രമണൻ അറിയുന്നതിന്. എന്റെ ബാഗ്ലൂർ അഡ്രസ്സിലേക്ക് നീ ഓർഡർ ചെയ്ത ആ ഐറ്റം, കിട്ടിയാൽ അപ്പൊ തന്നെ ഞാൻ അതെടുത്ത് ഒഎൽഎക്സിൽ ഇടുന്നതായിരിക്കും, ആർക്കും വാങ്ങാം. നിനക്ക് മാത്രം 50% ഓഫ് തരുന്നതായിരിക്കും. ഇതിനെ ഒരു ബ്ലാക്ക് മേലിങ്ങ് ആയോ, ഫ്രോഡ് പരിപാടിയായൊ കാണരുത്. എന്ന് സ്വന്തം ഗംഗാധരൻ മൊയ്ലാളി.

സിപിഎം സൈബർ പോരാളികൾ പല ‘ഫോട്ടോഷോപ്പ്’ റെക്കോർഡും തിരുത്തി കുറിക്കാൻ സാധ്യത കാണുന്നു.

ഡെറ്റ അത്ര കൃത്യമാണൊ എന്നറിയില്ല. എന്നാലും കണ്ടിരിക്കാൻ കൊള്ളാം. 3000 വർഷത്തെ പൈതൃകമുള്ള ഇന്ത്യാ മഹാരാജ്യം ഇത് വരെ ഭൂമി പിടിച്ചടക്കാനായി അങ്ങോട്ട് ചെന്ന് യുദ്ധം ചെയ്തിട്ടില്ല – അത് ഇന്ത്യയുടെ മാത്രം പേരിലുള്ള ലിംക്കാ ബുക്ക് ഓഫ് വൽഡ് റെക്കോഡ് ആണ് എന്നൊക്കെ പഠിപ്പിച്ച സർക്കാർ ഹിസ്റ്റൊറി പുസ്തകത്തിനോടുള്ള നന്ദി ഈ അവസരത്തിൽ പ്രകടിപ്പിക്കുന്നു. #മൈ

മമ്മൂട്ടി സിനിമയുടെ പോസ്റ്റർ വന്നതും അതിനൊരു കൊട്ട ട്രോൾ വന്നതും ഒരുമിച്ചായിരുന്നു. വന്നപാടെ കൊറേയെണ്ണം വന്ന് പേജിപ്പൊ പൂട്ടിക്കുമെന്നും ചെവിയിൽ നുള്ളിക്കോളാനും (അമിത്ഷാ ചേച്ചി മോഡൽ) ഡയലോഗ് അടിച്ച് പോയായിരുന്നു. ദേ, ഇപ്പൊ മമ്മുട്ടി തന്നെ അതെടുത്ത് ഷെയർ ചെയ്തിരിക്കുന്നു.

ഇനി ഇക്കയെ ആക്കി എന്നും പറഞ്ഞ് മമ്മൂട്ടിയുടെ പേജ് തന്നെ ഫാൻസ് പൂട്ടിക്കുമോ? ആ!

തൊലിക്കട്ടിഡാ!

കമ്മട്ടിപ്പാടത്തിലെ‌ ടൈറ്റിൽ ക്രഡിറ്റ്സ്‌ ഫോണ്ട് രചനയാണ്. പഴയ ലിപി രചന. കണ്ട്രോളറും മണികണ്ഠനുമൊക്കെ‌ കാണാനെ എന്നാ ചേലാ!

മനോരമ പത്രം പിണറായെ വിടുന്ന ലക്ഷണം കാണുന്നില്ല. ഇഡലി, ലിഫ്റ്റ്, വെട്ട്, കുത്ത്… ദേ ഇപ്പൊ വീട് വരെ എത്തി. ഇനി വനിതയിൽ ഒരു കുടുമ്പ കവർ പേജും കൂടി കഴിഞ്ഞാൽ ലവർ തുടങ്ങും – തിർഞ്ഞ് വെട്ട്! ഫുൾ മാരക പ്ലാനല്ലേയൊ!

മുസ്ലിം ലീഗിനെ കൊണ്ട് ഇത്രയും കാലം ചെയ്യാൻ കഴിയാത്ത / ചെയ്യാതിരുന്ന ഒരു കാര്യം ജയലളിത ചെയ്തിരിക്കുന്നു – ജയലളിതാ മന്ത്രിസഭയിൽ ഒരു മുസ്ലീം വനിതാ മന്ത്രി. തലൈവി കിട്ക്കി!

ഭൂതമല്ലേ മനോരമയ്ക്കും മാതൃഭൂമിക്കും അറിയൂ… ദാ, വിജയേട്ടന്റെ ഭാവിയുമായി ജന്മഭൂമി പത്രം! പ്രതാപചന്ദ്രന്റെ ഭാഷയിൽ പറഞ്ഞാൽ ‘ഞങ്ങൾക്ക് ഭൂതത്തിൽ മാത്രമല്ല, ഭാവിയിലുമുണ്ടേടാ പിടി!’ #വിജയൻകഥകൾ

എന്നാലും ഇത്രക്ക് വേണ്ടായിരുന്നു.

13240730_267255980287888_8036940780262636213_n

നെറ്റിലും പത്രങ്ങളിലും പിണറായ് കഥകളുടെ ബളഹം – മനോരമ വാർത്തകൾ കണ്ടാ തോന്നും ശരിക്കും പിണറായായിരുന്നു ഫിഡൽ കാട്രോ എന്ന്! ഇനി ഒരു അമർ ചിത്ര കഥാ മോഡിൽ കഥാ പുസ്തകവും കൂടിയായൽ കിടിലനായി!

സാൾട്ട്മാംഗോട്രിയുടെ ആദ്യ ക്ലൈന്റ് ഒരു സിനിമ ആയിരുന്നു. ട്രാഫിക്ക്. (ആദ്യത്തേതും അവസാനത്തേയും സിനിമ അതാണ്). അഞ്ച് കൊല്ലത്തിനു ശേഷം ദാ ഇപ്പൊ ആ പേജിൽ ആളുകൾ വന്ന് ലൈക്കടിക്കുന്നു – ഹിന്ദി ട്രാഫിക്കിനെ പറ്റി മെസേജ് അയക്കുന്നു. 😉