കൊച്ചിയിലെ റെയിൽവെ സ്റ്റേഷനിൽ ഉബർ/ഓലാ കയറാൻ പാടില്ലെന്ന് ട്രാൻസ്പോർട്ട് കമ്മീഷ്ണറുടെ ഓർഡർ ഉണ്ടത്രേ! സ്റ്റേഷനിനുള്ളിലേക്ക് കയറിയ ഉബർ ഡ്രൈവറെ മെരട്ടുന്ന ഒരു ഓട്ടോചേട്ടൻ പറഞ്ഞ മൊഴിമുത്താണിത്.

ഗംഭീര ഡയലോഗ്. അതിലും ഗംഭീര സ്വഭാവം. ഇനി അങ്ങനെ ശരിക്കും നിയമം ഉണ്ടെങ്കിൽ അതികിടിലം. ഉടൻ തന്നെ കേരളം നന്നാവുന്നതായിരിക്കും!

സംശയമാണ്. ഈ ഒക്ടോബർ 31 വരെ കൈയ്യിലുള്ള കള്ളപ്പണം സഡൻഡർ ചെയ്താൽ 45% ടാക്സ് കൊടുത്ത് വെളുപ്പിക്കാം എന്നൊരു ഓഫർ സർക്കാർ കൊടുത്തിരുന്നു. അവർക്കെതിരെ കേസൊ, ജയിൽ വാസമൊ ഇല്ല, തീർത്തും പ്രൈവറ്റ്, പ്രൈവസിയുള്ള പരിപാടി. ചിലർ കേട്ടു, ചിലർ കേട്ടില്ല.

ഇതിപ്പൊ യുദ്ധം പ്രഖ്യാപിച്ച് ഫൈൻ, 200% സൂപ്പർ ഫൈൻ, 14ലക്ഷം കോടി മരവിപ്പ്, 120% ഫൈൻ, 95% ഫൈൻ ,എഴ് കൊല്ലം ജെയിൽ എന്നൊക്കെ പറഞ്ഞ് പറഞ്ഞ് അവസാനം സർക്കാർ “ഗരീബ് കല്യാൺ യോജന” ആയി വന്നിരിക്കുന്നു. അൻപത് ശതമാനം ഫൈൻ അടച്ചാൽ ബാക്കി 50% വെളുപ്പിക്കാം. ഗെറ്റ് വൺ ഫോർ ദ പ്രൈസ് ഓഫ് ടു. കേസില്ല, ജയിലില്ല, സൂപ്പർ ഫൈനില്ല.

സംശയമിതാണ് – ഈ കാണിച്ചതൊക്കെ (നോട്ട് അസാധു, എടുകാൻ ലിമിറ്റ്, ഇടാൻ ലിമിറ്റ്, ഏടിഎം ക്യു, ചായ, പട്ടളം) ഈ 45% എന്ന ഫൈൻ-ടാക്സ് 50% ആക്കാനായിരുന്നോ?

ജനഗണമന 52സെക്കന്റേയുള്ളോ. കഷ്ടമായിപ്പോയി, ഒരു മൂന്ന്-മൂന്നര മിനുറ്റ് വേണമായിരുന്നു!

ദേശീയഗാനാശ്വാസം.

സിനിമക്ക് മുൻപ് തീയറ്ററിൽ ജനഗണമന നിർബന്ധമെന്ന് സുപ്രീംകോടതി.

ജീൻസും ചുരിദാറും നിഷിധമായ ആ ക്ഷേത്രത്തിൽ വാടകക്ക് മുണ്ട് കിട്ടും, ഇട്ട വസ്ത്രത്തിന്റെ മുകളിലൂടെ അതെടുത്ത് കയറിയാൽ ദൈവം സമ്പ്രീതനായി ചാക്കോച്ചനെ പോലെ സമയമിതപൂർവസായാഹ്നം പാടിത്തരും!

‘സംഘ’മായ് ചെന്ന് പമ്പുകളിൽ നിന്ന് ‘സൗജന്യ പെട്രോൾ’ നിറക്കാൻ പ്രധാന മന്ത്രി ആഹ്വാനം ചെയ്തിരുന്നെങ്കിൽ അത് കള്ളപ്പണക്കാരനെതിരെയുള്ള ഗംഭീര നീക്കമായേനേ!

പമ്പിൽ സംഖമായി കയറി ‘സൗജന്യ പെട്രോൾ’ അടിക്കാൻ പറഞ്ഞിരുന്നെങ്കിൽ അത് കള്ളപ്പണത്തിനെതിരെ ശക്തമായ നീക്കമായേനേ!

വാപ്പച്ചിയുടെ ലെഗസിയും ചിപ്പിനു മീതെ ഡാൻസു കളിച്ച ഇക്കയും ഹോളി ബൈബിളും എൻ എൻ എൻസൈക്ലോപിഡിയയും എനിക്ക് മാപ്പ് തരണം.


വാപ്പച്ചിയുടെ ലെഗസിയും ചിപ്പിനു മീതെ ഡാൻസു കളിച്ച ഇക്കയും ഹോളി ബൈബിളും എൻ എൻ എൻസൈക്ലോപിഡിയയും എനിക്ക് മാപ്പ് തരണം.

വാപ്പച്ചിയുടെ ലെഗസിയും ചിപ്പിനു മീതെ ഡാൻസു കളിച്ച ഇക്കയും ഹോളി ബൈബിളും എൻ എൻ എൻസൈക്ലോപിഡിയയും എനിക്ക് മാപ്പ് തരണം.

കാഷ്‌ലെസ് അക്കാൻ വേണ്ടി 2000ത്തിന്റെ നോട്ടിറക്കുക എന്ന് വച്ചാൽ ഡയറ്റിൽ ചോറും ചപ്പാത്തിയും നിർത്തി ബിരിയാണി മാത്രമാക്കുന്നത് പോലെയാണ്.