Queen

Queen The Film, 2014 : One of the brilliantly told feel good Hindi movie. The concept of loosing, gaining and living is brilliantly told and well narrated in the movie without using the usual cliches. Kangana Ranaut did brilliant, raw, close to heart performance making herself the back bone of movie. Lisa Haydon’s charm and hot sexy look was apt for the role she played and did a clean performance. Vikas Bahl, just like his Chillar party, did a great job. Special mention to Bobby Singh, the cinematographer – You will be remembered for each frames you shot for Queen.

ആപ്പും വങ്കത്തരങ്ങളും

കോൺഗ്രസ്സിന്റെ പരസ്യത്തെക്കാളും കഷ്ടമാണ് കോപ്പിലെ ചില ആപ്പ് വാദികളുടെ ഫേസ്ബുക്ക് ഗർജ്ജനം. അഥവാ ആപ്പ് ഒരു വിത്യസ്തമായ പാർട്ടി ആണെങ്കിൽ കൂടി അതിന്റെ ചിന്തകൾ പ്രചരിപ്പിക്കാതെ, ബാക്കിയുള്ളവരെ താറാടിച്ച് കാണിക്കൽ, താരതമ്യം പിന്നെ ഒടുക്കത്തെ അക്കാദമിക്ക് പൊക്കലും. പിന്നെ അഹങ്കാരമില്ലാത്ത പൊട്ടത്തരങ്ങളും – കൂട്ടുമന്ത്രിസഭയെക്കാൾ നല്ലത് റീ ഇലക്ഷനാണ് (ചിലവാവുന്ന കോടികളൊരു പ്രശ്നമെയല്ല) , കേരളത്തിലെ 140 സീറ്റിൽ 30 സീറ്റ് കിട്ടും (അത് ഈ ഇലക്ഷനല്ല), നിഷേധ വോട്ട് കൂടിയാ പാർട്ടിയെ പൊറത്താക്കും (ഉവ്വ!).. അങ്ങനെ കൊറേ സസ്യശ്യാമളകോമള വങ്കത്തരങ്ങളും! ആപ്പിനിട്ടുള്ള എറ്റോം വല്യയ ആപ്പ് ഇമ്മാതിരി സിദാബാദ് വിളിക്കുന്നോരാ!

നോട്ടാ

നോട്ടാ (NOTA) നോട്ടാ എന്ന് പലവരും കൊട്ടിഘോഷിച്ച് നടക്കുന്നത് കണ്ടു. ആർക്കും വോട്ട് ചെയ്യാൻ താല്പര്യമില്ലാത്തവർക്ക് വോട്ടിങ്ങിൽ ഭാഗമാവാൻ വേണ്ടിയുള്ള ഒരു ഐറ്റം മാത്രമാണ് None of the Above. ജയിക്കുന്ന ഭൂരിപക്ഷത്തിനേക്കാൾ കൂടുതലാണ് നോട്ട എങ്കിൽ റിഎലക്ഷൻ വരും എന്നത് തെറ്റിധാരണയാണ്. എറ്റവും കൂടുതൽ വോട്ട് കിട്ടുന്നത് നിഷേധത്തിനാണെങ്കിൽ രണ്ടാമൻ ജയിച്ചതായി പ്രഖ്യാപിക്കും എന്ന് ഇലക്ഷൻ കമ്മീഷൻ പറഞ്ഞിട്ടുണ്ട്. ഇഷ്ടമല്ലാത്ത ഒരാളുടെ കെട്ടിന് പോയി, “തലകാണിച്ച് വരാം, ഉണ്ണണ്ടാ” എന്ന സ്കീം മാത്രമാൺ നോട്ടാ.

അങ്ങനെ വീണ്ടും കോടതി ‘ആധാ’റിന്റെ തന്തയ്ക്കും തളളയ്ക്കും വിളിച്ചിരിക്കുന്നു. ആധാരിനെ എന്നല്ല 16 ആക്കത്തിലുള്ള ഒരു നമ്പറു പോലും ഇനി സർക്കാരോ കോൺഗ്രസ്സോ നന്ദനോ മിണ്ടിപ്പോവരുത്ത് എന്ന് കോടതി പറയുമ്പോൾ 5440 കോടി ചിലവാക്കിയ ഒരു വലിയ കുമിളയാൺ പൊട്ടുന്നത്. സന്തോഷം!

Shaadi Ke Side Effects

Shaadi Ke Side Effects, 2014 : A truly engaging first half with stunning and subtle humour and well performed dialogs. But the second half misses the charm and crispness with unwanted melodrama making the movie an average flick. Farhan Akhtar, Ram Kapoor and Vidya Balan did a great performance. And her dressing was BLAH !!

രാഹുലീശ്വരന്റെ വീട്ടിന്റെ മുന്നിലെന്താ “വ്രണപ്പെടുന്ന വികാരങ്ങളെ പറ്റി സംസാരിച്ച് കൊടുക്കപ്പെടും” എന്ന ബോര്‍ഡോ മറ്റും ഉണ്ടോ?

feeling “മാറ്റുവിന്‍ ചട്ടുകങ്ങളെ, ഇല്ലെങ്കില്‍ അവ നിങ്ങളെ മറിച്ചിടും!”

റീമ ഫേസ്ബുക്കില്‍ ഷീലാ ധീക്ഷിത്തിനെ ആക്കി ഷയര്‍ ചെയ്ത ട്രോളുപോലും വാര്‍ത്തയാക്കുന്ന മാതൃഭൂമി അമൃതാന’ന്ധ’മയിയെ പറ്റി ലോകത്തെ എല്ലാരും സോഷ്യല്‍ മീഡിയയില്‍ കിടന്ന് കാറുന്നത് കണ്ടിട്ടില്ല, കേട്ടിട്ടില്ല! — feeling “സത്യത്തില്‍ പൊട്ടനാ, സംസാരിക്കാന്‍ ആറിയുന്നത് പോലെ ആക്റ്റ് ചെയ്യുവാ!”