തലക്കെട്ട് വായിച്ചാൽ ഞെട്ടുകയും, വാർത്ത വായിച്ചാൽ തലക്കെട്ടുമായി ഒരു ബന്ധവുമില്ലല്ലൊ എന്ന് തോന്നുകയും ചേയുന്ന “ക്ലിക്ക്” എഴുത്താണ് പുതിയ മാധ്യമ ധർമ്മം. തൊന്നൂറു വർഷം മെനക്ക് ജീവിച്ച് വാർദ്ധക്യ സഹജമായ കാരണത്താൽ ഒരാൾ അങ്ങ് പശ്ചിമകൊറിയയിൽ മരിച്ചാലും “ചുവന്നുടുപ്പിട്ട യുവാവ് പൊടുന്നനെ മരിച്ചു” എന്ന് തലക്കെട്ടെഴുതും ചില ക്ലിക്കോണ്ടു ജീവിക്കുന്ന ധർമ്മിഷ്ടന്മാൻ.— reading Mathrubhumi.

ആർഷ ഭാരത സംസ്കാരം എന്ന് പറയുമ്പോൾ അവർ ഉദ്ദേശിക്കുന്നത് ശ്രിരാമ ദേവനും അതിനു ശേഷമുള്ള എകപത്നി-അഗ്നിപരീക്ഷ തുടങ്ങിയ സംഭവങ്ങളാണ്. അതിനു മുമ്പത്തെ സംസ്കാരവും ആർഷവും ഭാരതവും ഒന്നും അവർ അംഗീകരിക്കുന്നില്ല – വിഭജനത്തിനു ശേഷമുള്ള റഷ്യയെ സിപിഎം അംഗീകരിക്കാത്തപ്പോലെ തന്നെ!

Arnab Goswami is changing the way the election results are delivered! From aggressive and dramatic delivery to statistics and even score card, inspire of the fact that there is actually nothing happening now than counting – it looks like Twenty 20, without breaks and cheer girls!

മഴകൊള്ളാത്തിരിക്കാൻ ഓട്ടോമീറ്ററിന്റെ മീതെയിട്ടിരിക്കുന്ന കവർ മാറ്റി റീഡിങ്ങ് നോക്കുമ്പോഴുള്ള ഓട്ടോക്കാരന്റെ നോട്ടം കണ്ടാൽ തോന്നും ഞാനവന്റെ തുണിപൊക്കി നോക്കുവാണെന്ന്!!

Before Midnight

Before Midnight, 2013 : The third in “Before” series, Before Midnight is a clean, well written sequel which talks about more matured romance than 95’s Sunrise or ’04s Sunset. The movie is sheer brilliance of script writer Trio, who made it risk and attractive just with a dozen characters and five major locations with long 10+ minutes shots. If the first two films belongs to the finest romantic movie of all time, this new film is sharper, more sensible and content rich work on what love and relations are.

ജയമോഹന്റെ ‘നൂറു സിംഹാസനങ്ങൾ’. ജാതി എന്ന ചിഹ്നത്തെ സമൂഹം എത്രത്തോളം മനുഷ്യനിലേക്ക് അടിച്ചേൽപ്പിക്കുന്നു എന്ന് വരച്ച് കാണിക്കുന്ന നോവൽ. അത്മകഥയുടെ രീതിയിലുള്ള ആഖ്യാനം. തമിഴ് സാഹിത്യം പോലെ ചെറിയ വരികളും, സാധാരണ പദപ്രയോഗങ്ങളും. എങ്കിലും മനുഷ്യനെ ഏറെ സ്പർഷിക്കുന്ന ദുരിതത്തിന്റെ ശക്തമായ ഭാവങ്ങൾ നിറഞ്ഞൊഴുകുന്ന കഥ.

“അമ്മ ഭയത്തോടെ ഇരുന്ന് ഉണ്ടു. പിന്നെ ചോറും അവളും വേറെയല്ലാതെയായി. ഒരു മൃഗവും ഇത്ര വൃത്തികേടായി ഭക്ഷണം കഴിക്കില്ല എന്ന് തോന്നി. കാരണം, മൃഗം ഒരിക്കലും ഇത്രയും വിശപ്പ് അറിഞ്ഞിട്ടുണ്ടാകില്ല. മൃഗങ്ങൾക്ക് വർത്തമാനകാലത്തിന്റെ വിശപ്പ് മാത്രമേയുള്ളൂ”

Behind every successful heroic movie, there is a stunningly performed villain! – watching Pathram.

Bangalore Days

Bangalore Days, 2014 : ക്ലീഷെയുടെ ആഘോഷമാണ് ബാഗ്ലൂർ ഡേയ്സ്. കേട്ട കഥയും പ്രവചിക്കാവുന്ന സന്ദർഭങ്ങളും മാത്രമുള്ള സിനിമ. പക്ഷെ, സിനിമയുടേയും (കഥകളുടേയും) സൗന്ദര്യം പാത്രസൃഷ്ടിയിലും ആഖ്യാന സൗന്ദര്യത്തിലാണെന്നുമുള്ള സത്യം എടുത്ത് പറയുന്നു ഈ സുന്ദര സിനിമ.

അഞ്ജലി മേനോന്റെ മികച്ച കഥാപാത്രസൃഷ്ടിയും, അടക്കമുള്ള തിരക്കഥയും എടുത്ത് പറയേണ്ടതാണ്. പുതുതലമുറയിലെ താരങ്ങളിൽ മിക്കവാറും എല്ലാവരുമുള്ള സിനിമയിൽ അവരെ കഥാപാത്രമായും, അതെ സമയം അവരുടെ സ്റ്റാർഡം ഉപയോഗിക്കാനും തിരക്കഥക്ക് കഴിഞ്ഞിട്ടുണ്ട്. സമീർ താഹിർ ഒരുക്കിയ ഗംഭീര ഫ്രേയിമുകൾ ഛായാഗ്രാഹകന്റെ മികവിനേയും സിനിമ എന്തെന്നറിയുന്ന നിർമ്മാതാവിന്റെയും കൈയ്യൊപ്പുകളാവുന്നു. അനവ്ർ നിങ്ങൾ വീണ്ടും മലയാളികളെ അത്ഭുതപ്പെടുത്തിയിരിക്കുന്നു.

മൂന്ന് നായകന്മാരും, നാലു നായികമാരുമുള്ള സിനിമയിലെ ഏഴുപേരുടേയും റോളുകൾ അവരുടെ കൈകളിൽ ഭദ്രമാണ്. ഫഹാദിന്രേയും നെവിന്റയും നസ്രിയയുടേയും പാർവ്വതിയുടേയും അഭിനയം മികവുറ്റതാണ്. ദുൽഖറിന്റെ സ്ക്രീൻ പ്രസൻസും ക്ലൈമാക്സിലെ പ്രകടനവും ഗംഭീരമാണ്. കല്പന, വിജയരാഘവൻ, പ്രതാപ് പോത്തൻ, സിജോയ് (കോച്ച്) എന്നിവരുടെ സൂക്ഷമവും ഗംഭീരമായ പ്രകടനം സിനിമയെ മികവുറ്റതാക്കി.

അഞ്ജലി മേനോൻ – അൻവർ റഷീദ് – സമീർ താഹിർ, നന്ദിയുണ്ട്. ഒരു നല്ല സിനിമ തന്നതിന്. ആഖ്യാനത്തിന്റെ സൗന്ദര്യം വീണ്ടും കാണിച്ച് തന്നതിന്. ക്ലീഷേയായ സന്ദർഭങ്ങളിലെ ക്ലീഷെയായ സീനുകളെ പൂർണമായും മാറ്റി പുതിയൊരു അനുഭവം തന്നതിന്, ആഴത്തിൽ തറയ്ക്കുന്ന ചില ആശയങ്ങളെ പറഞ്ഞ് പറഞ്ഞ് ‘സ്റ്റഡി ടൂർ’ ആക്കാതെ വൃത്തിയായി പറഞ്ഞതിന്. ട്വിസ്റ്റുകളും, ട്വിസ്റ്റിന്മേൽ ട്വിസ്റ്റും (പറ്റിയാൽ അതിന്റെ മേലെയൊരു ഒലിവർ ട്വിസ്റ്റും) ഇല്ലാത്ത ഒരു നല്ല സിനിമ തന്നതിന്.

കാണിപ്പയൂർ രാഷ്ട്രിയം പ്രവചിച്ചത്രെ! ആ വീഡിയൊ കണ്ട മലയാളമാണെന്ന് പോലും തോന്നത്തത്രീം കോപ്ലക്സ് സെന്റെൻസ്. നാളെ എങ്ങനെ വേണെലും അത് വായിക്കാം. സിമ്പിൽ ആയി, വൺ വേർഡിൽ പ്രവചിച്ചൂടേ? 1. ഭരണം നിൽക്കോ, 2. പണി കിട്ടോ 3. ഡോളർ വില കൂടോ 4. പെറ്റ്രോൾ വില കൂടോ 5. ഗൽഫിലെ മലയാളിക്ക് പണികിട്ടോ? (കർമ്മാധിപൻ ആരാണോന്നും പറയണ്ടാ)

ഇന്ത്യ കണ്ട എറ്റവും വലിയ റിയാലിറ്റി ഷോയായ യുവ ചോരകളെ പ്രകമ്പനം കൊള്ളിച്ച “ഇന്ത്യാ എഗേൻസ്റ്റ് കറപ്ഷൻ” (അതെ, അന്ന് നീയൊക്കെ പോയി കത്തിച്ച മെഴുകുതിരികൾ തന്നെ) എന്ന പദ്ധതിയൂടെ ഓൺലൈൻ സ്രാറ്റജി ഹെഡായ മാഹാനുഭാവൻ ശ്രിമാൻ ശിവേന്ദ്ര സിങ് റിലയൻസ് പുതിയതായി ‘തനിക്കാക്കിയ’ നെറ്റ്വർക്18ന്റെ എക്സികൂറ്റിയിൽ കയറിയ വിവരം സർവ രാജ്യ ആപ്പ്-കെഗ്രിവാൾ-ഹസാറെ-ലോക്പാൽ വാദികളെ ഇതിനാൽ അറിയിച്ച് കൊള്ളുന്നു.

— feeling “അവർക്ക് വേണ്ടി ഇട്ട ലൈക്കും കത്തിച്ച മെഴുകുതിരിയും വേസ്റ്റ്”.