Udta Punjab, 2016 : Stunning, raw and brilliant. The story plot is a bit predictable and has some old wine flavors, but the making is brilliant and movie throws light to the frightening situation about Punjab’s unfortunate present.

Brilliant performances by lead actors is the best part of movie. New comer Diljit (I liked how he sang Ik Kudi too) and Shahid did their part neatly. Standing ovation to Alia Bhatt, her performance was stunning, fantastic and real.

I have no idea why CBFC thought a movie that directly fights against drug usage could encourage drug usage. If they really believe in that theory, they should reconsider prepending Anti-Smoking-video in front of Indian movies.

നാദിർഷയോട് പലർക്കും ആരാധന. പുള്ളി സിനിമയിൽ പറഞ്ഞത് സത്യവും പുള്ളി കാണിച്ച് തന്ന വഴി (മൊബ് കില്ലിങ്ങ്) ശരിയുമാണെന്നാണ് വ്യാഖ്യാനം. ഇനി ‘അമർ അക്ബർ ആന്തോണി’ ഒരു പൊളിറ്റിക്കൽ ബ്ലാക്ക് ഹ്യൂമർ ആണെന്നും 2015ലെ പഞ്ചവടിപ്പാലമാണെന്നും കൂടി കേൾക്കേണ്ടൂ!

“നീങ്ക നല്ലവനാ കെട്ടവനാ” എന്ന ചോദ്യം എറ്റവും‌ കൂടുതൽ തവണ കേട്ടത് മണിരത്നം നായകന്മാരല്ല, പൊറോട്ടയാണ്. #പൊറോട്ടമാഹാത്മ്യം

എംബിബിഎസിനു ചേരാനുള്ള മാർക്ക് കിട്ടിയില്ലെന്നു വച്ച് ഹോമിയോപതിക്ക് ചേരുന്നത് സർക്കാർ ജോലി കിട്ടിയില്ല എന്നും പറഞ്ഞ് ‘മൾടി ലെവൽ മാർക്കെറ്റിങ്ങി’നു ഇറങ്ങുന്നത് പോലെയാണ്. ഹോമിയോപതി ശാസ്ത്രമാണെന്ന് വിശ്വസിക്കുന്ന +2 വിദ്യാർത്ഥിയൊ (അലെങ്കിൽ രക്ഷിതാവോ ആണെങ്കിൽ) ഈ ഫോം ഫിൽ ചെയ്യുക. ഒരു പക്ഷെ ഒരു വലിയ ട്രാപ്പിൽ നിന്നും രക്ഷപ്പെടാൻ സഹായിച്ചേക്കാം.

നോട്ട് : ഈ പോസ്റ്റ് ഹോമിയൊ വികാരവ്രണം പൊട്ടിക്കുന്നെങ്കിൽ ഇച്ചിരി പഞ്ചാരഗുളിക കഴിക്കുക. അമ്മൂമേടെ അപ്പർത്തെ വീട്ടിലെ ചിക്കൻപോക്സ് മാറ്റിയ കഥയും പറഞ്ഞ് വരരുത്.

ഉഡ്താ പഞ്ചാബ്. കഞ്ചാവും കള്ളും ചരസും അടിച്ച് നടക്കുന്ന, പോക്രി പടങ്ങൾ മാത്രം ചെയ്ത് ഭാരതത്തെ ലോകത്തിനു മുന്നിൽ വെറും ഗാങ്സ്റ്റർ സിറ്റിയായി കാണിക്കുന്ന ചില ചീപ്പ് സിനിമാ മേക്കേർക്സ് ചേർന്ന് ഒരു സിനിമ ചെയ്യുന്നു. സിനിമയിൽ അമിതമായ കഞ്ചാവ്, അതിലും അധികം രാഷ്ട്രീയം – അസഹനീയമായ ദേശദ്രോഹസിനിമ. തന്റെ ജോലി സർട്ടിഫിക്കേഷൻ മാത്രമാണെങ്കിലും ദേശസ്നേഹിയായ നമ്മുടെ നായകൻ ആ സിനിമക്കെതിരെ പൊരുതുകയാണ്. തന്റെ അധികാരത്തെ ഉപയോഗിച്ച് ആ സിനിമയെ കണ്ടം തുണ്ടമായി വെട്ടി മുറിക്കുന്നു.

അവർ, ദേശസ്നേഹമില്ലാത്ത ആ കോമാളികൾ അധികാരവും ധനവും മാധ്യമത്തിന്റെ സപ്പോർട്ടും ഉപയോഗിച്ച് നായകനെ എതിർക്കുന്നു, നിയമത്തെ അവർ പിടിച്ച് വാങ്ങുന്നു. (ബിജിഎം) അവന്റെ വെട്ടിമുറികളെ കോടതി എതിർത്ത് അവനെ സൈഡ് ആകുമ്പോൾ അവൻ അശക്തനായി അവിടെ നിൽക്കുന്നു. പക്ഷെ ആ സിനിമ ഇറങ്ങുന്നതിനു മുന്നെ അതിന്റെ ‘സെൻസർ കോപ്പി’ ഇന്റർനെറ്റിൽ പടരുന്നു. സിനിമ ബോക്സ് ഓഫീസിൽ തകരുന്നു. നിർമ്മാതാവിന്റെ സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് ഒരു സൈഡിലിരിക്കുന്നു. പിന്നീട് നാട്ടിൽ ഒരു ദേശ ദ്രോഹ സിനിമ പോലും ഇറങ്ങാതെയാവുന്നു. ആ സസ്യശ്യാമളകോമള നാട്ടിൽ അങ്ങനെ നായകൻ ഇരിക്കുമ്പോൾ ഒരു കുട്ടി വന്ന് നായകനോട് ചോദിക്കുന്നു – ‘നീങ്ക നല്ലവനാ കെട്ടവനാ’. നമ്മുടെ നായകൻ ചിരിക്കുന്നു!

ഈ മഹാന്റെ കഥ അടുത്ത സിനിമയാക്കാൻ അനുരാഗ് കഷപിനോടൊന്ന് പറയാമോ?

സ്ഥിരം കാണുന്ന ചൊപ്പനങ്ങൾ : (ഒറിയോൺ പോസ്റ്റ് ഇൻസ്പിരേഷൻ)

1. വലിയൊരു അമ്പലത്തിന്റെ സൈഡിലെ വലിയ ആൽ മരത്തിൽ കെട്ടിയിട്ട് തല്ലുന്നു, ഫോർ ഈറ്റിങ്ങ് ബീഫ് ഇൻസൈഡ് ദ പുണ്യ പ്രമിസസ്.

2. കട്ട് ചെയ്ത് സിനിമ കണ്ട് കഴിഞ്ഞ് തീയറ്ററിൽ നിന്ന് ഇറങ്ങി വരുമ്പോൾ അമ്മാവൻ റോഡിൽ നിൽക്കുന്നു. തീയറ്ററിൽ ഒളിക്കുന്നു. അവിടെ ഒരു കുഴിയിൽ വീഴുന്നു. (കൃഷ്ണദാസ് ഒപ്പം ഉണ്ടാവും. മിക്കവാറും എന്റെ കൈയ്യൊ അവന്റെ കാലൊ ജാമായി നിലവിളിക്കുമ്പൊ എഴുനേൽക്കും)

3. എക്സാമിനു കയറിയ ശേഷം പരീക്ഷ ഹിന്ദി ആണ് എന്നറിയുന്നത്. (പക്ഷെ ക്ലാസ് മേറ്റ്സ് എഞ്ചിനിയറിങ്ങ് കോളേജ്ജിലേയാവും. കിരൺ ജിഷാദ് നെൽസൺ എന്നിവരൊക്കെ ഹിന്ദിയിൽ മണിമണിയായി സംസാരിക്കും, എക്സ്ട്രാ പേപ്പറൊക്കെ വാങ്ങും – ഞാൻ വാ പൊളിച്ചിരിക്കും)

4. കാണാതായ ഒറിയോണെ ഞങ്ങൾ എല്ലാവരും ചേർന്ന് കല്ലൂർ സ്റ്റേഡിയത്തിൽ തപ്പുന്നത് (കാണാതായ പന്ത് നോക്കുന്നത് പോലെ, പുല്ല് സൈഡിലോട്ട് മാറ്റി, കോലോണ്ട് കുത്തി) മിക്കവാറും അബ്രൂക്കാക്ക് ഒറിയോണിനെ കിട്ടും.

അഴിമുഖത്തിലൊരു ചളിമുഖം.

Kabali songs are MAGICAL!! Stunning compositions from Santhosh Narayanan. For first two days #KabaliDa was on loop mode, making me walk in slow motion and all. But now I’m stuck at #VaanamParthen, a very emotional song, brilliantly composed song with stunning lyrics written by Kapilan. Wow, Wow, Wow.

தீராத காயம் மனதில் உன்னாலடி.. ஆறாதடி
//theeraadha kaayam manadhil unnaaladi.. aaraadhadi//
A chronic wound in my heart because of you. It won’t heal.

മാരണം എന്ന് കേട്ടിട്ടേയുല്ലൂ. ദിപ്പൊ കണ്ടു. സിനിമയിൽ എന്തൊക്കെ പാടില്ല എന്ന് സംസ്കാരികമായി തീരുമാനിക്കുന്ന സാർ Udta Punjabനു നൽകിയ നിർദ്ദേശങ്ങളാണ്. സ്ഥലപ്പേരു പാടില്ല, തെറി പാടില്ല, എംപി, പാർട്ടി, എലക്ഷൻ, പാർലിമെന്റ് എന്നൊന്നും പറയാൻ പാടില്ല!!
എറ്റവും വലിയ കോമഡി അതല്ല, #12 പ്രകാരം പഞ്ചാബിനെ ലഹരിവിമുക്തമാക്കാൻ സർക്കാറും പോലീസും നടത്തുന്ന പോരാട്ടത്തെ സമ്മതിച്ച് കൊടുക്കുകയും വേണം!

കെ‌ സുധാകരനിലെ കെ‌‌ടെ ഫുൾഫോം കോമ്മയെന്നാണോ?

ഭയങ്കര രസമുള്ള കന്നഡ സിനിമയാണ് തിഥി. കുടുമ്പത്തിലെ എറ്റവും മൂത്ത നൂറ്റൊന്ന് വയസുകാരന്റെ മരണത്തെ ചുറ്റി പറ്റിയാണ് സിനിമ നിൽക്കുന്നത്. സെൻസിറ്റിവിറ്റിയും ഹാസ്യവും സിനിമക്ക് ഏറെ അവകാശപ്പെടാനുണ്ട്. അഭിനയതക്കാൾ ആരും പ്രൊഫഷനൽസ് അല്ല, മാണ്ട്യ എന്ന ഗ്രാമത്തിലെ സാധാരണക്കാരണാണ് എല്ലാ അഭിനയതാക്കളും.

ഈ സിനിമ നാളെ കൊച്ചിയിൽ റിലീസ് ആവുകയാണ്. കാണാൻ ശ്രമിക്കുക.

ഒരു പറ്റം സഖാക്കൾ അഞ്ജുവിനെതിരെ തിരിഞ്ഞിട്ടുണ്ട്. മൊഹമദാലി വിവാദത്തിൽ ഘോരഘോരം പ്രസംഗിച്ച അതേ ആളുകൾ ഇപ്പോൾ അഞ്ജു സർക്കാറിന്റെ കാശു കൊണ്ട് യാത്ര ചെയ്ത് ഖജനാവ് മുടിപ്പിക്കുകയാണെന്നും, ടാക്സടച്ചില്ലെന്നും, സർക്കാറിനെ ഉറ്റിയെടുക്കുന്ന കായികതാരമാണെന്നും എല്ലാം പറഞ്ഞ് ഇറങ്ങിയിട്ടുണ്ട്.

നാളെ സെൽഫി സ്റ്റിക്കുകൾക്ക് സ്വിസ് ബാങ്ക് അകൗണ്ട് ഉണ്ടെന്നും സെൽഫിയുടെ വീട്ടിൽ ആനക്കൊമ്പുണ്ടെന്നും എല്ലാം പറഞ്ഞ് അവർ വരുമായിരിക്കും, അല്ലേ?