും, മഹാരാഷ്ട്രയിൽ തല്ലും, പക്ഷെ മിസോറാമിൽ തിന്നും, കേരളത്തിൽ ഉള്ളിക്കറിയാവും. ഇതാണ് യഥാർത്ഥ നാനാത്വത്തിൽ ഏകത്വം!