ഐഎംഡ്ബി യൂസർസ് റേറ്റിങ്ങ് പ്രകാരം എറ്റവും റേറ്റിങ്ങുള്ള ഇന്ത്യൻ സിനിമകൾ. നാലാം സ്ഥാനത്ത് ‘ദൃശ്യം’ കണ്ടപ്പൊൾ ഒരു സുഖം (അതും നായകൻ അന്ദാസ് അപ്ന അപ്ന എന്നിവയുടെ ഇടയിൽ). ഏഴാം സ്ഥാനത്ത് ഹിന്ദി ദൃശ്യം കണ്ടപ്പോൾ ആ സുഖം പോയി.

“തേവർമകനെ തേവർ സമൂഹത്തിന്റെ സിനിമയായും ചിന്നഗൗണ്ടർ ഗൗണ്ടർ സമൂഹത്തിന്റെ പടമായും ആരും ചിന്തിക്കാത്തപ്പോൾ ദളിത് സിനിമ എന്നൊക്കെ പറയുന്നതെതിനാണ്.?”

“മാസ് സിനിമ, രാഷ്ട്രിയ സിനിമ, വലിയ സിനിമ, ആർട്ട് സിനിമ എന്നൊന്നുമില്ല. ഇതൊരു സിനിമ മാത്രമാണ്. സിനിമ കണ്ട് അതിലെ രാഷ്ട്രിയ നിലപാടുകൾ നിങ്ങളെ ചിന്തിപ്പിച്ചാൽ സന്തോഷം. അതെന്റെ ആവശ്യമാണ്, കണക്ട് ആയില്ലെങ്കിൽ അതിന്റെ തോൽവി മാത്രമാണ്”

പാ രഞ്ജിത്തുമായി അഭിമുഖം.

ഒപ്പമുണ്ടായിരുന്നവൻ വീട്ടിൽ നിന്ന് കൊണ്ടുവന്ന ചൂടുള്ള ഉണ്ണിയപ്പം തിന്ന് വാ പൊള്ളി ഉറക്കത്തിൽ നിന്നെഴുനേറ്റൂ.. അല്ലേ ഞാൻ ആ രജനി കമൽ സിനിമ മൊത്തം സംവിധനിച്ചേനെ!

‘Being Human’ version of Justice.

ഐസിയുവിന്റെ ‘സീക്രറ്റ്’ ഗ്രൂപ്പ് ഇപ്പോൾ കാണാനില്ല എന്ന വസ്തുത ശരിയാണ്. ആ ഗ്രൂപ്പിപ്പോൾ ഇല്ല. പക്ഷെ അതൊരു ഫേസ്ബുക്ക് ഇഷ്യു ആണോ, ഗ്രൂപ്പ് റിപ്പോർട്ട് ചെയ്ത് പൂട്ടച്ചതാണോ എന്നൊന്നും അറിയില്ല. ബോംബിട്ടത് ഞങ്ങളാണ് എന്ന് ഒരു സംഘടനയും പറഞ്ഞില്ലെങ്കിലും ഞങ്ങടെ ദൈവത്തെ/പാർട്ടിയെ/സ്റ്റാറിനെ/ജാതിയെ ആക്കിയാൽ ഇങ്ങനെയിരിക്കുമെന്ന് പലരും പറയുന്നുണ്ട്.

എന്തായാലും ഒരു പുതിയ ഗ്രൂപ്പ് തുടങ്ങിയിരിക്കുന്നു. ഏവർക്കും സ്വാഗതം.

സന്തോഷ് രൂപകല്പന ചെയ്ത ‘മഞ്ജരി’ ഫോണ്ട്. തനതു ലിപി, മൂന്ന് സൈസ് വേരിയന്റ്. ഡൗലോഡ് ചെയ്യാൻ : smc.org.in/fonts

കബാലി, 2016 : ഒരു സ്ഥിരം രജിനി മാസ് സിനിമയെക്കാൾ ഒരു പാ രഞ്ജിത്ത് സിനിമയാണ് കബാലി. ഗാങ്ങ്സ്റ്റർ സിനിമകളിൽ കണ്ട പല സ്ഥിരം നമ്പറുകളും കബാലിയിൽ ആവർത്തിക്കുന്നുവെങ്കിലും രജ്നി സിനിമയിൽ പ്രതീക്ഷിക്കാത്ത പല കഥാപാത്രങ്ങളും സന്ദർഭങ്ങളും കബാലിയിൽ ഉണ്ട്.

നിമിഷാർദ്രം കൊണ്ട് ഗ്രാമത്തെ പട്ടണമായി മാറ്റുന്ന, ആയിരം പേരെ കൊന്ന് പതിനായിരം പേരെ രക്ഷിക്കുന്ന സ്ഥിരം രജ്നി നായകന്മാരിൽ നിന്ന് മാറി തന്നെകൊണ്ട് എന്ത് ചെയ്യാനാവും എന്ന് ചോദിക്കുന്ന സാധാരണക്കാരനായ ‘വൃദ്ധനായ’ രജ്നി കഥാപാത്രംസൂപ്പർ സ്റ്റാർ രജ്നിയെ അല്ല, അഭിനയിക്കാൻ അറിയുന്ന അഭിനയിക്കാൻ കഴിവുള്ള രജ്നികാന്തിനെയാണ് സിനിമയിൽ കാണാൻ സാധിക്കുന്നത്. (മുള്ളും മലരും, 16 വയതിനിലെ, തിലുമുള്ള് തുടങ്ങിയ സിനിമയിലെ രജ്നിയെകാണാത്ത പോസ്റ്റ്-ബാഷ / പോസ്റ്റ്-അണ്ണാമലൈ ഫാൻസിനു ഇത് ദഹിക്കുമൊ എന്ന് സംശയമാണ്)

രാധികാ ആപ്തെ, കിഷോർ, ദൻസിക എന്നിവരുടെ പ്രകടനം ഗംഭീരം. മുൻ സിനിമകളിൽ ഒപ്പം പ്രവർത്തിച്ച ക്രൂവും ഒട്ടുമുക്കാൽ കാസ്റ്റും ഈ സിനിമയിലും ഉണ്ടെങ്കിലും ‘മദ്രാസിന്റെ’ പോലെ ഒരു താളം കൊണ്ടുവാരൻ സിനിമക്ക് കഴിയുന്നില്ല. സന്തോഷ് നാരായണന്റെ ഗംഭീരമായ പാട്ടുകൾ വെറും പശ്ചാത്തല സംഗീതമായി ഒതുങ്ങിപോയതും ഖേദകരമാണ്.

സൂപ്പർ സ്റ്റാറിനു മുന്നിൽ തന്റെ രാഷ്ട്രീയം പാ രഞ്ജിത്ത് മറന്നില്ല എന്നത് പ്രത്യേകം എടുത്ത് പറയേണ്ട നല്ലകാര്യമാണ്. ആദ്യ ഷോട്ടിൽ രജ്നി വായിക്കുന്ന My Father Balaiah, ഗാന്ധിയുടെ ഖദറിനും അബേദ്കറിന്റെ കോട്ടിനുമുള്ള രാഷ്ട്രീയ അർത്ഥം മുതൽ അതി ശക്തമായ രണ്ട് സ്ത്രീ കഥാപാത്രങ്ങളും സംവിധായകന്റെ രാഷ്ട്രീയത്തെ എടുത്ത് കാണിക്കുന്നു.

ഒറ്റകൈയിൽ ട്രൈൻ പൊക്കി മറ്റേ കൈയിൽ ചിക്ലറ്റ്സ് കഴിക്കുന്ന രജനി സിനിമയെ മാത്രം പ്രതീക്ഷിച്ച് പോകുന്നവരെ റിയലിസം ഒരു പക്ഷെ നിരാശപ്പെടുത്തിയേക്കാം. രജ്നിയെന്ന നടനെ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ സിനിമയൊരു ‘മഗിഴ്ചി’യും.

കബാലിയുടെ ലീക്കായ ഇന്റ്രൊ വീഡിയൊ എന്റെ പട്ടി കാണും!

കബാലി വാർത്തകളി നിറയുന്നു. ഇത്രയും തീയറ്ററിൽ ഇത്രയും ഷോകൾ, ഇത്രയും കാശിനു ഡിസ്റ്റ്രിബ്യൂഷൻ. നൂറു കോടി ചിലവാക്കിയ സിനിമ ഇപ്പോൾ തന്നെ 220 കോടി കളക്ട് ചെയ്തിരിക്കുന്നു. ലോകത്തിത്ര പേരു ക്രികറ്റ് കളിച്ചിട്ടും ആദ്യമായി വൺ ഡെയിൽ സെഞ്ച്വറി അടിക്കാൻ സഞ്ചിനു കഴിഞ്ഞ ‘യോഗം’ പോലെ ആദ്യ 1000 കോടി സിനിമ കബാലിയാവാനുള്ള യോഗം കാണുന്നു. മകിഴ്ചി!

ദേർ ഇസ് ആൻ അപ്പുക്കുട്ടൻ ഇൻസൈഡ് എവരി വൺ. #ഹരിഹർനഗർ #ഇന്റലെച്വൽ

വെള്ളാപ്പള്ളിക്ക് പഠിക്കുന്ന കത്തോലിക്കാസഭ!

ടെറസായ ടെറസൊക്കെ പച്ചക്കറി നട്ട് വളർത്തി പ്രസിഡന്റിനെ കാണാൻ നിരുപമാ രാജീവ് ചെല്ലുമ്പോൾ പ്രസിഡന്റ് ബോധം കെട്ട് വീണിരുന്നെ‌ കിടിലനായേനേ!