“ശബരിമലയെ വെറും ഫോട്ടോ ഓപ്പർച്ചുനിറ്റിക്കുള്ള പിക്നിക് സ്പോട്ടായി കണ്ടാണ് പോയതെങ്കിൽ അത് ശരിയല്ല.” – എന്ന് വി മുരളീധരൻ. മുരളീധരൻ സാർ ഉദ്ദേശിച്ചത് ജലീലിനെ തന്നെയാണോ അതോ വേറെ വല്ലവരേയുമാണോ? അല്ല, പിക്ക്നിക്ക്, ഫോട്ടൊ ഓപ്പർച്ചൂനിറ്റി എന്നൊക്കെ കണ്ടതോണ്ട് ഒരു ഡബ്ട്ട്!

തിരുവിതാങ്കൂർ രാജ്യഭരണത്തെയും കാലഘട്ടത്തേയും വിലയിരുത്തുന്ന ഐവറി ത്രോൺ എന്ന പുസ്തകം എഴുതിയ മനു എസ് പിള്ളയുമായി അബി തരകൻ നടത്തിയ അഭിമുഖം. നല്ല അഭിമുഖം. കേട്ടപ്പോൾ ബുക്കിനെ പറ്റി തിരഞ്ഞു, ഗുഡ് റീഡ്സിലും ആമസോണിലും നല്ല റിവ്യുകൾ. ഇങ്ങനെ ഒരു പുസ്തകം ആരും ചർച്ച ചെയ്യാതിരുന്നത് എന്ത് കൊണ്ടാവാം? അറിയില്ല. എന്തായാലും പുസ്തകം വാങ്ങിച്ചു, ബാക്കി വായിച്ചതിനു ശേഷം! http://amzn.to/2f3SEsG

എല്ലാ വാർത്തകളും ‘ഏഷ്യാനെറ്റ് ന്യൂസ് ഇമ്പാക്റ്റ്’ ആണ്. ഇനി ഏഷ്യാനെറ്റ് വാർത്ത കണ്ടാണ് അമേരിക്കാർ പ്രസിഡന്റിനു വോട്ട് ചെയ്തതെന്നും പറഞ്ഞ് യു.എസ് ഇലക്ഷൻ ഏഷ്യാനെറ്റ് ഇമ്പക്റ്റ് എന്ന് പറയുമൊ ആവോ!

വീര സന്യാസിഡാ.
ഇനിയെന്നും ഭരിക്കും ഡാ..
ഭൂമി അറിഞ്ഞില്ല..
പുതു യുഗത്തിൽ സമരവീരാ..
നിന്റെ നില കണ്ട് സങ്കടപ്പെടാത്തവർ-
ക്ക് മുന്നിൽ തോൽക്കാതെ..
..
#ന്നിക്കുംജോലിതരോ?

ഏഷ്യാനെറ്റിൽ കബാലി മലയാളം. സാധാരണക്കാരെല്ലാം സംസാരിക്കുന്നത് ഫോർട്ട് കൊച്ചി ഭാഷയിലാണ്. എംടി ലോഹിതദാസ് കത്തി നിൽക്കുന്ന കാലത്ത് തമിഴ് സിനിമ ഡബ്ബ് ചെയ്ത് കാണിക്കാൻ ചാനലുകൾ ഇല്ലാതിരുന്നത് ഭാഗ്യം, അല്ലെങ്കിൽ വള്ളുവനാടൻ ഭാഷയിൽ കോമഡി പറയുന്ന വടിവേലു വിവേക്കിനെയൊക്കെ കണേണ്ടി വന്നേനേ!

ഇതിനെ പറ്റി ഒരു സിൽമ പിടിച്ചാലോ? ഗുണ്ടായിസം കണ്ട് മനസ്സലിയുന്ന ബൗൺസർ ഗുണ്ടയായി സൽമാൻ ഖാനെ കൊണ്ടൂവരാം, പിന്നെ ഒരു ഫോറിൻ മോഡലിനെ പിടിച്ച് സാരിയുടുപ്പിച്ച് മല്ലു ഗേൾ ആക്കി പ്രേമിപ്പിക്കാം

വെൽക്കം ടു സെന്റ്രൽ ജയിൽ, 2016 : രണ്ടു പേരെ കുത്തിക്കൊന്നാൽ ജീവപര്യന്തം പോലും കിട്ടില്ലെന്ന് സിൽമയിൽ പറഞ്ഞത് ശരിയാണോ? എങ്കിൽ സംവിധായകനേയും പ്രൊഡ്യൂസറേയും വെട്ടിക്കൊന്നാൽ കൊള്ളാമെന്നുണ്ട്. 😤😤

ഈ ഐറ്റം കൊള്ളാലോ!

Featured in Today’s Kerala Chronicle. Not as anti-national / anti-modi this time, but for wedding cards I designed. 😉

Featured in Today’s Kerala Chronicle. Not as anti-national / anti-modi this time, but for wedding cards I designed. ;)


Featured in Today’s Kerala Chronicle. Not as anti-national / anti-modi this time, but for wedding cards I designed. 😉

സോളാർ കേസ്. നഷ്ടപരിഹാരവും പലിശയും ചേർത്ത് രണ്ട് കോടി രൂപ കോടതിയിൽ കെട്ടി വയ്ക്കാൻ ബാംഗ്ലൂരു സെക്ഷൻസ് കോർട്ട്. ഷർട്ടും കീറി ഇപ്പൊ വരും, എന്റെ മനഃസാക്ഷി കോടതി, തെളിവില്ല, വെളിവില്ല, എന്നൊക്കെ പറഞ്ഞോണ്ട്.

മനസ്സാക്ഷി കോടതി പോലെയല്ല ബാംഗ്ലൂരിലെ സെഷൻസ് കോടതിയെന്ന് ഉമ്മച്ചനു ഇന്ന് മനസ്സിലായി. നഷ്ടപരിഹാരവും പലിശയും അടക്കം രണ്ട് കോടി രൂഫാ!