ഷോഭാശക്തിയുടെ ‘മ്’. വായനയുടെ തുടക്കത്തിൽ തന്നെ ഇത്രത്തോളം കല്ലുകടി അനുഭവപ്പെട്ട മറ്റൊരു പുസ്തകമില്ല. അധ്യായങ്ങൾക്കുള്ളിലെ ഓരോ പാരാഗ്രാഫിനും തലക്കെട്ട്, തമ്മിൽ ബന്ധമില്ലത്തവ. ഒട്ടും ഫിക്ഷനലല്ലാത്ത എഴുത്ത്. ആദ്യ പേജുകൾ വായിക്കാൻ ഏറെ സമയമെടുത്തു, പിന്നെ വായനാനുഭവം മാറി. ഒരു മനുഷ്യനും ഒരുകാലത്തും ചിന്തിക്കുകപോലും ചെയ്യാൻ പാടാത്ത അത്രയും ഭയാനകമായ അനുഭവങ്ങളിലുടെ പോകുന്നു ഈ നിശബ്ദതയുടെ പുസ്തകം. ശ്രീലങ്കൻ രാഷ്ട്രിയ, കലാപങ്ങളിൽ അസഹനീയമായ ക്രുരതകൾക്ക് വിധയരാവുന്ന മനുഷ്യന്റെ അവസ്ഥ ഷോഭയുടെ വാക്കുകളിലൂടെ ഫിക്ഷനിന്റെ അതിശയോക്തിയില്ലാതെ പറഞ്ഞുപോവുന്നു, വായനക്കാരനെ ഭയപ്പെടുത്തുന്നു. (പുസ്തകം തമിഴിലാണ്. മലയാള പരിഭാഷ ടി.ഡി. രാമകൃഷ്ണൻ വിവർത്തനം ചെയ്ത്ത മാതൃഭൂമി പ്രസിദ്ധികരിച്ചിരിക്കുന്നു. ഇംഗ്ലീഷിൽ Traitor എന്ന പേരിൽ പെങ്ക്വിൻ ബുക്സും)

രഞ്ജിത്ത് എന്ന സംവിധായകൻ സോഷ്യൻ മീഡിയയെ പറ്റി പറഞ്ഞതിൽ എന്താണ് തെറ്റ്. സെലിബ്രറ്റി ഫോട്ടോക്കും, അനാവശ്യ വികാരവ്രണങ്ങളിലും മലയാളിയുടെ പ്രതികരണ-പഞ്ചസാര-ചോറി-തെറികളുടെ ഉപയോഗവും, മര്യാദയില്ലായ്മയും ഭാഷയും ട്രൈനിലെ കക്കൂസെഴുത്തുകളെക്കാൾ മോശമാണ്. സിനിമ നടിയുടെ കല്യാണത്തിനു ‘സ്വകാര്യവത്കരണ പ്രതിഷേധം’ തൊട്ട് അവളുടെ വസ്ത്രവും ശരീരവും സ്വർഗ്ഗാരോഹണവും, ‘സച്ചിനെ അറിയാത്ത മോൾ’ വരെയുള്ള ഒരായിരം ഉദാഹരണങ്ങളും അവയ്ക്കുണ്ട്.

രഞ്ജിത്ത് ജനറലൈസ് ചെയ്തു എന്നതും, ‘ഫേസ്ബുക്കിനെ തള്ളിപറയാൻ അങ്ങേരാരാ’ എന്നൊന്നും ചോദിക്കുന്നതിൽ അർത്ഥമില്ല. ഒരു വ്യക്തി തനിക്ക് തോന്നിയത്, തന്റെ ഒബ്സർവേഷൻ പറഞ്ഞു, അത് പേജ് ഹിറ്റ് കിട്ടാൻ വേണ്ടി മാത്രം ജപ്പാനിലെ തണ്ണിമത്തൻ ലോറി ഇടിച്ച് മരിച്ച സ്ത്രിയുടെ വാർത്തയെ “തണ്ണിമത്തൻ യുവതിയെ പീഡിപ്പിച്ചു കൊന്നു” എന്നെഴുതുന്ന ഇന്രർനെറ്റ് മാധ്യമങ്ങൾ എഴുതിയത് വച്ച് കണ്ട് ഫേസ്ബുക്കെന്ന വികാരത്തിൽ വ്രണമായി കാണുന്നത് പോഴത്തരമാണ്.

ബാറുകൾ പുട്ടി മദ്യവില്പന പൂർണ്ണമായും മോണോപൊളേസ് ചെയ്യുന്ന സർക്കാർ ബിവറേജിൽ കെ.എസ്.ആർ.ടി.സിടെ ഇത്രരൂപ്പക്ക് മുകളിലെ ടിക്കറ്റുമായി വരുന്നവർക്ക് സബ്സിഡിയൊ, അതുമല്ലെങ്കിൽ പ്രത്യേക ക്യൂവെങ്കിലും നൽകിയാൽ ആ ആനവണ്ടി ഒന്ന് രക്ഷപ്പെടുമായിരുന്നു

കേരളത്തിലുള്ള മലയാളികൾക്ക് ബംഗാളികളോടുള്ള ആറ്റിറ്റ്യൂഡ് അറബികൾ മലയാളിയോട് കാണിക്കുന്നതിലും കഷ്ടമാണ്. ബസ്സിലും, വഴിചോദിക്കുമ്പോഴും ഹോട്ടലിലും ബംഗാളിയെ കണുമ്പോൾ പുച്ഛിച്ച്, അവനെ ആക്കി അവന്റെ മാതൃഭാഷയല്ലാത്ത ഹിന്ദിയിൽ ക കോ ഹോ എന്നൊക്കെ പറഞ്ഞാക്കുമ്പോൾ മലയാളിയെ മദ്രാസിയെന്നും മലബാറി എന്നും വിളിക്കുന്ന അറബികളെ പോലെ അവരും നമ്മളെ കാണുന്നുവെന്നും അറബിയെ പോലെ ഇരിന്നിടം കുഴിച്ച നാലു തലമുറക്ക് ജീവിക്കാൻ വകയുള്ള ഒരു കോപ്പും നമ്മടെ മണ്ണിന് താഴെയില്ലെന്നും ഓർക്കുന്നത് നല്ലതായിരിക്കും.

'മുന്നറിയിപ്പ്' എന്തുകൊണ്ട് തീയറ്ററിൽ കാണേണ്ടെ ചലചിത്രമാവുന്നു

എല്ലാ സിനിമയും സൃഷ്ടിക്കപ്പെടുന്നത് തീയറ്ററിൽ കാണാൻ തന്നെയാണ്. കഴിഞ്ഞ മാസം തന്നെ പല സിനിമകളൂം (സ്റ്റീവ് ലോപസ്, ജിഗർതണ്ഡ) തീയറ്ററിൽ തന്നെ കാണണമെന്ന് ഞാൻ പറഞ്ഞിട്ടുമുണ്ട്. എങ്കിലും ആ സിനിമകളിൽ നിന്നും മാറി, ഈ സിനിമക്ക് ‘കണ്ടേ പറ്റു, അതും തീയറ്ററിൽ തന്നെ കാണണം’ എന്ന് വാശി പിടിക്കുന്നതിൽ കാരണങ്ങളേറെയാണ്.

സിനിമയുടെ സ്ഥായി ഭാവങ്ങളിൽ നിന്നും പൂർണ്ണമായി മാറി നിൽക്കുന്നതാണ് ഈ സിനിമയുടെ ആഖ്യാനവും കഥയും. പറയുന്ന, പറഞ്ഞ് മനസ്സിലാക്കുന്ന, പറഞ്ഞ് പറഞ്ഞ് കാണികളേ സ്പൂൺ ഫീഡ് ചെയ്യുന്ന ത്രില്ലർ രീതികളും, അവയ്ക്ക് ചേരുവയായി വരുന്ന അനാവശ്യ ഗിമ്മിക്കുകളും ഇല്ലാതെ കഥയെ കഥയായി പറയുകയാണ് മുന്നറിയിപ്പ്.

മുന്നറിയിപ്പുകളുടെ ആഘോഷമാണ് സിനിമ. ഓരോ സംഭാഷണവും, ഓരോ ചെറിയ കഥാപാത്രവും കഥാന്ത്യത്തെ പരാമർശിക്കുന്ന മുന്നറിയിപ്പുകളാവുന്നു. സിനിമയിലെ കഥ സംഭാഷണം മാത്രമല്ല, അതിൽ ചിത്ര-ശബ്ദ-നിശ്ശബ്ദതയ്ക്കും വലിയ സ്ഥാനമുണ്ടെന്ന വിവേകമാണ് സിനിമയുടെ കാതൽ. പറയാതെ പറയുന്ന കഥ. വേണുവിന്റെ ആശയത്തെ തിരക്കഥയാക്കിയ ഉണ്ണി ആർ എന്ന എഴുത്തുകാരന്റെ കഴിവ് എടുത്ത് പറയേണ്ടതാണ്. ഹൈക്കു പോലെ ചിന്തിപ്പിക്കുന്ന ചെറിയ ഡയലോഗുകൾ. എല്ലാ കഥാപാത്രവും പറയുന്ന ഡയലോഗുകളും രാഘവനുവേണ്ടിയാണെന്ന് എന്നതും ഒരു സവിശേഷതയാണ്.

മമ്മൂട്ടി എന്ന നടന്റെ വൈഭവമാണ്, മമ്മുട്ടി എന്ന നടനെ സിനിമയിൽ കാണുന്നത് പോലുമില്ല. സിനിമയിലെ ഡയലോഗിൽ പറയുന്നത് പോലെ മമ്മുട്ടി എന്ന സത്യത്തെ / വെളിച്ചത്തെ മറച്ചുപിടിക്കുകയാണ് കഥയും സംവിധായകനും. സിനിമയിൽ ഉടനീളം രാഘവനാണ്. രാഘവൻ മാത്രം. മമ്മൂട്ടിക്കൊപ്പം, അഥവ മമ്മൂട്ടിയെക്കാൾ കൂടുതൽ സീനികളിൽ പ്രത്യക്ഷപ്പെടുന്ന അപർണ്ണയുടേയും അപർണ്ണയ്ക്ക് ശബ്ദം കൊടുത്ത വിമ്മി മറിയത്തിന്റെയും പർഫോർമൻസുകൾ എടുത്ത് പറയേണ്ടവയാണ്. എല്ലാ അഭിനയതാക്കളും മികവുറ്റ അഭിനയം കാഴ്ചവച്ചു എന്നതും സിനിമയുടെ മാറ്റ് കൂട്ടുന്നു.

സിനിമയിലെ ഒരു പ്രമുഖ താരം ബിജിബാലാണ്. സിനിമയ്ക്ക് യോജിച്ച പശ്ചാത്തല സംഗീതമൊരുക്കാൻ ബിജിക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാതന്ത്ര്യത്തിനും, സത്യത്തിനും, ആകാംക്ഷക്കുമിടയിലെ സംഗീതമാവാൻ അതിനു കഴിയുന്നുമുണ്ട്. ഇടക്ക് ചില ഡയലോഗിനു പോലും ആ സംഗീതത്തിന്റെ താളമുണ്ടോയെന്ന് തോന്നി പോവും.

പുതിയ സിനിമകളിലെ ഒഴിച്ച്കൂടാനാവാത്ത ‘ആഗിളുകളും’ ‘ഫ്രേമുകളൂം’ ഒന്നുമില്ലാത്തെ ഒരു സിനിമ എന്ന പക്വതയും മുന്നറിയിപ്പിനുണ്ട്. തന്റെ ഫ്രേമുകളുടെ പോർട്ട്ഫോളിയൊ കാണിക്കാനല്ല മറിച്ച് നല്ല സിനിമ സൃഷ്ടിക്കാനാണ് വേണു ശ്രമിച്ചതും വിജയിച്ചതും. മൂന്ന് സെക്കന്റിൽ ഇരുപത്തേഴ് ഷോട്ടുകൾ വെട്ടിയൊട്ടിച്ചാലെ സിനിമക്ക് ചടുലത വരൂ എന്ന വാദത്തിനും മറുപടിയാണ് ബീനാപോളിന്റെ എഡിറ്റിങ്ങ്.

ഓരോ കാണിക്കും ഇതൊരു മുന്നറിയിപ്പാണ്. കാലവും കാലനും മടുത്ത ക്ലീഷേകളും ഹീറോയിസവും ഗിമ്മിക്കുകളും സിനിമയേയും കാണിയേയും എത്രത്തോളം പിന്നോക്കം എത്തിക്കുന്ന എന്ന സത്യത്തിലേക്കുള്ള ഒരു ചൂണ്ടുവിരൽ. എന്തിനേയാണോ സ്ഥിരം സിനിമയിൽ കുറവുകളായി പ്രേക്ഷകൻ കാണുന്നത് അവ കൊണ്ട് മാത്രം അതെ പ്രേക്ഷകനെ ത്രസ്സിപ്പിക്കുകയാണ് വേണു എന്ന മാന്ത്രികൻ – നേർത്ത സംഭാഷണം കൊണ്ടും, നിശ്ശബ്ദതകൊണ്ടും, പറയാതെ പറഞ്ഞും.

പള്ളിയിൽ കുർബാനക്കു പോയി, കുർബാന കൂടി, കുമ്പസരിച്ച്, മക്കളെ പള്ളി ക്ലാസിലേക്ക് വിട്ട് വരുന്ന (അവിടന്നൊക്കെ ഹാജറിട്ട കടലാസും വാങ്ങി) വീട്ടച്ഛന്മാർക്ക് ”വീക്കിലി വൈൻ കോട്ട” നൽകാൻ അങ്ങ് റോമിലിരുന്ന് മാർപ്പാപ്പ പറഞ്ഞാൽ ഉമ്മൻ എന്തീയും? കോട്ട വാങ്ങൊ, അതൊ നിരോധിക്ക്യോ? ( ആരെ നീ പ്രീണിപ്പിക്കുന്നോ, അവൻ തന്നെ നിനക്ക് പാരയാക്കുന്നു.)

Munnariyippu : A movie that haunts

A movie that haunts. You won’t see the star Mammootty at any point of movie – it’s all Raghavan, a mysterious, intelligent double homicide convict. The brilliance of Director-Writer-Actor is visible on the way Ragahavan is moulded and shown. Aparna Gopinath did the best of what she can. Ranji Panicker, Nedumudi Venu, Saiju Kurup, Sasi Kalinga and almost all supporting actors did a fabulous work on supporting the whole thread. Prithviraj Sukumaran’s clean cameo performance needs an applause. Unni R, ‘the pen’, did a stunning writing keeping Raghavan as a mysterious yet interesting character with simple, witty, like-a-haiku and clever dialogues. Bijibal’s fabulous background music is haunting, to the theme and really works as ‘warning’ for the whole story. Finally Venu sir, the ace cinematographer stunts the audience with a fabulous movie making pattern and a very shocking and haunting climax! Hats off to the Crew and Cast, it is fabulous experience. And Mammooty – this is kind of Mammooty we wish to see.

The Illicit Happiness of Other People by Manu Joseph

Manu Joseph’s novel The Illicit Happiness of Other People. The book I added to to-read list months ago, became a must-read-favourite in a days time!

The book is gripping and exciting like a thriller, yet makes you smile and ROFL at times with the ‘very-malayalee’ sarcasm and wit that the narrator makes.The way he ‘draws’ the characters into the mind, even the insignificant, is remarkable. Manu, you are a genius!

കൂവാതെ, അറ്റൻഷൻ മാറാതെ ജനഗണമന പ്ലേ ചെയ്യണമെങ്കിൽ എറ്റവും നല്ല സ്ഥലം ബിവറേജ് ഔറ്റ്ലെറ്റുക്കളാണ്.

ജനഗണമന തീയറ്ററിൽ മാത്രം പോരാ എന്നാണ് എന്റെ അഭിപ്രായം. ഭാരതത്തിന്റെ ഐക്യത ഊട്ടിയുറപ്പിക്കുന്ന റെയില്വേ സിസ്റ്റത്തിലും ഇടക്കിടക്ക് ജനഗണമന പോലുള്ളവ ഒഴുകി, പാറി നടക്കണം. തീവണ്ടി ഓരോ സ്റ്റേഷനിൽ എത്തുമ്പൊഴും ആ യാത്രയുടെ വിജയത്തിൽ സന്തോഷിച്ച് അഖണ്ഡ ഭാരത്തതിൽ സ്വയം പ്രൗഡരായി ജനഗണമന കേട്ട്, അറ്റൻഷനിൽ നിന്ന് അതിനു ശേഷം മാത്രേ ട്രൈനിൽ നിന്ന് ഇറങ്ങാനൊ കയറാനോ പാടുള്ളു എന്നാണ് എന്റെ പക്ഷം. വല്ലവനും ഇടയിൽ കയറാൻ നോക്കിയ അപ്പൊ കേസെടുക്കണം!

പ്രപ്പോസാൻ ഡയമണ്ട് വാങ്ങുന്ന ചെക്കൻ. മകൾക്ക് സ്വർണ്ണം വാങ്ങുന്ന അച്ഛൻ. ഒളിച്ചോടുമ്പൊ പ്ലിങ്ങുന്ന അച്ഛൻ. വീട്ടിലേക്ക് തിരിച്ചു പോവുമ്പോൾ പ്ലിങ്ങുന്ന കാമുകൻ. കാശുണ്ടാക്കുന്ന കല്യാൺ. ഇത്രയും സത്യസന്ധമായ പരസ്യം വേറെവിടെ കാണും!

Anjaan, 2014

Anjaan, 2014 : A movie made just to entertain using Suriya’s style factor and looks, which partially works. Yuvan’s BGM did a great role on making it work for mass. But, the story is mediocre, predictable and is too long with unwanted songs, flash backs and so-called-comedy by Brahmanandam. Samantha is there to the usual romance and to do a bikini dance – that’s all.Vidyut Jammwal and Manoj Bajpayee makes the movie wow, with clean performance and stunning looks.

Overall, the movie is illogical yet a fine entertainer for Suriya fans, a usual watchable mass for the rest. (And yes, you might remember CID Nazeer and Salim Kumar at some places!)