‘നെയ്യപ്പം’ സൈഡായി. Android N for Nougat. (ന്ന് വച്ച സ്നിക്കേർസിന്റെ വകയിലൊരു അച്ഛൻ, കടലമിട്ടായിടെ കുഞ്ഞമ്മേടെ മോൻ). എന്തൊക്കെയായിരുന്നു, മലപ്പറം കത്തി, അമ്പും വില്ലും!

Most people don’t want more options; they just want what they want. When overwhelmed by choice, we tend to fall into behavioral patterns used by those whom Schwartz calls “optimizers”—people paralyzed by the fear that if they only waited a little while longer or searched a little harder, they could find what they think they want at the best possible price.” ― Tim Brown, Change by Design

മൂത്രത്തിൽ സ്വർണ്ണമെന്ന് കെട്ടിട്ടെങ്കിലും ബാഗ്ലൂരിലെ തിരക്കുള്ള റോട്ടിലേക്ക് പശുക്കളെ മെയ്ക്കാൻ വിട്ട് ബ്ലോക്കുണ്ടാക്കുന്ന ഏർപ്പാട് നിർത്തിക്കിട്ടിയാൽ മതിയായിരുന്നു.

ലെൻസ്, 2016 : മലയാളത്തിലിറങ്ങിയ സിനിമ. സംഭാഷണം ഏറെയും ഇംഗ്ലീഷ്, തമിഴ് ഭാഷകളിലാണ്. സിനിമ പറയാൻ ശ്രമിച്ച കാര്യം ഗൗരവമർഹിക്കുന്നതാണ്. സിനിമയുടെ ഭാഷയിലെ ചില ‘റോ’നസും അഭിനന്ദനം അർഹിക്കുന്നു.

കാര്യം പറയാൻ സിനിമ ഉപയോഗിച്ച കഥ അത്ര ശക്തമല്ല, അതിലെ രാഷ്ട്രീയത്തോട് വിയോജിപ്പുണ്ട് താനും. കണ്ടു മടുത്ത വിഷ്വലുകളും വിശ്വസിപ്പിക്കാൻ പാടുപെടുന്ന അവതരണ ശൈലിയും പ്രീച്ചിങ്ങിലേക്ക് എത്തുന്ന ക്ലൈമാക്സും സിനിമയിലെ പോരായ്മകളാണ്.

നോട്ട് : ഹാക്കിങ്ങ് ഈ സിനിമയിലും ഒരു കോമഡി മാത്രമാണ്. എന്നാലും ഹാക്കിങ്ങിനു വേണ്ടി മാത്രം അർട്ട് ഡയറക്റ്റർ ഉണ്ടാക്കുന്ന ജേംസ് ബോണ്ട് ഇന്റർഫേസിനേക്കാളൂം ബാപ്പച്ചിയുടെ ലഗസി ശരിയാവുന്നത് ഫുൾ സ്ക്രീനിൽ കാണിക്കുന്ന ജേമേലിനെക്കാളും ഭേദമാണ്.

ഇനി അർണബിനെ പിടിച്ച് രാഷ്ട്രപതിയാക്കൂവോ?

ഇത്രയും മടി പിടിച്ച എന്നെ ഞാൻ തന്നെ ഇതിനു മുന്നേ കണ്ടിട്ടില്ല!! തണുപ്പ്, കാറ്റ്, ഇരുട്ട്, ചെറിയ ചാറൽ – നല്ല ഉഗ്രൻ മടിയൻ കാലാവസ്ഥ അറ്റ് ബാഗ്ലൂർ!

‘നേർപ്പ്തോറും വീര്യം കൂടുന്ന’ ഹോമിയോപതിയിൽ അൽക്കഹോളിനു തുല്യമായ വല്ലതും ഉണ്ടോ? ഒരു കുപ്പി വാങ്ങി വാട്ടർ ടാങ്കിൽ കലക്കി, പൈപ്പിൽ നിന്നും ഒരു ഗ്ലാസ് കുടിച്ച് കിക്കാവാനായിരുന്നു.

ക്രിസ്പിൻ മഹേഷിന്റെ പ്രതികാരത്തിൽ പറഞ്ഞത് പോലെ അങ്ങനെ എല്ലാത്തിനും കയറി ഹാഷ് ടാഗ് / മെഴുകുതിരി പ്രകടനം ഉപയോഗിക്കാൻ പാടില്ല. ബലാൽസംഗം, അല്ലെങ്കിൽ അഴിമതിവിരുദ്ധത. ഓൺലി ഹൈ ക്ലാസ്.

2500 ബിസയിലേ നഗരത്തിന്റെ പേരാണോ മോഹൻജൊ-ദാരോ? അതൊ പിന്നീട് കുഴിച്ച് കണ്ടുപിടിച്ച archeological siteനു ഇട്ട പേരോ? രണ്ടാമത്തേതാണ് എന്നാണ് എന്റെ വിശ്വാസം. അപ്പൊ പിന്നെ മൊഹൻജൊ-ദാരോയിലെ നായക കഥാപാത്രം എന്തിനാവും മോഹൻജൊദാരോ എന്ന് അലറി വിളിക്കുന്നത്? ആകെ കൺഫ്യൂഷനായല്ലോ!

ഡ്രഗ്ഗിനെ പറ്റി പറഞ്ഞാൽ വിലക്ക്, വിദ്യാർത്ഥി-ടീച്ചർ പ്രേമത്തെ പറ്റി പറഞ്ഞാൽ വിലക്ക്, ഇലക്ഷനെന്ന് പറഞ്ഞാൽ വിലക്ക്, പഞ്ചാബി പറഞ്ഞാൽ വിലക്ക്, എം പി എന്ന് പറഞ്ഞാൽ വിലക്ക്, സെൻസർ ബോർഡ് ഒരു കാര്യം ചെയ്യ് – സെൻസർ ബോർഡ് സമ്മതിച്ച കഥാ സന്ദർഭങ്ങൾ എന്നും പറഞ്ഞൊരു പുസ്തകം ഇറക്ക്, ഇനി അത് നോക്കി ഇവർ സിനിമ പിടിക്കട്ടേ!

Pahlaj Nihalani’s CBFC denies certificate to Shlok Sharma’s movie Haraamkhor staring Nawazuddin Siddiqui on grounds that “It shows education dept under bad light”! #JaiHo

If Radia tapes made you think the republic was put on sale by the UPA, these tapes will tell you the sale was on even before that, during the Vajpayee years. Outlook Exclusive.