ബാറുകൾ പൂട്ടുകയും, പിന്നീട് ബിയർ പാർലറുകളായി തുറക്കുകയും ചെയ്ത സാഹചര്യത്തിൽ ആവശ്യങ്ങളും സാധ്യതകളും തിരിച്ചറിഞ്ഞ് പുതിയൊരു സേവനം കേരളത്തിൽ പച്ച പിടിക്കുന്നു – ‘ഐസ് ക്യൂബ്സ് ഇവിടെ വാങ്ങാൻ കിട്ടും’.

അലക്കുകാർക്ക് തുണികൊടുക്കുമ്പൊ മാറി പോവാതിരിക്കാൻ തുണിയിൽ പേരോ ഇനിഷ്യലോ എഴുതൂലേ/തുന്നൂല്യേ? അതിനെന്തിനാ പാവം മോഡിയെ കുറ്റം പറയണേ?! ല്ലേ..

മറിയംമുക്ക്

ആമേൻ ഒരു ‘ആനവാൽമോതിരം’ ആണെങ്കിൽ ‘ഭാർഗവ ചരിത’മാണ് മറിയംമുക്ക്.

“സുഹൃത്തിന്റെ വീട്ടിലേക്ക് പോയപ്പോൾ ഒരു വലിയ ലൈബ്രറി. ഒരുപാട് പുസ്തകങ്ങൾ. കൂടുതലും മലയാളം. പുസ്തകം തുറക്കുമ്പൊൾ പുസ്തകത്തിന്റെ ആദ്യ പേജിൽ ‘ഇന്ന ആളിനു, സ്നേഹപൂർവ്വം’ എന്ന് ലേഖകന്റെ ഒരു വരിയും ഒപ്പും. അവന്റെ അച്ഛനു കിടിയതാണത്രേ. പുള്ളിക്ക് സാഹിത്യകാരന്മാരായി നല്ല ബന്ധമാണത്രേ. അസൂയയോടെ ഓരോന്നും മറച്ച് നോക്കി നോക്കി. എംടി ഒപ്പിട്ട നാലുകെട്ട്, സേതു ഒപ്പിട്ട അടയാളങ്ങൾ, മുകുന്ദന്റെ ഒപ്പോടു കൂടിയ ദൈവത്തിന്റെ വികൃതികൾ എന്നിവക്കൊപ്പം, കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ സ്നേഹാശംസകളും ഒപ്പോടും കൂടിയ ഐതിഹ്യമാലയും ആ ലൈബ്രറിയിൽ ഇരിക്കുന്നു. സമ്മതിക്കണം!” ‪#‎കേട്ടകഥ

തീവണ്ടിയിൽ ഒപ്പമുള്ള ബംഗാളികൾ നാലുവയസ്സുള്ള ബംഗാളി പയ്യനോട് വാക്കുകളുടെ മലയാളം ചോദിച്ച് ബുദ്ധി പരീക്ഷിക്കുന്നു. ശരിയുത്തരം കേട്ട് ക്ലാപ് ചെയ്യുന്നു. മാതാപിതാക്കൾ സന്തുഷ്ടരാവുന്നു. ശ്രേഷ്ഠം മലയാളം!